Latest Updates
-
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ!
ഇരുന്നാല്‍ ഇരുന്നിടത്ത്, കിടന്നാല്‍ കിടന്നിടത്ത്: ക്ഷീണവും തളര്‍ച്ചയും കൂടെയുള്ളവര്‍ അറിയേണ്ടത്
ക്ഷീണവും തളര്‍ച്ചയും നിങ്ങളുടെ ഒരു ദിവസത്തില്‍ പോലും വിട്ടുമാറാതെ നില്ക്കുന്നോ? പലപ്പോഴും ആവശ്യത്തിന് ഉറങ്ങിയാലും ഭക്ഷണം കഴിച്ചാലും പലരിലും ഇതേ ക്ഷീണവും തളര്‍ച്ചയും സ്ഥിരമായി കാണുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തുകൊണ്ടാണ് ക്ഷീണവും തളര്‍ച്ചയും വിട്ടുമാറാതെ നില്‍ക്കുന്നത്? അതിന് കാരണം പലതും ഉണ്ടാവാം, പലപ്പോഴും മോശം ഭക്ഷണക്രമം, സമ്മര്‍ദ്ദം, രോഗാവസ്ഥകള്‍, പാരിസ്ഥിതിക മാറ്റം തുടങ്ങി പലതും നിങ്ങളുടെ ക്ഷീണത്തിന് കാരണമാകും. പലപ്പോഴും ഇത് കൃത്യമായി വിശദീകരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ കാര്യവും. അതുകൊണ്ട് ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
സ്ഥിരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകുന്ന ചില ഘടകങ്ങള്‍ നാം നേരത്തേ തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലപ്പോഴും എന്താണ് ആരോഗ്യത്തെ വലക്കുന്ന ഇത്തരം ശീലങ്ങള്‍ക്ക് പുറകില്‍ ഒളിച്ചിരിക്കുന്ന കാരണങ്ങള്‍ എന്നത് നമുക്ക് നോക്കാം. സ്ഥിരമായ ബലഹീനതക്കും ക്ഷീണത്തിനും പിന്നില്‍ നിങ്ങളറിയാത്ത ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. നിരന്തരമായ ഈ പ്രശ്നത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇതെല്ലാമാണ്.

വിറ്റാമിന്‍ ബി 12 ന്റെ കുറവ്
ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ നിങ്ങളുടെ ആരോഗ്യം പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഇടക്കിടെ ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്നു. എന്ന് മാത്രമല്ല അത് ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലാക്കാന്‍ ഇത് കാരണമാകുന്നു. നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിനും അതുപോലെ തന്നെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിറ്റാമിന്‍ ബി 12 വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ കുറവ് വരുമ്പോള്‍ അത് ക്ഷീണം, തളര്‍ച്ച, ബലഹീനത എന്നിവയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെ അതുകൊണ്ട് തന്നെ ഒരിക്കലും നിസ്സാരമാക്കരുത്.
ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തോതില്‍ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് ലഭിക്കാതിരിക്കുന്ന അവസ്ഥയില്‍ ക്ഷീണവും തളര്‍ച്ചയും വിട്ടുമാറാതെ നില്ക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പക്ഷേ ഇവയുടെ അഭാവം ശരീരത്തിന് അനുഭവപ്പെടുമ്പോള്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് കൂടാതെ തളര്‍ച്ച, ക്ഷീണം, ബലഹീനത എന്നിവയ്ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍. അവയെ കൃത്യമായി മനസ്സിലാക്കി പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ശരീരത്തില്‍ ഓക്സിജന്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്ന അവസ്ഥയില്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആവശ്യത്തിന് ചുവന്ന രക്താണുക്കളുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. ഇതിന്റെ ഫലമായി ക്ഷീണം, തളര്‍ച്ച, തലകറക്കം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്.
തൈറോയ്ഡ് അവസ്ഥകള്‍
ആരോഗ്യ പ്രതിസന്ധികളില്‍ പലരും നിസ്സാരമായി കണക്കാക്കുന്നതാണ് തൈറോയ്ഡ് സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ഉണ്ടാക്കുന്നു. അതിന്റെഫലമായി പലപ്പോഴും ക്ഷീണം, ശരീരഭാരംവര്ദ്ധിക്കുന്നത്, മറ്റ് പ്രതിസന്ധികള്‍, തളര്‍ച്ച എന്നിവയിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ മാറ്റിയെടുക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആവശ്യമായ രീതിയില്‍ ഊര്‍ജ്ജം ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നു.
ഉറക്ക പ്രശ്നങ്ങള്‍
ഉറക്ക സംബന്ധമായ പ്രശ്നങ്ങള്‍ പലരിലും പ്രതിസന്ധിയുണ്ടാക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം. ഉറക്കമുണരുന്നത് പോലെ തന്നെ രാത്രി മുഴുവന്‍ ഉറക്കമില്ലാത്ത അവസ്ഥ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ഈ അവസ്ഥ നിങ്ങളുടെ ശ്വാസത്തെ തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ പോലുള്ള പ്രതിസന്ധികള്‍ കാരണം സംഭവിക്കുന്നതാണ്. ഇത് സുഖകരമായ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അത് പലപ്പോഴും നിങ്ങളില്‍ വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും ഉണ്ടാക്കുന്നതിലേക്ക് നയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











