Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
40 ഡിഗ്രിക്ക് മുകളില്‍ ചൂട്, ഉഷ്ണതരംഗം ആപത്ത്; ശരീരം രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
കനത്ത വേനല്‍ച്ചൂടിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും സ്ഥിതി മറിച്ചല്ല. വിവിധ ഇടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗത്തെക്കുറിച്ച് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ അപകടകരമാം വിധം പ്രശ്നങ്ങളുണ്ടാക്കാന്‍ ഉഷ്ണതരംഗത്തിന് സാധിക്കും. സൂര്യാഘാതം ചിലപ്പോള്‍ മരണത്തിന് വരെ കാരണമായേക്കാം.
മലബന്ധം, ക്ഷീണം, ഹീറ്റ് സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കനത്ത ചൂട് കാരണമാകും. അതിനാല്‍ വേനല്‍ക്കാലത്ത് എല്ലാവരും അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉഷ്ണതരംഗം നിങ്ങളുടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും മാറ്റാനാവാത്ത കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈ വേനല്‍ക്കാലത്ത് ഉഷ്ണതരംഗത്തില്‍ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് അറിയാന്‍ ലേഖനം വായിക്കൂ.

ജലാംശം നിലനിര്‍ത്തുക
ചൂടുകാലത്ത് നല്ല ആരോഗ്യത്തിനായി ജലാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. പ്രതിദിനം 2.7 മുതല്‍ 3.7 ലിറ്റര്‍ വരെ കുടിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഉഷ്ണതരംഗത്തില്‍ നിന്നും ചൂട് കാലാവസ്ഥയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ ഇത് സഹായിച്ചേക്കാം. അതിനാല്‍ നിങ്ങള്‍ വെള്ളവും മറ്റ് ആരോഗ്യകരമായ പാനീയങ്ങളായ നാരങ്ങവെള്ളവു തേങ്ങാവെള്ളവും കുടിക്കുക. നിങ്ങള്‍ക്ക് ദാഹം തോന്നുന്നില്ലെങ്കില്‍ പോലും വേനല്‍ക്കാലത്ത് ഇടയ്ക്കിടെ ജലാംശം നല്കാന് ശ്രമിക്കുക.

കാപ്പിയും ചായയും കുടിക്കുന്നത് കുറയ്ക്കുക
ചായ, കാപ്പി, മദ്യം, മറ്റ് പാനീയങ്ങള്‍ എന്നിവ പോലുള്ള പാനീയങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ശരീരം തണുപ്പിക്കുന്ന പാനീയങ്ങള്‍ കുടിക്കുക. ജ്യൂസുകള്‍, പഴങ്ങള്‍, മോര് എന്നിവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീര താപനില തണുപ്പിക്കാനാകും.

അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ നിങ്ങള്‍ കനത്ത വെയിലില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയില്‍ പുറത്തെ വെയില് കൊള്ളാതിരിക്കുക. ഈ സമയങ്ങളില്‍ സൂര്യന്റെ കിരണങ്ങള്‍ പൊതുവെ ഭൂമിക്ക് ലംബമായിരിക്കുമ്പോള്‍, ഏറ്റവും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ പുറത്തുവിടുന്നു.

ദിവസത്തില്‍ രണ്ടുതവണ കുളിക്കുക
ചൂടുള്ള ദിവസങ്ങളിലും വേനല്‍ക്കാലത്തും നിങ്ങള്‍ പതിവായി കുളിക്കണം. നിങ്ങളുടെ ശരീരം ചെറുചൂടുള്ള വെള്ളത്തില്‍ നനയ്ക്കുന്നത് അത്ര നല്ലതായി തോന്നില്ലെങ്കിലും, ചൂടുകാലത്ത് അങ്ങനെ ചെയ്യുന്നത് ശരീര താപനില കുറയ്ക്കുകയും വിയര്‍പ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ശരീരം ചൂടാക്കുന്ന ഭക്ഷണം ഒഴിവാക്കുക
ചൂടുകാലത്ത് നിങ്ങള്‍ കൊഴുപ്പ്, മസാലകള്‍, മധുരം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കാരണം അവ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ട്.

മധുരപാനീയങ്ങള്‍ ഒഴിവാക്കുക
കഫീന്‍ അടങ്ങിയ പാനീയങ്ങളും കാപ്പി, ചായ, സോഡ, കുപ്പി ജ്യൂസ് തുടങ്ങിയ പഞ്ചസാര അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങളും ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. ഇത് ശരീരത്തിലെ ജലത്തിന്റെ അളവ് കുറയ്ക്കുകയും ഉഷ്ണതംരഗങ്ങള്ക്ക് കൂടുതല്‍ സാധ്യതയുള്ളതാക്കുകയും ചെയ്യും. അതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ മധുരപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

നല്ല ഭക്ഷണം കഴിക്കുക
പോഷകങ്ങളും ജല സമ്പുഷ്ടമായ ഭക്ഷണങ്ങളും നിറഞ്ഞ സമീകൃതാഹാരം കഴിക്കുന്നതാണ് ചൂടിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ചൂടുള്ള കാലാവസ്ഥയും ഉഷ്ണതരംഗങ്ങളും മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുന്നതിന് ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നു.

കടും നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക
ചൂടു കാലാവസ്ഥയില്‍ നിങ്ങള്‍ കട്ടിയുള്ളതോ ഫിറ്റ് ചെയ്തതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളെ വേഗത്തില്‍ വിയര്‍പ്പിക്കുകയും നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ വെയിലില്‍ പുറത്തിറങ്ങുമ്പോള്‍ കറുപ്പ് അല്ലെങ്കില്‍ കടും നിറമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേക്കാള്‍ സൂര്യന്റെ ചൂട് ആഗിരണം ചെയ്യുന്നത് കടും നിറത്തിലുള്ള വസ്ത്രങ്ങളാണ്.

മദ്യം ഒഴിവാക്കുക
ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്ന മറ്റൊരു പാനീയമാണ് മദ്യം. കരളിനും ശരീരത്തിന്റെ പല ഭാഗങ്ങള്‍ക്കും മാറ്റാനാവാത്ത കേടുപാടുകള്‍ വരുത്തുന്ന ഒന്നാണ് മദ്യം. വേനല്‍ക്കാലത്ത് മദ്യം കഴിക്കുന്നത് പ്രത്യേകിച്ച് നിങ്ങളുടെ ശരീരത്തില്‍ വളരെയേറെ ദോഷം ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തെ ഏറെനേരം നിര്‍ജ്ജലീകരണം ചെയ്യും.

പ്രോട്ടീന്‍ അധികം കഴിക്കരുത്
പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ഊഷ്മാവ് വര്‍ദ്ധിപ്പിച്ച് ശരീരത്തിന് ഇത് നേടാനാകും. എന്നാല്‍, ചൂടുകാലത്ത് ഇത് നിങ്ങള്‍ക്ക് അനാരോഗ്യകരമായിരിക്കും. അതിനാല്‍, നിങ്ങളുടെ പ്രോട്ടീന്‍ ഉപഭോഗം കുറയ്ക്കുക. ഉയര്‍ന്ന ജലാംശം ഉള്ള ഭക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുക. ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
