Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പ്രമേഹ രോഗികള്‍ക്ക് കാര്‍ബോഹൈഡ്രേറ്റ് ധൈര്യമായി കഴിക്കാം; അല്പം ശ്രദ്ധ വേണം
പ്രമേഹം സ്ഥിരീകരിച്ചാല്‍ മിക്കവരും അവരുടെ ഭക്ഷണത്തില്‍ നിന്ന് നീക്കം ചെയ്യുന്ന ആദ്യത്തെ ഇനമാണ് കാര്‍ബോഹൈഡ്രേറ്റ്. കാരണം, കാര്‍ബോഹൈഡ്രേറ്റ് അധികമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതായി കണക്കാക്കുന്നില്ല. എന്നിരുന്നാലും, ഇത് പൂര്‍ണ്ണമായും ശരിയല്ല. മറ്റേതൊരു പോഷകത്തെയും പോലെ, കാര്‍ബോഹൈഡ്രേറ്റുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് മലബന്ധത്തിനും ക്ഷീണത്തിനും ഇടയാക്കും. ആരോഗ്യകരമായ ചില ഓപ്ഷനുകള്‍ ഉപയോഗിച്ച് അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക എന്നതാണ് നല്ല മാര്‍ഗം. ഓരോ പ്രമേഹ രോഗിക്കും കഴിക്കാവുന്ന ആരോഗ്യകരമായ 5 കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഇതാ:

ഓട്സ്
ഒരു മികച്ച പ്രഭാതഭക്ഷണമാണ് ഓട്സ്. നാരുകളും മറ്റ് ആവശ്യമായ പോഷകങ്ങളും നിറഞ്ഞ ഓട്മീലിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ നേരം ക്രമമായി നിലനിര്‍ത്താന്‍ കഴിയും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഓട്സ് തയാറാക്കി കഴിക്കാവുന്നതാണ്.
പഴങ്ങള്‍
മിക്ക പ്രമേഹ രോഗികളും പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നു. എന്നാല്‍ ഇത് ശരിയല്ല. പഴങ്ങളില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, മാത്രമല്ല കാര്‍ബോഹൈഡ്രേറ്റുകളുടെ ആരോഗ്യകരമായ ഉറവിടവുമാണ്. കൂടാതെ പോഷകങ്ങളും വിറ്റാമിനുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പഴങ്ങള്‍ ഒഴിവാക്കരുത്. ആപ്പിള്‍, വാഴപ്പഴം, സിട്രസ് പഴങ്ങള്‍, മുന്തിരി എന്നിവ പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.
പയര്‍വര്‍ഗങ്ങള്‍
പയറില്‍ പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഉണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദോഷകരമായി ബാധിക്കുകയുമില്ല. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും പയറ് വര്‍ഗങ്ങള്‍ സഹായിക്കുന്നു. പ്രമേഹ രോഗികളില്‍ രക്തസമ്മര്‍ദ്ദം സാധാരണമായതിനാല്‍ പയര്‍ കഴിക്കുന്നത് ഗുണം ചെയ്യും.
മധുരക്കിഴങ്ങ്
റൂട്ട് പച്ചക്കറികള്‍ എന്ന് പറയുമ്പോള്‍, ആരുടെയും മനസ്സില്‍ ആദ്യം വരുന്നത് ഉരുളക്കിഴങ്ങാണ്. അതില്‍ അന്നജം കൂടുതലാണ്. എന്നാല്‍ എല്ലാ റൂട്ട് പച്ചക്കറികളും ഒരുപോലെയല്ല. ചിലത് ആരോഗ്യകരമാണ്. മധുരക്കിഴങ്ങ്, കാരറ്റ് എന്നിവപോലുള്ളവയില് കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവാണ്. മധുരക്കിഴങ്ങില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ചെറിയ അളവില്‍ മാത്രം മധുരക്കിഴങ്ങ് കഴിക്കുക.
ധാന്യങ്ങള്‍
നിങ്ങളുടെ അനാരോഗ്യകരമായ പാസ്ത, റൊട്ടി എന്നിവയ്ക്ക് പകരം ധാന്യങ്ങള്‍ കഴിക്കുക. ധാന്യങ്ങളായ ബാര്‍ലി, ക്വിനോവ എന്നിവ കാര്‍ബോഹൈഡ്രേറ്റിന്റെ ആരോഗ്യകരമായ ഉറവിടങ്ങളാണ്. ആരോഗ്യകരമായ ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ഇവയില്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ ഇത്തരം ധാന്യങ്ങള്‍ കഴിക്കുക.
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നത്
പ്രമേഹ രോഗികള്‍ക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് മത്സ്യം, ഇലക്കറികള്‍, അവോക്കാഡോ, മുട്ട, ചിയ വിത്ത്, ബീന്‍സ്, തൈര്, നട്സ്, ബ്രോക്കോളി, ചണവിത്ത്, സ്ട്രോബെറി, വെളുത്തുള്ളി തുടങ്ങിയവ.
കഴിക്കാന്‍ പാടില്ലാത്തത്
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്ന ചില ഭക്ഷണശീലം മാറ്റിവയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. ഇതാ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട അത്തരം ചില ഭക്ഷണങ്ങളാണ് വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍, മധുര പാനീയങ്ങള്‍, ഫ്ളേവര്‍ ചേര്‍ത്ത് തൈര്, ഫ്ളേവര്‍ ജ്യൂസ്, ചില ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ.
പ്രമേഹം നിയന്ത്രിക്കാന്‍ ടിപ്സ്
* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക
* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.
* ഉയര്‍ന്ന പോഷകങ്ങളും കലോറി മൂല്യവുമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.
* ഹൃദയാരോഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications