Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
യൂറിക് ആസിഡ് അളവിലെ മാറ്റം: കാലിലെ തള്ളവിരല്‍ പറയും ഗുരുതരാവസ്ഥ
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് യൂറിക് ആസിഡ് എന്നത്. പലരേയും അലട്ടുന്ന ഒരു സാധാരണ അസുഖത്തിലേക്ക് ഇത് മാറിയിട്ടുണ്ട്. രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുന്നത് ഒരിക്കലും നല്ലതല്ല. ഇത് ആരോഗ്യത്തിന് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ രക്തക്കുഴലുകള്‍ക്കുള്ളിലെ ലൈനിംഗ് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ഹൃദയാഘാതം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു.
ഇവരില്‍ വൃക്കരോഗ സംബന്ധമായ അസ്വസ്ഥതകള്‍ വളരെ കൂടുതലാണ്. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുകയും ഹൃദയ പ്രശ്നങ്ങള്‍ അമിതമായ രക്തസമ്മര്‍ദ്ദം, സന്ധിവാതം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. എന്തുകൊണ്ട് ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൃത്യമായി നിലനിര്‍ത്തണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം.

സന്ധിവാതം തടയല്‍
സന്ധികളില്‍ അമിതമായ വേദനയുണ്ടാവുന്നത് അല്പം ശ്രദ്ധിച്ച് വേണം. പലപ്പോഴും യൂറിക് ആസിഡ് പരലുകള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന വേദനാജനകമായ കോശജ്വലന അവസ്ഥയാണ് സന്ധിവാതം. യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് മുന്‍പ് തന്നെ അതിനെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. സന്ധിവാതം പാരമ്പര്യമായിട്ടുള്ളവരെങ്കില് ഇവരില്‍ ഈ ലക്ഷണങ്ങള്‍ നേരത്തേ കണ്ട് തുടങ്ങും. അതിനെ പ്രതിരോധിക്കണം.
വൃക്കകള്‍ സംരക്ഷിക്കാന്‍
യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്നത് പലപ്പോഴും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് ചികിത്സിച്ചില്ലെങ്കില്‍ വൃക്ക തകരാറിലാകുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കൂടാതെ, യൂറിക് ആസിഡ് വൃക്കകള്‍ക്ക് തന്നെ തകരാറുണ്ടാക്കുകയും വൃക്കരോഗം ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണവിധേയമാക്കുന്നതിലൂടെ, വൃക്കയിലെ കല്ലുകള്‍ ഇല്ലാതാക്കുന്നതിനും വൃക്ക ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിലൂടെ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അതായത് ചെറിയ മാറ്റം പോലും അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.

ഹൃദ്രോഗ സാധ്യത
യൂറിക് ആസിഡിന്റെ അളവ് കൂടുതല്‍ ഉള്ളവരില്‍ പലപ്പോഴും ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കണം. ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
ആരോഗ്യം മൊത്തത്തില്‍ ശ്രദ്ധിക്കണം
യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണത്തില്‍ വരുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. സന്ധിവാതം, രക്താതിമര്‍ദ്ദം, രക്തസമ്മര്‍ദ്ദം, വൃക്കരോഗം എന്നിവയെ എല്ലാം പ്രതിരോധിക്കുന്നതിന് പലപ്പോഴും യൂറിക് ആസിഡ് സഹായിക്കുന്നു. ഇത് കൂടാതെ മെച്ചപ്പെട്ട ആരോഗ്യത്തിനും ജീവിത ശൈലി പിന്തുടരുന്നതിനും എല്ലാം യൂറിക് ആസിഡ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

എപ്രകാരം നിയന്ത്രിക്കാം?
ശരീരത്തില്‍ എപ്രകാരം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യമാണ്. ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം. പ്യൂരിനുകള്‍ കൂടുതലുള്ള റെഡ്മീറ്റ്, കക്ക തുടങ്ങിയവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ശരീരഭാരം കുറയ്ക്കല്‍
പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതും അമിതവണ്ണവും എല്ലാം യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടേയും നമുക്ക് ഇതിനെ പ്രതിരോധിക്കാവുന്നതാണ്. ശരീരഭാരരം കുറക്കുന്നതിന് വേണ്ടിയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നമുക്ക് ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും അമിതവണ്ണത്തെ കുറക്കാം.
രോഗാവസ്ഥകള്‍ ശ്രദ്ധിക്കുക
ഒരിക്കലും നിങ്ങളില്‍ ഉണ്ടാവുന്ന രോഗാവസ്ഥകള്‍ നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്. പലപ്പോഴും ഗുരുതരമായ അളവില്‍ യൂറിക് ആസിഡ് ഉണ്ടെന്നതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകള്‍. ഇത് യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നു എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് യൂറിക് ആസിഡിന്റെ അളവ് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications