Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കണ്ണിന്റെ കരുത്തിന് ഉത്തമം ഈ യോഗാസനങ്ങള്‍
ഇന്നത്തെ കാലത്ത് മിക്കവാറും പേരും ദിവസത്തിന്റെ വലിയൊരു ഭാഗം മൊബൈല്‍ ഫോളുകളിലും മറ്റുമായി ചെലവഴിക്കുന്നു. അതിനാല്‍ത്തന്നെ മിക്കവര്‍ക്കും കണ്ണുവേദന പ്രശ്‌നവും ഉയര്‍ന്നുവരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിങ്ങളുടെ കണ്ണുകള്‍ക്ക് വളരെയധികം ആയാസമുണ്ടാക്കുന്നു. നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയങ്ങളില്‍ ഒന്നാണ് നിങ്ങളുടെ കാഴ്ചശക്തി. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ കണ്ണുകള്‍ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങള്‍ തടയാന്‍ സാധിക്കും. ഒപ്പം അന്ധത, കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ കുറയ്ക്കാനുമാകും. ഇതിനായി നിങ്ങള്‍ക്ക് യോഗയുടെ സഹായം തേടാം. പല യോഗാസനങ്ങളും നിങ്ങളുടെ കാഴ്ചശക്തി സ്വാഭാവികമായി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത്തരം ആസനങ്ങള്‍ നിങ്ങളുടെ ശ്രദ്ധയും മെമ്മറിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തും.
അധോമുഖ ശ്വാനാസനം
നിങ്ങളുടെ കൈകളും കാല്‍മുട്ടുകളും താഴേക്ക് വെച്ചുകൊണ്ട് തറയില്‍ കിടക്കുക. കാല്‍മുട്ടുകള്‍ തറയില്‍ നിന്ന് ഉയര്‍ത്തി നിങ്ങളുടെ കാലുകള്‍ നേരെയാക്കുക, നിങ്ങളുടെ കുതികാല്‍ കഴിയുന്നിടത്തോളം താഴേക്ക് തള്ളുക. നിങ്ങളുടെ കൈപ്പത്തികള്‍ ഉപയോഗിച്ച് നിലത്തു നിന്ന് വയറ് ഉയര്‍ത്തി നട്ടെല്ല് നീട്ടുക. ശ്വാസം പിടിച്ച് ഈ പോസില്‍ തുടരുക.
നേട്ടങ്ങള്‍
നിങ്ങളുടെ കാലുകള്‍, പാദങ്ങള്‍, തോളുകള്‍, കൈകള്‍ എന്നിവയ്ക്ക് ഈ അസനം ചെയ്യുന്നതിലൂടെ ശക്തി ലഭിക്കുന്നു. ഈ ആസനം ഓസ്റ്റിയോപൊറോസിസ് തടയാന്‍ നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്തുന്നു. ഈ പോസ് ആര്‍ത്തവവിരാമത്തിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സര്‍വാംഗാസനം
മലര്‍ന്നു കിടന്ന് കൈകള്‍ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക. അതിനുശേഷം ശ്വാസമെടുത്തുകൊണ്ട് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയര്‍ത്തുക. കാലുകള്‍ക്കൊപ്പം അരക്കെട്ടും തോളുകള്‍ വരെ ഉയര്‍ത്തുക. ഈ സമയം തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗവും തോള്‍ഭാഗവും നിലത്തു പതിഞ്ഞിരിക്കണം. പുറംഭാഗത്ത് രണ്ടു കൈകള്‍ കൊണ്ട് താങ്ങ് കൊടുക്കുക. ശരീരഭാരം മുഴുവനും ഈ സമയം നിങ്ങളുടെ തോളിലായിരിക്കണം. ഈ രീതിയില്‍ തുടര്‍ന്ന് സാവധാനത്തില്‍ ദീര്‍ഘമായി ശ്വാസമെടുക്കുക. ഇങ്ങനെ അല്‍പനേരം ശ്വാസമെടുത്ത് കാലുകള്‍ സാവധാനം ശ്രദ്ധയോടു കൂടി താഴോട്ടു കൊണ്ടുവരിക.
നേട്ടങ്ങള്‍
സര്‍വാംഗാസനം ചെയ്യുന്നത് പല ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് ചെയ്യാന്‍ എളുപ്പവുമാണ്. സ്റ്റേജ് 1, സ്റ്റേജ് 2 - തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ഈ ആസനം വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് റിവേഴ്സ് ബ്ലഡ് ഫ്‌ളോ ചെയ്യാന്‍ സഹായിക്കുന്നു, അങ്ങനെ മുഖത്തേക്ക് മികച്ച രക്ത വിതരണം അനുവദിക്കുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
ശീര്‍ഷാസനം
നിങ്ങളുടെ കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തുകൊണ്ട് തറയില്‍ മലര്‍ത്തിവച്ച് മുട്ടുകുത്തിയിരിക്കുക. തലയുടെ നെറുകഭാഗം കൈക്കുള്ളിലും നെറ്റി തറയിലും പതിഞ്ഞിരിക്കുന്ന രീതിയില്‍ തലവച്ച് ശരീരം മുകളിലേക്കുയര്‍ത്തുക. ശരീരം കുത്തനെ ആക്കി ബാലന്‍സ് ചെയ്തതിനു ശേഷം കാലുകള്‍ മെല്ലെ ഉയര്‍ത്തി 90 ഡിഗ്രി വരുന്ന രീതിയില്‍ നില്‍ക്കുക. ഇപ്പോള്‍ ശീര്‍ഷാസനത്തിന്റെ പൂര്‍ണ്ണരൂപമായി. ഈ രീതിയില്‍ തുടര്‍ന്ന് സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യുക. കുറച്ച് സമയം ഈ വിധം തുടര്‍ന്ന ശേഷം തുടങ്ങിയ പൊസിഷനില്‍ തിരിച്ചെത്തുക.
നേട്ടങ്ങള്‍
ശീര്‍ഷാസനം ചെയ്യുന്നത് വയറിലെ പേശികളെ നീട്ടാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഈ പോസ് മികച്ചതാണ്. ഇത് നിങ്ങളുടെ മുഴുവന്‍ ശരീരത്തെയും സ്‌ട്രെച്ച് ചെയ്യുകയും ശക്തി നല്‍കുകയും ചെയ്യുന്നു. കഴുത്തിനും തോളിനും പിന്‍ഭാഗത്തിനും ബലവും വഴക്കവും നല്‍കാന്‍ ശീര്‍ഷാസനം ഉത്തമമാണ്.
ഹലാസനം
നിലത്ത് മലര്‍ന്ന് കിടക്കുക. നിങ്ങളുടെ കൈപ്പത്തികള്‍ നിങ്ങളുടെ ശരീരത്തോട് ചേര്‍ന്ന് തറയില്‍ വയ്ക്കുക. നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തി തലയ്ക്ക് മുകളിലൂടെ കൊണ്ടുവന്ന് തലയ്ക്ക് പുറകിലായി നിലത്ത് കാല്‍പാദം കൊണ്ട് തൊടുക. അല്‍പനേരം ഈ ആസനത്തില്‍ തുടര്‍ന്നശേഷം തിരികെ പൂര്‍വ്വസ്ഥിതിയില്‍ എത്തുക.
നേട്ടങ്ങള്‍
ഹലാസനം നിങ്ങളുടെ മലബന്ധം, വയറ്റിലെ തകരാറുകള്‍ എന്നിവ പരിഹരിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഹലാസനംം സഹായിക്കുന്നു. തൈറോയ്ഡ്, കിഡ്‌നി, പ്ലീഹ, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ഈ പോസ് മികച്ചതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ആര്‍ത്തവ ക്രമക്കേടുകളാല്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഈ യോഗാസനം വളരെ സഹായകരമാണ്.
പാദഹസ്താസനം
നിങ്ങളുടെ കാലുകള്‍ ചേര്‍ത്തുവച്ചു നിവര്‍ന്നു നില്‍ക്കുക. കൈകള്‍ രണ്ടും ശരീരത്തിനിരുവശത്തും ചേര്‍ത്തുവയ്ക്കുക. മെല്ലെ ശ്വാസമെടുത്തുകൊണ്ട് കൈകള്‍ മെല്ലെ മുന്നോട്ടുയര്‍ത്തുക. തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേര്‍ന്നിരിക്കത്തക്കവിധം കൈകള്‍ രണ്ടും ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് ഇരു കൈപ്പത്തികളും കാല്‍പ്പാദങ്ങള്‍ക്കിരുവശവും വയ്ക്കുകയും അതോടൊപ്പം കുനിഞ്ഞ് നെറ്റി കാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇതിനു ശേഷം ശ്വാസമെടുത്തുകൊണ്ട് കൈകള്‍ രണ്ടും ഉയര്‍ത്തുക, ഉടലും നിവര്‍ത്തുക. കുറച്ച് സമയം ഈ രീതിയില്‍ ചെയ്തുകൊണ്ടിരിക്കുക.
നേട്ടങ്ങള്‍
പാദഹസ്താസനം ശരീരത്തെ വളരെ അയവുള്ളതാക്കുന്നു. ഇത് പുറവും കാലിലെയും പേശികളെയും സ്‌ട്രെച്ച് ചെയ്യുന്നു. വയറിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഈ യോഗാസനം സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. ഇത് പല ഉദര രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യാന്‍ പാദഹസ്താസനം ഉത്തമമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications