Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ദിനവും നടക്കും, വ്യായാമവും ആവശ്യത്തിന്, ഭക്ഷണത്തിലും ശ്രദ്ധ: എന്നിട്ടും ഹൃദ്രോഗ സാധ്യത?
ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. അതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഹൃദയാരോഗ്യം. കാരണം ഓരോ ദിവസവംു ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും അനാരോഗ്യകരമായ ജീവിത ശൈലി, ഭക്ഷണശീലങ്ങള്‍, ഉറക്കമില്ലായ്മ എന്നിവയെല്ലാമാണ് ഇത്തരം ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതും ഇത്തരം ശീലങ്ങള്‍ തന്നെയാണ്.
എന്നാല്‍ കൃത്യമായി ആരോഗ്യം പരിപാലിക്കുന്നവരേയും ഗുരുതരമായ ഹൃദ്രോഗം ബാധിക്കുമെന്നാണ് കാര്‍ഡിയോളജിസ്റ്റ് ഡോ. സയ്യിദ് അക്രം അലി പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് മുപ്പത്തേഴുകാരനായ വ്യകിത്ക്ക് ആരോഗ്യകരമായ ജീവിത ശൈലിയായിരുന്നിട്ട് കൂട് സ്റ്റെന്റ് ആവശ്യമായി വന്നതിനെക്കുറിച്ച് പറയുന്നത്. ദിനവും രാവിലെ അഞ്ച് കിലോമീറ്റര്‍ ഓടുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും അത് കൂടാതെ പുകവലിക്കുകയോ അല്ലെങ്കില്‍ മദ്യപിക്കുകയോ ചെയ്യാതിരുന്നിട്ട് കൂടി അദ്ദേഹത്തിന് ഹൃദയത്തില്‍ രണ്ട് തടസ്സങ്ങളുണ്ടാവുകയും അതിന്റെ ഫലമായി രണ്ട് സ്റ്റന്റുകള്‍ ഇടേണ്ടി വരുകയും ചെയ്തു.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ഹൃദ്രോഗത്തിന് മുന്നോടിയായി ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ജനിതകമായുണ്ടാവുന്ന അപകട സാധ്യത, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിയണം. അപകട സാധ്യതയെ ഒരിക്കലും തള്ളിക്കളയരുത്. കൂടാതെ ലിപോപ്രോട്ടീന്‍ പോലുള്ള സാധാരണ കൊളസ്ട്രോള്‍ പരിശോധനയില്‍ കാണാന്‍ സാധിക്കാത്ത ഇവയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധന നടത്തണം. പലപ്പോഴും എല്‍ഡിഎല്‍ സാധാരണ അവസ്ഥയിലെങ്കിലും ധമനികളില്‍ ഇവ തടസ്സം സൃഷ്ടിക്കാം.
ശരീരത്തിലെ വീക്കം
ശരീരത്തില്‍ പല കാരണങ്ങള്‍ കൊണ്ടും വീക്കം സംഭവിക്കാം. അതില്‍ ഫിറ്റ്നസ് ഉള്ള ആളുകള്‍ പോലും പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തുന്നു. ഇവരില്‍ ശരീരത്തില്‍ മറഞ്ഞിരിക്കുന്ന വീക്കം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവും. ഇത് ധമനികളില്‍ തടസ്സമുണ്ടാക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യന്നു. കൂടാതെ ഉറക്കത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും അല്പം ശ്രദ്ധിക്കണം. പലപ്പോഅഴും 7-8 മണിക്കൂറില്‍ കുറവാണ് നിങ്ങളുടെ ഉറക്കമെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം.

നടത്തേണ്ട പരിശോധനകള്‍
നിങ്ങളില്‍ ഹൃദ്രോഗ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ചില പരിശോധനകള്‍ നടത്തേണ്ടതാണ്. അതില്‍ ലിപ്പോപ്രോട്ടീന്‍(എ), എച്ച്എസ്-സിആര്‍പി (വീക്കം), ApoB, HbA1c, ഫാസ്റ്റിങ്ങ് ഇന്‍സുലിന്‍, വിറ്റാമിന്‍ ഡി, ഹോമോസിസ്റ്റീന്‍, ടിഎംടി (രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍) എന്നീ പരിശോധനകള്‍ ഉള്‍പ്പെടും. അത് മാത്രമല്ല നിങ്ങളുടെ പ്രായം മുപ്പത്തി അഞ്ചില്‍ കൂടുതലാണെങ്കില്‍ ശരീരത്തിലെ കൊറോണറി കാല്‍സ്യം സ്കോറും പരിശോധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് മാത്രമല്ല അപകടകരമായ അവസ്ഥ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
