Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
ജീവന് വരെ ആപത്ത്; ഉഷ്ണതരംഗം ശരീരത്തെ ദോഷമായി ബാധിക്കുന്നത് ഇങ്ങനെ
വേനല്‍ക്കാലം അതിന്റെ കഠിനമായ അവസ്ഥയിലാണ് ഇപ്പോള്‍. കേരളത്തിലെ പല ജില്ലകളിലും ചൂട് 40 ഡിഗ്രിക്ക് മുകളിലാണ്. ഡല്‍ഹി, ലഖ്നൗ, ഗാസിയാബാദ്, കാണ്‍പൂര്‍ തുടങ്ങി പല ഇന്ത്യന്‍ നഗരങ്ങളിലും ചൂട് കാരണം ഓറഞ്ച് അലര്‍ട്ട് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. കഠിനമായ ചൂട് ഉഷ്ണതരംഗത്തിന് വഴിവയ്ക്കുന്നതിനാല്‍ ഈ സമയം നിങ്ങള്‍ വളരെ കരുതലെടുക്കണം. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണം. കഠിനമായ ചൂട് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
ശരീരത്തില്‍ ജലാംശം കൃത്യമായി നിലനിര്‍ത്താത്തതാണ് ഇതിന് പ്രധാന കാരണം. എന്നിരുന്നാലും, ഇത് 10 ല്‍ 4 കേസുകളില്‍ മാത്രമേ സംഭവിക്കൂ. വേനല്‍ക്കാലത്ത് അസുഖം വരാനുള്ള പ്രധാന കാരണം ചൂടാണ്. സെന്റര്‍ ഓഫ് ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, ഉഷ്ണതരംഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ചൂടുള്ള വെയിലില്‍ ചെലവഴിക്കുന്ന ആളുകള്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്. കനത്ത ചൂട് കാരണം നിങ്ങളുടെ ശരീരത്തില്‍ വരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നിര്‍ജ്ജലീകരണം
ഉഷ്ണതരംഗത്തിന്റെ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് നിര്‍ജ്ജലീകരണം. ധാരാളം വെള്ളവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുമ്പോള്‍ ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ദാഹം, വരണ്ട വായ, തലവേദന, തലകറക്കം, ക്ഷീണം എന്നിവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. കഠിനമായ കേസുകളില്‍ നിര്‍ജ്ജലീകരണം അപസ്മാരം, താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നിവയക്ക് കാരണമാകും. കഠിനമായ അവസ്ഥ ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിച്ചേക്കാം.

ചര്‍മ്മ തിണര്‍പ്പ്
ഉഷ്ണ തരംഗത്തിന്റെ പ്രഭാവം ചര്‍മ്മത്തിലും ദൃശ്യമാകും. ചര്‍മ്മത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുണങ്ങ്, ചര്‍മ്മത്തിന്റെ ചുവപ്പ്, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്‍ വെയിലത്ത് പോകുമ്പോള്‍ നിങ്ങളുടെ കൈകളും കാലുകളും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

ക്ഷീണം
ശരീരം അമിതമായി ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ക്ഷീണം. കനത്ത വിയര്‍പ്പ്, ബലഹീനത, തലകറക്കം, തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ ഇത് പിന്നീട് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.

ഹീറ്റ് സ്ട്രോക്ക്
ശരീരത്തിന്റെ ഊഷ്മാവ് 40 ഡിഗ്രിക്ക് മുകളില്‍ ഉയരുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹീറ്റ്സ്ട്രോക്ക്. ആശയക്കുഴപ്പം, അപസ്മാരം, ബോധം നഷ്ടപ്പെടല്‍, ഉയര്‍ന്ന ശരീര താപനില എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഹീറ്റ്സ്ട്രോക്ക് ഒരു കഠിനമായ ആരോഗ്യ പ്രശ്നമാണ്. തലച്ചോറിനും മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും ശാശ്വതമായ കേടുപാടുകള്‍ വരുത്തിയേക്കാം. അഥിനാല്‍, അപകട സാധ്യത ഒഴിവാക്കുന്നതിനായി നിങ്ങള്‍ ഉടനടി ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതം
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളുമായുള്ള സമ്പര്‍ക്കം സൂര്യതാപത്തിന് കാരണമാകും. ഇത് വളരെ വേദനാജനകവും ദോഷകരവുമായ അവസ്ഥയാണ്. ഇത് ചര്‍മ്മ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തില്‍ ചുവപ്പ്, വീക്കം, കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സൂര്യാഘാതം തടയാനായി നിങ്ങള്‍ സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍സ്ക്രീന്‍ ഉപയോഗിക്കുക, ഏറ്റവും ചൂടേറിയ സമയത്ത് വെയില് കൊള്ളാതിരിക്കുക.

ശ്വസന പ്രശ്നങ്ങള്‍
ചൂടുള്ള കാലാവസ്ഥ ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വഷളാക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും ശ്വാസതടസ്സം, ശ്വാസം മുട്ടല്‍, ചുമ എന്നിവയ്ക്ക് കാരണമാകും. ശ്വാസതടസ്സം നേരിടുന്നവര്‍ ചൂടുകാലത്ത് എയര്‍കണ്ടീഷന്‍ ചെയ്ത ഇടങ്ങളില്‍ നില്ക്കുമ്പോള് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുക.

ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍
ഹൈപ്പര്ടെന്ഷന്, ഹൃദ്രോഗം തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉഷ്ണതരംഗങ്ങള്‍ വഴിവയ്ക്കും. ഉയര്‍ന്ന താപനില ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച്, ഇതിനകം അപകടസാധ്യതയുള്ള ആളുകള്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ചൂടേറിയ സമയങ്ങളില്‍ ജലാംശം നിലനിര്‍ത്തുകയും കഠിനമായ ജോലികള്‍ ഒഴിവാക്കുകയും ചെയ്യുക.

മാനസികാരോഗ്യ പ്രശ്നങ്ങള്‍
ഉഷ്ണ തരംഗം നിങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും നിങ്ങള്‍ക്ക് ക്ഷീണം, കോപാകുലമായ മാനസികാവസ്ഥ എന്നിവയ്ക്ക് കാരണമാകും. ചൂടുള്ള സമയത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, തണുപ്പും ജലാംശവും നിലനിര്‍ത്തുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

ഉഷ്ണതരംഗത്തെ ചെറുക്കാന്‍
* ധാരാളം വെള്ളം കുടിക്കുക
* തേങ്ങാവെള്ളം, നാരങ്ങാവെള്ളം, മോര്, ഫ്രഷ് ജ്യൂസുകള്‍ എന്നിവ കുടിക്കുക
* ഉയര്‍ന്ന താപനിലയില്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക
* തണുത്ത വെള്ളത്തില്‍ കുളിക്കുക
* ഇളം നിറമുള്ളതും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കുക
* രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക
* ശരീരത്തില്‍ കൂടുതല്‍ ചൂട് ഉല്പാദിപ്പിക്കുന്നതിനാല് മദ്യപാനം ഒഴിവാക്കുക

വേനല്‍ക്കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍
* നന്നായി ജലാംശം നിലനിര്‍ത്തുക
* പഴങ്ങളും സ്വാഭാവികമായി വെള്ളം നിറഞ്ഞ മറ്റ് ഭക്ഷണങ്ങളും കഴിക്കുക
* കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുക
* സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
* ഭാരം കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
* നിങ്ങളുടെ ശരീര താപനില വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക
* ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
