Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
അണ്ഡാശയത്തെ കാര്യമായി ബാധിക്കുന്ന പിസിഒഎസ്; ഈ പാനീയങ്ങളിലുണ്ട് ഫലപ്രദ പരിഹാരം
സ്ത്രീകളുടെ അണ്ഡാശയവുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം അഥവാ പിസിഒഎസ്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി, ലോകമെമ്പാടുമുള്ള സ്ത്രീകളില് പിസിഒഎസ് ബാധിക്കുന്നവരുടെ എണ്ണത്തില് ഗണ്യമായ വര്ദ്ധനവ് ഉണ്ടായിട്ടുണ്ട്. പിസിഒഎസ് കാരണം സ്ത്രീകളുടെ ശരീരത്തിലെ ഹോര്മോണുകളുടെ ബാലന്സ് വഷളാകുന്നു, ഇത് ഗര്ഭധാരണം ബുദ്ധിമുട്ടാക്കുന്നു.
ഇതുകൂടാതെ അമിതവണ്ണം, ഇന്സുലിന് പ്രതിരോധം, ചര്മ്മ പ്രശ്നങ്ങള്, ചിലപ്പോള് വന്ധ്യത എന്നിവയ്ക്കുവരെ പിസിഒഎസ് കാരണമാകും. പിസിഒഎസ് ഉള്ള സ്ത്രീകള്ക്ക് പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, മൂഡ് സ്വിങ് തുടങ്ങിയ സങ്കീര്ണതകള് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
മോശം ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് പിസിഒഎസ്. അതിനാല് ജീവിതശൈലിയില് ചെറിയ മാറ്റങ്ങള് വരുത്തിയാല് ഇത് കുറയ്ക്കാന് സാധിക്കും. പിസിഒഎസ് നിയന്ത്രിക്കുന്നതില് ശരിയായ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പിസിഒഎസ് ഉള്ള സ്ത്രീകള് അവരുടെ ഭക്ഷണത്തില് ലീന് പ്രോട്ടീന്, ആരോഗ്യകരമായ കൊഴുപ്പുകള്, നാരുകള് എന്നിവയുടെ അളവ് വര്ദ്ധിപ്പിക്കുക. ഇത് കൂടാതെ, പിസിഒഎസ് നിയന്ത്രിക്കാന് സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങളും ഉണ്ട്. നിങ്ങള്ക്ക് അവ വീട്ടില് തന്നെ എളുപ്പത്തില് തയാറാക്കി കഴിക്കാവുന്നതാണ്. ഹോര്മോണുകളെ നിയന്ത്രിക്കാനും പിസിഒഎസ് പ്രശ്നത്തില് നിന്ന് രക്ഷനേടാനും സഹായിക്കുന്ന അത്തരം ചില പാനീയങ്ങള് ഇതാ.

മുരിങ്ങയില വെള്ളം
ശരീരത്തിലെ ആന്ഡ്രോജന് കുറയ്ക്കാന് മുരിങ്ങയില വെള്ളം നിങ്ങളെ സഹായിക്കുന്നു. ഇത് പിസിഒഎസില് ഫോളികുലോജെനിസിസ് വര്ദ്ധിപ്പിക്കുന്നു. രാവിലെ എഴുന്നേല്ക്കുമ്പോഴോ ഉറങ്ങാന് പോകുന്നതിനു മുമ്പോ ഒരു ടീസ്പൂണ് മുരിങ്ങപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കഴിക്കുന്നത് പിസിഒഎസില് നിന്ന് ആശ്വാസം നല്കും.

ശതാവരി വെള്ളം
സ്ത്രീകളുടെ പ്രത്യുത്പാദന ടോണിക്ക് ആയി കണക്കാക്കപ്പെടുന്ന ഒന്നാണ് ശതാവരി വെള്ളം. പ്രത്യുല്പ്പാദന ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുന്ന സ്റ്റിറോയ്ഡല് സാപ്പോണിന്സ്, ഗ്ലൈക്കോസൈഡുകള്, ആല്ക്കലോയിഡുകള്, പോളിസാക്രറൈഡുകള്, ഐസോഫ്ളേവോണ് എന്നിവയുള്പ്പെടെ 50ലധികം ജൈവ സംയുക്തങ്ങള് ശതാവരി വെള്ളത്തില് അടങ്ങിയിരിക്കുന്നു. അതിനാല് ഒരു ടീസ്പൂണ് ശതാവരി പൊടി ഒരു ഗ്ലാസ് വെള്ളത്തില് കലക്കി കഴിക്കുക. അല്ലെങ്കില് ഉറങ്ങാന് പോകുന്നതിനു മുമ്പ് ദിവസവും ഒരു കാപ്സ്യൂള് കഴിക്കുക.

ചെമ്പരത്തി ചായ
ചെമ്പരത്തി ചായയ്ക്ക് വേദനസംഹാരി ഗുണങ്ങളുണ്ട്. ഇത് മൂത്രസഞ്ചിയിലെയും ഗര്ഭാശയത്തിന്റെയും പേശികളെ ശാന്തമാക്കുകയും രോഗാവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ വിഷാംശം നീക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സാധിക്കുന്നു. ഒരു പാനില് വെള്ളം തിളപ്പിച്ച് ഉണക്കിയ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള് ചേര്ത്ത് 5 മുതല് 10 മിനിറ്റ് വരെ ചൂടാക്കുക. ഇത് അരിച്ചെടുത്ത് ചായ പോലെ കുടിക്കുക.

പുതിന ചായ
വളരെ ജനപ്രിയമായ ചായയാണ് പുതിന ടീ. ഇതില് ആന്റി-ആന്ഡ്രോജെനിക് ഗുണങ്ങളുമുണ്ട്. കൂടാതെ ഇത് പിസിഒഎസ് ഉള്ള സ്ത്രീകളില് ടെസ്റ്റോസ്റ്റിറോണ് അളവും ഹിര്സ്യൂട്ടിസവും ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ചായ തയാറാക്കാനായി കുറച്ച് വെള്ളം തിളപ്പിച്ച് അതില് പുതിനയില ചേര്ക്കുക. കുറച്ച് നേരം വെച്ചതിന് ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.

ഉലുവ വെള്ളം
അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിര്ത്തുന്നതിനും ആര്ത്തവ തകരാറുകള് കുറയ്ക്കുന്നതിനും ഉലുവ വെള്ളം സഹായിക്കുന്നു. ഇതുകൂടാതെ, ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യുന്നു. ഒരു ടീസ്പൂണ് ഉലുവ ഒരു ഗ്ലാസ് വെള്ളത്തില് രാത്രി മുഴുവന് കുതിര്ത്ത് രാവിലെ ഉണര്ന്നതിന് ശേഷം ഇത് അരിച്ചെടുത്ത് വെറും വയറ്റില് കുടിക്കുക.

കറ്റാര് വാഴ ജ്യൂസ്
കറ്റാര് വാഴയുടെ ജെല് ഉപയോഗിക്കുന്നതിന് പുറമെ കറ്റാര് വാഴ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്നു. ആരോഗ്യകരമായ ആന്റിഓക്സിഡന്റുകളാല് സമ്പന്നമായ കറ്റാര് വാഴ ജ്യൂസ് ശരീരത്തില് നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളിക്കൊണ്ട് വിഷാംശം ഇല്ലാതാക്കാന് പ്രവര്ത്തിക്കുന്നു. ഹോര്മോണ് ബാലന്സ് ശരിയാക്കാനും ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്താനും കറ്റാര് വാഴ ജ്യൂസ് നിങ്ങളെ സഹായിക്കുന്നു.

അശ്വഗന്ധ ടോണിക്ക്
ഇന്ത്യന് ജിന്സെങ് എന്നാണ് അശ്വഗന്ധ അറിയപ്പെടുന്നത്. സമ്മര്ദ്ദത്തിന്റെയും പിസിഒഎസിന്റെയും ലക്ഷണങ്ങള് മെച്ചപ്പെടുത്തുന്നതിന് കോര്ട്ടിസോള് ഹോര്മോണിന്റെ അളവ് കുറയ്ക്കാന് ഇത് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് അര ടീസ്പൂണ് വെളിച്ചെണ്ണയും അര ടീസ്പൂണ് അശ്വഗന്ധയും ചെറുചൂടുള്ള വെള്ളത്തില് കലര്ത്തി കഴിക്കുന്നത് നിങ്ങള്ക്ക് ഗുണം ചെയ്യും.
ഈ പാനീയങ്ങള് നിങ്ങളുടെ പിസിഒഎശ് പ്രശ്നത്തെ മറികടക്കാന് സഹായിക്കുമെങ്കിലും, നിങ്ങളുടെ ഭക്ഷണത്തില് അവ ഉള്പ്പെടുത്തുന്നതിന് മുമ്പ്, നിങ്ങളുടെ ഡോക്ടറുടെയോ പോഷകാഹാര വിദഗ്ധന്റെയോ ഉപദേശം സ്വീകരിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും പിസിഒഎസിനെ ഫലപ്രദമായി നിയന്ത്രിക്കാന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

