Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കൊടും ചൂടാണ്, ശരീരം കാണിക്കുന്ന ഒരു ലക്ഷണവും നിസ്സാരമല്ല: മരണച്ചൂട് ശ്രദ്ധിക്കാന്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊള്ളി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. മരണച്ചൂടാണ് ഓരോ ഭാഗത്തും. കേരളത്തില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ചൂട് എത്തിയിരിക്കുന്നത്. പൊള്ളുന്ന ചൂട് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയില്‍ പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ബാധിക്കുന്നുണ്ട്. 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഏറ്റക്കുറച്ചിലുകളോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗം രൂപപ്പെട്ട് കഴിഞ്ഞു.

പലപ്പോഴും പൊള്ളുന്ന വേനല്‍ നമ്മുടെ ആരോഗ്യ സ്ഥിതിയെ വളരെയധികം പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. നിര്‍ജ്ജലീകരണം, ക്ഷീണം, വയറിളക്കം, മുഖക്കുരു, ചര്‍മ്മസംരക്ഷണ പ്രശ്‌നങ്ങള്‍ എന്നിവയും അത് കൂടാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എന്താണ് ഹീറ്റ്‌സ്‌ട്രോക്ക്, എന്താണ് ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഭീഷണി, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
എന്താണ് ഹീറ്റ്സ്‌ട്രോക്ക്?
ഹീറ്റ് സ്‌ട്രോക്ക് എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും എന്താണ് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ പലര്‍ക്കും സാധിക്കണം എന്നില്ല. നിങ്ങളുടെ ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹീറ്റ്സ്‌ട്രോക്ക് എന്ന് പറയുന്നത്. ഇത് പലപ്പോഴും ഉയര്‍ന്ന താപനിലയില്‍ ശരീരം കൂടുതല്‍ വെയില്‍ കൊള്ളുന്നതിന്റേയോ അല്ലെങ്കില്‍ ശാരീരിക അധ്വാനം വര്‍ദ്ധിക്കുന്നതിന്റേയോ ഫലമായി സംഭവിക്കാവുന്ന ഒന്നാണ്. ചികിത്സിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ഇത് തലച്ചോറ്, ഹൃദയം, വൃക്കകള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്നു.
ലക്ഷണങ്ങള്‍
ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തിന്റെ ഉയര്‍ന്ന താപനില വളരെയധികം ശ്രദ്ധിക്കണം. തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ലഭിക്കുന്ന ശരീരത്തിന്റെ ടെംപറേച്ചര്‍ 104 F (40 C) അല്ലെങ്കില്‍ ഉയര്‍ന്ന ശരീര താപനിലയാണെങ്കില്‍ അത് ഹീറ്റ് സ്‌ട്രോക്ക് ലക്ഷണമായി കണക്കാക്കാവുന്നതാണ്. ഇതാണ് പ്രധാനമായും മനസ്സിലാക്കേണ്ട ലക്ഷണങ്ങള്‍.

മാനസികാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം
പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മാനസികാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം. ഇവരില്‍ ദേഷ്യം, ആശയക്കുഴപ്പം, സമ്മര്‍ദ്ദം എന്നിവ വളരെ കൂടുതലായിരിക്കും. പലപ്പോഴും ഇത് ഗുരുതരമായ ഒരു അവസ്ഥയിലേക്ക് ആ വ്യക്തിയെ കൊണ്ട് ചെന്ന് എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ അനാവശ്യമായി പരിഭ്രാന്തരാവാതെ കൃത്യമായി പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുക. കോമയിലേക്ക് വരെ ആ വ്യക്തി എത്തപ്പെടാം എന്നതാണ് സത്യം.
പേശീവലിവ്
ഹീറ്റ്‌സ്‌ട്രോക്ക് ഉള്ളവര്‍ പലപ്പോഴും പേശിവലിവ്, വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. പ്രത്യേകിച്ച് വ്യായാമം ചെയ്യുന്ന അവസ്ഥയില്‍ അത് പല വിധത്തിലും വേദനാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അവ ഹീറ്റ് സ്‌ട്രോക്ക് മൂലമല്ല ഉണ്ടാകുന്നത്, പക്ഷേ ശരീരം ഉയര്‍ന്ന താപനിലയിലേക്ക് എത്തുമ്പോള്‍ ഇത്തരം അവസ്ഥകള്‍ സാധാരണമാണ്. അത് അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
ഹീറ്റ് സ്‌ട്രോക്ക് ഉണ്ടെങ്കില്‍ അതില്‍ സൂിപ്പിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹൃദമിടിപ്പ് വര്‍ദ്ധിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ താപനില മാറുന്നതിന് അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. പല വിധത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു വെല്ലുവിളിയായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഹീറ്റ് സ്‌ട്രോക്ക് അത്ര നിസ്സാരമല്ല എന്ന് തന്നെയാണ് ഇതിലൂടെ കാണിക്കുന്നത്.
ദ്രുത ശ്വസനം
ശ്വസിക്കുന്ന കാര്യം പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഹീറ്റ് സ്‌ട്രോക്ക് ഉള്ളവരില്‍ പലപ്പോഴും ശരീരം പെട്ടെന്ന് തണുപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ ശ്വസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തെ സമ്മര്‍ദ്ദത്തിലേക്കും പ്രശ്‌നത്തിലേക്കും എത്തിക്കുന്നു. ചിലരില്‍ ഹൃദയ സംബന്ധമായ അസ്വസ്ഥതകളും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ഹൈപ്പര്‍വെന്റിലേഷനിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

തലവേദന
തലവേദന ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ഹീറ്റ് സ്‌ട്രോക്ക് വഴി ഉണ്ടാവുന്ന തലവേദന പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി അല്‍പം കൂടുതല്‍ ഉണ്ടാക്കുന്നതാണ്. ഇത് സാധാരണയായി നിര്‍ജ്ജലീകരണത്തിലേക്ക് എത്തി എന്നതിന്റെ ലക്ഷണമാണ്. പലപ്പോഴും ശരീരത്തിലുണ്ടാവുന്ന നിര്‍ജ്ജലീകരണം കൂടുതല്‍ വെ്ല്ലുവിളികളിലേക്കും അത് വഴി തലവേദനയിലേക്കും നിങ്ങളെ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
