Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ആയുസ്സ് കൂട്ടുന്നു, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരം; സസ്യാഹാരം മാത്രം കഴിച്ചാലുള്ള ഗുണങ്ങള്‍
ലോകത്ത് പലതരത്തിലുള്ള മനുഷ്യരുണ്ട്, ഇവര്‍ തമ്മിലുള്ള പല തരത്തിലുള്ള വ്യത്യാസങ്ങളുമുണ്ട്. ഭാഷ, സംസ്കാരം, വര്‍ണ്ണം തുടങ്ങി ഭക്ഷണശീലത്തില്‍ വരെ അത് പ്രകടമാണ്. ഭക്ഷണ കാര്യത്തില്‍ പ്രധാനമായും രണ്ട് വിഭാഗം മനുഷ്യരാണുള്ളത് സസ്യഹാരികളും മാംസാഹാരികളും. സാധാരണയായി ഓരോ മനുഷ്യര്‍ക്കും ശരീരപ്രകൃതി അനുസരിച്ച് ഈ ഭക്ഷണശീലങ്ങള്‍ ഗുണകരമായി ഭവിക്കാറുണ്ട്. സസ്യഹാരികളായ ആളുകള്‍ക്ക് തങ്ങളുടെ ഭക്ഷണശീലത്താല് ഗുണകരമാകുന്ന ചില കാര്യങ്ങള്‍ മനസ്സിലാക്കാം. വെജിറ്റേറിയന്‍ ഭക്ഷണക്രമം പല തരത്തില്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്.
വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ സാധാരണയായി പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്, ഇത് ദോഷകരമായ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ, സസ്യാധിഷ്ഠിത ഭക്ഷണങ്ങളില്‍ പലപ്പോഴും പൊട്ടാസ്യം കൂടുതലും സോഡിയം കുറവുമാണ്, ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം, ഹൃദയാഘാത സാധ്യത എന്നിവ കുറയ്ക്കാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് ഗുണകരം
സസ്യഹാരങ്ങളില്‍ ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. അവയില്‍ ആന്റിഇന്ഫ്ളാമറ്റോറി ഗുണങ്ങളുണ്ട്. ഹൃദ്രോഗത്തിന് പിന്തുണ നല്കുന്ന ഒന്നാണ് ഇന്ഫ്ളാമറ്റോറി അവസ്ഥ. അതിനാല്‍ ആന്റിഇന്ഫ്ളാമറ്റോറി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന സസ്യാഹാരങ്ങള്‍ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
സസ്യാഹാരങ്ങള്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറിയില്‍ കുറവുള്ളതും നാരുകള്‍ കൂടുതലുള്ളതുമാണ്. ഇത് വ്യക്തികളെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് അത്യാവശ്യമാണ്. വെജിറ്റേറിയന്‍ ഭക്ഷണക്രമം, പ്രമേഹം വരാനുള്ള സാധ്യതയും കുറയ്ക്കുന്നുണ്ട്. പ്രമേഹം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. അതിനാല്‍ സസ്യാഹാര ശീലം, പ്രമേഹം മൂലമുള്ള ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് പരോക്ഷമായി സഹായിക്കുന്നു.
സസ്യാഹാരം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സസ്യാഹാരം എങ്ങനെ നമ്മുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നുവെന്ന് മനസ്സിലാക്കാം:

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
മറ്റ് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സസ്യാഹാരത്തില്‍ കലോറികള്‍ കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം ഉയര്‍ന്ന നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍, കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
അര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു
സസ്യാഹാരികള്‍ക്ക് വന്‍കുടല്‍, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയ ചിലതരം ക്യാന്‍സറുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഒരു വിഭാഗം ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പന്നമാണ്. ഇത്തരം ഭക്ഷണങ്ങളുടെ ഉയര്‍ന്ന ഉപഭോഗമാകാം അര്‍ബുദ സാധ്യത കുറയ്ക്കുന്നത്.
മെച്ചപ്പെട്ട ദഹനം
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയ സസ്യാഹാരം സാധാരണയായി നാരുകളാല്‍ സമ്പുഷ്ടമാണ്. ഈ ഉയര്‍ന്ന ഫൈബര്‍ (നാരുകള്‍) ഉള്ളടക്കം മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ആരോഗ്യകരമായ ഒരു ഗട്ട് മൈക്രോബയോം (ദഹനജീവവ്യവസ്ഥ) നിലനിര്‍ത്തുന്നതിനും സഹായിക്കും.

വീക്കം കുറയ്ക്കുന്നു
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണത്തില്‍ സ്വാഭാവികമായും ആന്റിഇന്ഫ്ളാമറ്റോറി ഗുണങ്ങളാല്‍ സമൃദ്ധമാണ്. ഹൃദ്രോഗം, സന്ധിവാതം, ചിലതരം അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന വിട്ടുമാറാത്ത ഇന്ഫ്ളാമറ്റോറി അവസ്ഥയുടെ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.
ആയുസ്സ് വര്‍ധിപ്പിക്കുന്നു
വെജിറ്റേറിയന്‍ ഭക്ഷണക്രമം പാലിക്കുന്നത് ദീര്‍ഘമായ ആരോഗ്യമുള്ള ജീവിതത്തിന് സഹായിക്കുന്നു. സസ്യാഹാരവുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലിയാകാം ഇതിന് കാരണം.
വ്യത്യസ്തമായ വെജിറ്റേറിയന്‍ ഭക്ഷണക്രമങ്ങള്‍
ലാക്ടോ-ഓവോ-വെജിറ്റേറിയന്‍ :- മത്സ്യവും മാംസവും കഴിക്കാത്ത ആളുകളാണിവര്‍. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ (പാല്, നെയ്യ്, വെണ്ണ പോലുള്ളവ), മുട്ട എന്നിവ സസ്യഭക്ഷണങ്ങള്ക്ക് ഒപ്പം ഉള്‍പ്പെടുത്തുന്നു.
ലാക്ടോ-വെജിറ്റേറിയന്‍:- മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാത്ത ആളുകള്‍. എന്നാല്‍ ഇവര്‍ പാലുല്‍പ്പന്നങ്ങള്‍, സസ്യഭക്ഷണങ്ങള്ക്ക് ഒപ്പം ഉള്‍പ്പെടുത്തുന്നു.
ഓവോ-വെജിറ്റേറിയന്‍:- മത്സ്യം, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാത്ത ആളുകള്‍. എന്നാല്‍ ഇവര്‍ മുട്ട, സസ്യഭക്ഷണങ്ങള്ക്ക് ഒപ്പം ഉള്‍പ്പെടുത്തുന്നു.
സസ്യാഹാരം:- മത്സ്യമാംസങ്ങളും, പാലും മുട്ടയും ഉള്‍പ്പടെയുള്ള ഭക്ഷണങ്ങളും ഒഴിവാക്കി സസ്യഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്ന ആളുകള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

