Latest Updates
-
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
ഫിറ്റ്നസ് നിലനിര്‍ത്താന്‍ പ്രഭാത ഭക്ഷണം : ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം
ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പലപ്പോഴും കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യം തീരുമാനിക്കുന്നതും. എന്നാല്‍ അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. രാവിലെ നാം കഴിക്കുന്ന ഭക്ഷണം എന്നത് വളരെയധികം ആരോഗ്യവും ഊര്‍ജ്ജവും ശരീരത്തിന് നല്‍കുന്നതാണ്. ഒരു ദിവസത്തെ ഊര്‍ജ്ജത്തിന്റെ കാരണക്കാരന്‍ എന്ന് പറയുന്നത് എപ്പോഴും ആ ദിവസത്തെ ഭക്ഷണമാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ബ്രേക്ക്ഫാസ്റ്റ് അനിവാര്യമാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്ത് തന്നെയായാലും ഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. നാം വരുത്തുന്ന തെറ്റുകളാണ് ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതും. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്.

പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണം
ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ഒന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം. എന്നാല്‍ ഇത് പലരും പാലിക്കുന്നില്ല എന്നതാണ് സത്യം. എപ്പോഴും ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീന്‍ സമ്പുഷ്ടമായത് കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കാവുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ദീര്‍ഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു. കൂടാതെ അമിതവിശപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.
കുറഞ്ഞ ഭക്ഷണം
ഭക്ഷണം കുറവ് കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഈ ശീലം മാറ്റേണ്ടത് അനിവാര്യമാണ്. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് നിങ്ങളിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നത് തടി കുറയ്ക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച് നില്‍ക്കുന്നതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നതിന് രാവിലെയുള്ള ഭക്ഷണം അനിവാര്യമാണ്. ശരീരഭാരം കൂടുന്നത് തടയാനും സഹായിക്കുന്നതാണ് രാവിലെയുള്ള ഭക്ഷണം.
വൈകിയുള്ള ഭക്ഷണം
പലപ്പോഴും പലരും രാവിലെ ഭക്ഷണം കഴിക്കുന്നതിനെ അവഗണിക്കുന്നു. ഇത് തിരക്കുകള്‍ കൊണ്ടും മറ്റ് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നു. ചിലരാകട്ടെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാവുന്നതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ശീലം ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പതിവായി പ്രഭാതഭക്ഷണം കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഇത്തരത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് രാവിലെ ഭക്ഷണം കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നത്.

ആരോഗ്യകരമായ കൊഴുപ്പ്
എപ്പോഴും പ്രഭാത ഭക്ഷണത്തില്‍ ആരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടുത്തേണ്ടതാണ്. കാരണം ഇത് നിങ്ങള്‍ക്ക് പല വിധത്തിലും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആവൊക്കാഡോ, നട്സ് , ഒലീവ് ഓയില്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതാണ്. പല വിധത്തിലുള്ള ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നതിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഈ ശീലം.
ഗുണങ്ങള്‍ എന്തെല്ലാം?
നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് ആരോഗ്യകരമായ രീതിയില്‍ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നത് എന്ന് നോക്കാം. ദിവസം മുഴുവന്‍ ഊര്‍ജ്ജവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും, കൂടാതെ ലഘുഭക്ഷണം കഴിക്കുന്നതിനുള്ള താല്‍പ്പര്യവും കുറയുന്നു. മാനസികാരോഗ്യം മികച്ചതാവും എന്ന കാര്യത്തിലും സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











