Latest Updates
-
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം
ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
ദീര്‍ഘായുസ്സ് വേണമെന്നത് മിക്കവരുടെയും ആഗ്രഹമാണ്. ദീര്‍ഘായുസ്സിന്റെ രഹസ്യം കണ്ടെത്താനും ഏവര്‍ക്കും താല്‍പ്പര്യമാണ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന ആളുകളാണ് ജപ്പാന്‍കാര്‍ ആണെന്നാണ് പറയപ്പെടുന്നത്. അവരുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും പിന്നില്‍ പല ഘടകങ്ങളുണ്ട്.

മീന്‍, പച്ചക്കറി, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെട്ട പരമ്പരാഗത ഭക്ഷണക്രമം, അത് കഴിക്കുന്ന രീതി, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കല്‍, ജാഗ്രതയോടെയുള്ള ആഹാരം കഴിക്കല്‍, സന്തുലിത ഭക്ഷണം എന്നിവയെല്ലാം അവരുടെ ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ്. ഭക്ഷണത്തെ കൂടാതെ, നിരന്തര വ്യായാമം, നടത്തം എന്നിവയും അവരുടെ ആരോഗ്യസംരക്ഷണത്തില്‍ പങ്ക് വഹിക്കുന്നു. ജപ്പാന്‍കാരുടെ ഭക്ഷണരീതികളും വ്യായാമവും ആരോഗ്യസംരക്ഷണത്തോടുള്ള സമീപനവും പിന്തുടര്ന്നാല് നമുക്കും ആരോഗ്യം മെച്ചപ്പെടുത്താനും ദീര്‍ഘായുസ്സ് നേടാനും സാധിക്കും.
ജപ്പാന് രീതിയില്‍ ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തിന് നേട്ടമാകുകയെന്ന് നോക്കാം.
സീസണലായ, ഫ്രഷ് ചേരുവകള്‍
സീസണുകളില്‍ ലഭ്യമായ, ഫ്രഷ് ആയിട്ടുള്ള ചേരുവകള്‍ക്കാണ് ജപ്പാന്‍കാര്‍ മുന്‍ഗണന നല്‍കുന്നത്. ഭക്ഷണത്തിന്റെ രുചി കൂട്ടും എന്ന് മാത്രമല്ല അവയുടെ പോഷകമൂല്യവും വളരെ വലുതായിരിക്കും. വര്‍ഷം മുഴുവന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പലതരത്തിലുള്ള ഫ്രഷ് ആയിട്ടുള്ള പഴങ്ങളും, പച്ചക്കറികളും, കടല്‍വിഭവങ്ങളും കഴിക്കുന്നതിലൂടെ മതിയായ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ശരീരത്തിലെത്തുന്നു. അത് മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നു.
ആഹാരത്തിന്റെ അളവ് നിയന്ത്രിക്കലും കരുതലോടെഭക്ഷണം കഴിക്കലും
ജപ്പാന്‍കാരുടെ ഭക്ഷണശീലങ്ങളില്‍ ആഹാരത്തിന്റെ അളവ് നിയന്ത്രിക്കല്‍ അടിസ്ഥാനപരമായ ഒരു കാര്യമാണ്. പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ അളവുകളിലാണ് ജപ്പാന്‍കാര്‍ ഭക്ഷണം കഴിക്കുന്നത്. അമിതാഹാരം നിയന്ത്രിക്കാനും കരുതലോടെ ഭക്ഷണം കഴിക്കാനും ഇതിലൂടെ സാധിക്കുന്നു. വിശപ്പനുസരിച്ച് ശരീരത്തിന് വേണ്ട അളവില്‍ മാത്രമേ അവര്‍ ഭക്ഷണം കഴിക്കുകയുള്ളൂ. വളരെ പതുക്കെയാണ് അവര്‍ ഭക്ഷണം കഴിക്കുന്നതും. അതിലൂടെ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും അറിയാനും സാധിക്കുന്നു.
സന്തുലിതമായ ഭക്ഷണക്രമം
നിറം, ഫ്ളേവറുകള്‍ എന്നിവയിലെല്ലാം സന്തുലിതശൈലി കൊണ്ടുവരുന്നവരാണ് ജപ്പാന്‍കാര്‍. ഇതിലൂടെ സംതൃപ്തമായ ആരോഗ്യദായകമായ ഡൈനിംഗ് അനുഭവം അവര്‍ ഉണ്ടാക്കുന്നു. ആഹാരത്തില്‍ വ്യത്യസ്തരം ഭക്ഷണങ്ങള്‍ ഉണ്ടാകും. ഉദാഹരണത്തിന് ചോറ്, ന്യൂഡില്‍സ്, കടല്‍വിഭവങ്ങള്‍, പനീര്‍, പച്ചക്കറികള്‍, സൂപ്പ് അല്ലെങ്കില്‍ അച്ചാര്‍ പോലെ പുളിയുള്ള ഭക്ഷണസാധനങ്ങള്‍ എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കും. ഇങ്ങനെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നല്ല കൊഴുപ്പ്, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ശരീരത്തിലെത്തും.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
പുളിപ്പിച്ച ഭക്ഷണസാധനങ്ങള്‍ ജപ്പാന്‍കാരുടെ ഭക്ഷണത്തില്‍ വളരെ പ്രധാനമാണ്. കുടലിന്റെ ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്താന്‍ പുളിപ്പിച്ച ഭക്ഷണം സഹായിക്കുന്നു. മിസോ, നാറ്റോ പോലുള്ള ഭക്ഷണങ്ങളും ഉപ്പിലിട്ട പച്ചക്കറികളും കുടലിനുള്ളിലെ നല്ല സൂക്ഷ്മാണുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്ന പ്രോബയോട്ടിക്കുകളുടെ കലവറയാണ്. മാത്രമല്ല പ്രോബയോട്ടിക്കുകള്‍ ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണപ്രക്രിയ വേഗത്തിലാക്കുകയും ദോഷകരമായ കീടാണുക്കളോട് പൊരുതാനുള്ള ശരീരത്തിന്റെ ശക്തി വര്‍ധിപ്പിച്ച് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഉപ്പിലിട്ടതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും കഴിയും.
മാംസാഹാരം കുറവ്
ജപ്പാന്‍കാര്‍ മീന്‍, കടല്‍വിഭവങ്ങള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ കോഴിയിറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവ വല്ലപ്പോഴുമേ അവര്‍ കഴിക്കുകയുള്ളൂ. മേല്‍പ്പറഞ്ഞവ എന്തുതന്നെ ആണെങ്കിലും വളരെ കുറഞ്ഞ അളവിലേ ജപ്പാന്‍കാര്‍ അത് കഴിക്കുകയുള്ളു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications