Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രക്തക്കുഴലിലെ തടസ്സം ആയുസ്സെടുക്കും മുന്‍പ്
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തവാഹിനിയായ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തകുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ധമനികള്‍ ചുരുങ്ങി പോവാനും ഇടയാക്കുന്നു.
ഈ അവസ്ഥ ഹൃദയ രോഗങ്ങളിലേക്ക് വഴിവെക്കുന്നു. പ്രകൃതിദത്തമായ രീതിയില്‍തന്നെ ധമനികളിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഭക്ഷണത്തിന് കഴിയും. ഏതൊക്കെ ഭക്ഷണത്തിന് ഇത്തരം തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്ന് നോക്കാം.

വെളുത്തുളളി
ഹൃദയ രോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മുതലായ നിരവധി ആരോഗ്യ പ്രശ്ങ്ങള്ക്കുളള ഒറ്റമൂലിയാണ് വെളുത്തുളളി. എണ്ണിയാല്‍ ഒടുങ്ങാത്തത്ര ഔഷധമൂല്യങ്ങള്‍ വെളുത്തുളളിയിലുണ്ടന്നാണ് പഠനങ്ങളും പറയുന്നത്.

മുന്തിരി
കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ധമനികളുടെ ഭിത്തിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ പൊടിച്ചു കളയാനും മുന്തിരി സഹായിക്കുന്നു. കൂടാതെ രക്തകുഴലുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയ രോഗങ്ങളില്‍ നിന്ന്് സംരക്ഷിക്കാനും മുന്തിരി സഹായിക്കുന്നു.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊളസ്ട്രോള്‍ ഉണ്ടാവുന്നത് തടയുമെന്ന് ധാരാളം പഠനങ്ങള്‍ കണ്ട���ത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം മോണോ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുള്ളത് ഇത് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.

മല്‍സ്യം
ടൂണ, സാമന് (കോര) എന്നീ മല്‍സ്യം കഴിക്കുന്നത് ധമനികളിലെ കൊഴുപ്പ് ഇല്ലാതാക്കാനായി സഹായിക്കുന്നു. ഇത്തരം മല്‍സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

ക്രാന്‍ബെറി ജ്യൂസ്
ആഴ്ച്ചയില്‍ 3 കപ്പ് ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുത്ത് അത് ഊര്‍ജ്ജമായി മാറ്റാനുളള കഴിവുണ്ട്. അതുകൊണ്ടുതന്നെ ക്രാന്‍ബെറി ജ്യൂസ് രക്തകുഴലുകളില്‍ കൊഴുപ്പ് ഉണ്ടാവുന്നത് തടയുന്നു.

തക്കാളി
തക്കാളി ധമനികളെ ബലമുളളതാക്കുന്നു. തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്നത് ലിക്കോപ്പൈന്‍ ആണ്. അതുകൊണ്ട് തന്നെ തക്കാളി സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളില്‍ ഉണ്��ാവുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്നാണ്.

കിവി
ഇവയില്‍ ധാരാളം ആന്റിഓക്സിഡന്‍സ് അടങ്ങിടുണ്ട് അതുകൊണ്ടുതന്നെ ഇവയ്ക്ക് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. ദിവസവും ഒരുകപ്പ് കിവി മത്തങ്ങ കഴിക്കുന്നത് ധമനികളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും.

ഓട്സ്
ഓട്സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ ഇതിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ദി��സവും 1.5 2.5 കപ്പ് ഓട്സ കഴിക്കുന്നത് കൊളസ്ട്രോളിന് അളവ് 20% വരെ കുറയ്ക്കാന്‍ സാധിക്കും.

മാതളം
മാതളത്തില്‍ ധാരാളം ആന്റിഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. ധമനികളെ ബലമുളളതാക്കാന്‍ ഇത് ഉത്തമമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തകുഴലുകളില്‍ ഉണ്ടാവുന്ന ചെറിയ പരിക്കുകള്‍ കുറയ്ക്കാനും രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ ഇല്ലാതാക്കാനും ഇതിന് കഴിയും.

ചീര
ചീരയില്‍ ധാരാളം പൊട്ടാസ്യം , ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട് ചീര കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൈപ്പര്ടെന്ഷന് ഇല്ലാതാക്കാനും സഹായിക്കും. ബദാമിന് നിങ്ങളെ കൊല്ലാനും കഴിയും.....



Click it and Unblock the Notifications
