Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പവർഫുള്ളാകാൻ സ്വാദിഷ്ടമായ 7 പ്രോട്ടീൻഫുൾ ഭക്ഷണങ്ങൾ
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യത്തിനും ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ് പ്രോട്ടീനുകൾ. കോശഘടന, രോഗപ്രതിരോധ പ്രവർത്തനം, ഹോർമോൺ സിന്തസിസ് തുടങ്ങി ആരോഗ്യമുള്ള ഒരു ശരീരത്തിൽ നടക്കുന്ന നിരവധി പ്രവർത്തനങ്ങൾ പ്രോട്ടീൻ എന്ന ഘടകത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണുണ്ടാകുക.ശരീരത്തിന് സ്വന്തമായി പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള കഴിവില്ല. അതിനാൽ തന്നെ, പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് ഏക പോംവഴി. വർക്ക്ഔട്ട് ചെയ്യുന്നവർ, മസിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ, അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കെല്ലാം പ്രോട്ടീൻ അത്യാവശ്യമാണ്.
അനിവാര്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയ 8 ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. മുട്ട
മുട്ട പ്രോട്ടീൻ്റെ ഉറവിടമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ള പൂർണമായും പ്രോട്ടീൻ ആണ്. മഞ്ഞക്കരുവിലാണ് വിറ്റാമിനുകൾ , ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നത്. 6.3 ഗ്രാം പ്രോട്ടീൻ ആണ് ഒരു മുട്ടയിൽ ഉള്ളത്.
2. ബദാം
ഫൈബർ, വിറ്റാമിൻ ഇ, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. സസ്യാധിഷ്ഠിത പ്രോട്ടീനും ഇതിൽ കൂടുതലാണ്.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. 30 ഗ്രാം ബദാമിൽ നിന്നും 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു.
3. ചിക്കൻ ബ്രെസ്റ്റ്
വർക്ക്ഔട്ട് ചെയ്യുന്ന വ്യക്തികൾക്ക് അമിതമായ പ്രോട്ടീൻ ആവശ്യമാണെങ്കിൽ കഴിക്കാവുന്ന ഒന്നാണ് ചിക്കൻ ബ്രെസ്റ്റ്.വിറ്റാമിനുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ഇതിലൂടെ ശരീരത്തിന്ന ലഭിക്കുന്നു. 85 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ 26.7 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
4. കോട്ടേജ് ചീസ്
കൊഴുപ്പും കലോറിയും കുറഞ്ഞ , ഉയർന്ന പ്രോട്ടീനുള്ള ഒന്നാണ് കോട്ടേജ് ചീസ്.കാൽസ്യം, ഫോസ്ഫറസ്, സെലിനിയം, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.225 ഗ്രാം കോട്ടേജ് ചീസിൽ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മറ്റ് പ്രോട്ടീൻ ചീസുകളിൽ 17-ഗ്രാമിൽ 3.96 ഗ്രാം പ്രോട്ടീൻ ആണ് ഉള്ളത്.
5. പാൽ
പാലിൽ ശരീരത്തിന് ആവശ്യമായ മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാലാണ് ഇതിനെ സമീകൃതാഹാരം എന്ന് വിളിക്കുന്നത്. പ്രോട്ടീൻ്റെ കലവറയാണ് പാൽ. കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ (വിറ്റാമിൻ ബി 2) പോലുള്ള വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ലാക്ടോസ് അസഹിഷ്ണുത ഉള്ള പലർക്കും പാലും മറ്റ് പാലുൽപ്പന്നങ്ങളും കഴിക്കാനാകില്ല എന്നതാണ് ഒരു പോരായ്മ.250 മില്ലി പാലിൽ 8.32 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
6. പയർ
സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണ് പയർ . പ്രതിരോധ ശേഷി കൂട്ടുന്നതോടൊപ്പം പയർ സ്ഥിരമായി കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗം, ഫാറ്റി ലിവർ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകുറവാണ്.100 ഗ്രാം പയറിൽ 9.02 ഗ്രാം പ്രോട്ടീൻ ഉണ്ട്.
7. ബീഫ്
പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് ബീഫ്. ഇരുമ്പ്, സിങ്ക്, സെലിനിയം, വിറ്റാമിനുകൾ ബി 12, ബി 6 എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.എണ്നൽ പ്രോട്ടീൻ ഉണ്ടെന്നു കരുതി ഇത് ദിവസവും കഴിക്കുന്നത് അനാരോഗ്യകരമാണ്. ഉയർന്ന അളവിൽ ചുവന്ന മാംസം കഴിക്കുന്നത് കുടലിലെ അർബുദത്തിന് കരണമാകാമെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 85-ഗ്രാം ബീഫിൽ 24.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
