Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ചെറുപ്പക്കാരിലും വില്ലനാണ് ഹൃദയാഘാതം: ലക്ഷണം, പരിഹാരം, കാരണങ്ങള്‍
ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരാണ് എന്നതാണ് ഇന്നത്തെ അവസ്ഥ സൂചിപ്പിക്കുന്നത്. യുവജനങ്ങളില്‍ ഹൃദയ സംബന്ധമായ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍, അതോടൊപ്പം തന്നെ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍, പരിഹാരം എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നമാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി പലപ്പോഴും പലരും ചിന്തിക്കുന്നില്ല. യുവജനങ്ങളില്‍ ഹൃദയ സ്തംഭനം കൂടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും ആരോഗ്യകരമല്ലാത്ത ജീവിതശൈലി, ഭക്ഷണങ്ങള്‍ അമിതമായ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം ഇന്നത്തെ കാലത്ത് പ്രധാന കാരണം തന്നെയാണ്. എപ്പോഴും ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക എന്നതാണ് പ്രധാന കാര്യം. എന്നാല്‍ ഇത് കൂടാതെ രോഗാവസ്ഥയിലേക്കും ഗുരുതരാവസ്ഥയിലേക്കും നയിക്കുന്ന മറ്റ് ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആരോഗ്യമില്ലാത്ത ജീവിതശൈലി
പലരും ഇന്നത്തെ കാലത്ത് പിന്തുടരുന്ന ഒന്നാണ് അനാരോഗ്യകരമായ ജീവിത ശൈലി. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, അമിത പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി ആരോഗ്യം താളം തെറ്റുന്നു. ഇതെല്ലാം നിങ്ങളില്‍ അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയിലേക്ക് നയിക്കും. പലപ്പോഴും ഹൃദയ സ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളില്‍ ചിലതാണ് ഇത്.
പുകവലി
പുകവലി ആരോഗ്യത്തിന് അപകടമാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും അതില്‍ നിന്ന് വിടുതല്‍ നേടാന്‍ പലരും ശ്രമിക്കുന്നില്ല. എന്നാല്‍ ഇതെല്ലാം ഹൃദയത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും എന്നതാണ് സത്യം. ഇത് വഴി ഹൃദയാരോഗ്യം മോശമാവും എന്നതില്‍ സംശയം വേണ്ട.
മാനസിക പിരിമുറുക്കവും മാനസികാരോഗ്യവും
ഇന്നത്തെ കാലത്ത് പലരും രണ്ടാമത് ചിന്തിക്കാതെ ഇരിക്കുന്ന ഒന്നാണ് മാനസികാരോഗ്യനും മാനസിക പിരിമുറുക്കവും. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. മാത്രമല്ല ഉത്കണ്ഠ, വിഷാദം എന്നിവ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. അതിന് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കണം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഹൈപ്പര്‍ടെന്‍ഷന്‍ എന്നും അറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദീര്‍ഘകാലം ചികിത്സിക്കാതിരിക്കുമ്പോള്‍ അത് ധമനികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും അപകടകരമായ വിധത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇത് ചെറുപ്പക്കാരിലും അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും.
അമിതവണ്ണം
ശരീരഭാരം വര്‍ദ്ധിക്കുന്നതും ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. കാരണം ശരീരത്തിലുണ്ടാവുന്ന അമിതമായ കൊഴുപ്പ,് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥകള്‍ ഇത് വഴി സംഭവിക്കാം. ഇതെല്ലാം തന്നെ നി
ങ്ങളില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
രക്തക്കുഴലുകളില്‍ വിള്ളല്‍
നിങ്ങളുടെ രക്തക്കുഴലുകളില്‍ വിള്ളലുണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും അത് പൊട്ടുന്നത് വഴി രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടാവും. ഇത് ഹൃദയാഘാതത്തിലേക്ക് നിങ്ങളെ എത്തിക്കാം. ജീവന്‍ വരെ അപകടത്തിലാവുന്ന അവസ്ഥയാണ് ഇത് വഴി സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മുന്‍കരുതല്‍ വേണ്ടതാണ്.
ഉയര്‍ന്ന കൊളസ്‌ട്രോള്‍
ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രത്യേകിച്ച് 'മോശം' എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍, നിങ്ങളുടെ ധമനികളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും രക്തയോട്ടം കുറയുകയും ഇത് ഹൃദയാഘാത സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെ കൂടുതല്‍ ശ്രദ്ധിക്കണം.
പ്രമേഹം
ഹൃദയസ്തംഭനത്തിനുള്ള ഒരു പ്രധാന കാരണം പ്രമേഹമാണെന്ന് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. പലപ്പോഴും ഇത് നിങ്ങളുടെ ഹൃദയ പേശികള്‍ക്ക് കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ നമുക്ക് നോക്കാം. ഇത് മുതിര്‍ന്നവരുടേതിന് സമാനമെങ്കിലും പലരും ഇതിനേ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ വിടുന്നു. ഇടക്കിടെയുണ്ടാവുന്ന ക്ഷീണമാണ് പ്രധാന കാര്യം. പലപ്പോഴും ആവശ്യത്തിന് വിശ്രമമില്ലാത്തതും അതോടൊപ്പം തന്നെ ഊര്‍ജ്ജക്കറവുണ്ടാവുന്നതും എല്ലാം ഗൗരവത്തോടെ കാണേണ്ടതാണ്. അത് കൂടാതെ വേഗത്തിലുള്ള ഹൃദയമിടിപ്പും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കൂടാതെ കാലുകളിലോ കണങ്കാലിലോ കാണുന്ന വീക്കത്തേയും നിസ്സാരമാക്കരുത്.
മറ്റ് അസ്വസ്ഥകള്‍
നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നകതാണ് എന്ന് ആദ്യം മനസ്സിലാക്കണം. ഇത് കൂടാതെ ശരീരഭാരം വര്‍ദ്ധിക്കുന്നതും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ശീലമാക്കേണ്ടതാണ്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അമിത ഭക്ഷണം ഒഴിവാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











