Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
10 മണിക്കൂറിലധികമുള്ള ഉറക്കം ഒരു മുന്നറിയിപ്പ്; ഈ രോഗങ്ങള്‍ നിങ്ങളെ തളര്‍ത്തും
ജോലിസ്ഥലത്തെ അധ്വാനങ്ങള്‍ക്കും പകല്‍ സമയത്തെ ക്ഷീണത്തിനും ശേഷം രാത്രിയുള്ള ഗാഢനിദ്ര നമ്മുടെ മനസ്സിനെയും ശരീരത്തെയും ഉന്മേഷപ്രദമാക്കുന്നു. ആരോഗ്യകരമായ ജീവിതത്തില്‍ ശാന്തമായ ഉറക്കം വളരെ പ്രധാനമാണ്. രാത്രിയിലെ ഉറക്കം നിങ്ങളുടെ ശരീരത്തിലെ ഊര്‍ജം പുനഃസ്ഥാപിക്കുന്നു. അതുവഴി നിങ്ങള്‍ വീണ്ടും അടുത്തദിവസം പുതിയ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുന്നു. ഓര്‍മ്മ നിലനിര്‍ത്താനടക്കം ഉറക്കം വളരെ അത്യാവശ്യമാണ്. ജോലി ചെയ്യുന്നവരും പഠിക്കുന്ന കുട്ടികളും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറങ്ങുകയാണെങ്കില്‍, ദിവസം മുഴുവന്‍ അവര്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും. തിരക്കേറിയ ജീവിതശൈലിയാണെങ്കില്‍ പോലും രാത്രി 10 മണിക്ക് ഉറങ്ങുകയും രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ആരോഗ്യമുള്ള ഒരാള്‍ രാത്രി കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ കൃത്യസമയത്ത് ഉണരുകയും വേണം. എന്നാല്‍ രാത്രി മുഴുവന്‍ ഉണര്‍ന്ന് പകുതി ദിവസം ഉറങ്ങുന്ന ചിലരുണ്ട്. 10 മണിക്കൂറിലധികമുള്ള ഉറക്കം നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് അറിയാമോ? കൂടുതല്‍ ഉറക്കം നിങ്ങളെ വിഷാദരോഗത്തിന് ഇരയാക്കും. അമിതമായി ഉറങ്ങുന്നത് പല രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. അമിതമായ ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവുമായും ഉറക്കം ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി ഉറങ്ങുന്നവരിലോ ഉറക്കം തീരെ ഇല്ലാത്തവരിലോ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പലതരം ആരോഗ്യ ഘടകങ്ങളും ഇതിന് വഴിവയ്ക്കുന്നു.
അമിതവണ്ണം
വളരെയധികം ഉറങ്ങുന്നതോ അല്ലെങ്കില്‍ വളരെ കുറച്ച് ഉറങ്ങുന്നതോ നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളേക്കാള്‍, ഒമ്പതോ പത്തോ മണിക്കൂര്‍ ഉറങ്ങുന്ന ആളുകള്‍ക്ക് 21% കൂടുതലായി അമിതവണ്ണം വരാമെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണ നിയന്ത്രണവും വ്യായാമവുമൊന്നും അമിത ഉറക്കത്തെ ലഘൂകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
തലവേദന
ചില ആളുകള്‍ക്ക്, പതിവിലും കൂടുതല്‍ സമയം ഉറങ്ങുന്നത് തലവേദനയ്ക്ക് കാരണമാകും. സെറോടോണിന്‍ ഉള്‍പ്പെടെയുള്ള തലച്ചോറിലെ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ അമിത ഉറക്കം സ്വാധീനം ചെലുത്തുന്നതെന്നാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു. പകല്‍ അമിതമായി ഉറങ്ങുകയും രാത്രി ഉറക്കം കുറവുള്ള ആളുകള്‍ക്കും രാവിലെ തലവേദന അനുഭവപ്പെടാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നടുവേദന
അമിതമായ ഉറക്കം നിങ്ങളില്‍ നടുവേനയ്ക്കും കാരണമാകുന്നു. കിടക്കയില്‍ തന്നെ ദീര്‍ഘനേരം ഒരേ അവസ്ഥയില്‍ തുടരുന്നതിനാലാണിത്. നടുവേദന കുറയ്ക്കാനായി ലഘുവായ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.
വിഷാദം
അമിത ഉറക്കത്തേക്കാള്‍ സാധാരണയായി വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഉറക്കമില്ലായ്മ. എങ്കിലും, വിഷാദരോഗമുള്ള 15% ആളുകള്‍ അമിതമായി ഉറങ്ങുന്നുവെന്ന് പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് അവരുടെ വിഷാദ അവസ്ഥയെ കൂടുതല്‍ വഷളാക്കിയേക്കാം.
ഹൃദ്രോഗം
രാത്രിയില്‍ ഒന്‍പത് മുതല്‍ 11 മണിക്കൂര്‍ വരെ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് എട്ട് മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകളേക്കാള്‍ 38% ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. 72,000 ത്തോളം സ്ത്രീകളെയാണ് ഈ പഠനത്തിനായി ആരോഗ്യവിദഗ്ധര്‍ നിരീക്ഷിച്ചത്. എന്നാല്‍, അമിത ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തിന്റെ കാരണം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സ്ട്രോക്ക്
പത്തു മണിക്കൂറിലധികം ഉറങ്ങുന്നവരില്‍ സ്ട്രോക്ക് പിടിപെടാനുള്ള സാധ്യത 56 ശതമാനത്തിലധികമാണെന്ന് പഠനം പറയുന്നു. ഇത്തരം ആളുകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം മരണം സംഭവിക്കാനുള്ള സാധ്യത 49 ശതമാനത്തിലുമധികമാണ്. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നതും പ്രശ്നമാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയ വാല്‍വിന് തകരാറുണ്ടാക്കുമെന്നാണ്, അപകട സാധ്യതയാണെങ്കില്‍ 44 ശതമാനത്തിലുമധികവും.
ആയുര്‍ദൈര്‍ഘ്യം കുറയുന്നു
രാത്രിയില്‍ ഒന്‍പതോ അതില്‍ കൂടുതലോ മണിക്കൂര്‍ ഉറങ്ങുന്ന ആളുകള്‍ക്ക് രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകളേക്കാള്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പരസ്പര ബന്ധത്തിന് പ്രത്യേക കാരണങ്ങളൊന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അമിത ഉറക്കം വിഷാദത്തിനും സാമൂഹിക അകല്‍ച്ചയ്ക്കും വഴിവയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിതമായി ഉറങ്ങുന്ന ആളുകളില്‍ മരണനിരക്ക് കൂടുന്നതിന് ഇവ ബന്ധപ്പെട്ടിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
ചികിത്സ
ദിവസവും രാത്രിയില്‍ ശരാശരി ഏഴോ എട്ടോ മണിക്കൂറിലധികം ഉറങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക. നിങ്ങള്‍ അമിതമായി ഉറങ്ങുന്നത് എന്തുകൊണ്ടാണെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ അമിത ഉറക്കം മദ്യമോ മരുന്നോ കാരണമാണെങ്കില്‍, ഈ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. അതുപോലെ, നിങ്ങളുടെ അമിത ഉറക്കം ചില ആരോഗ്യ അവസ്ഥ മൂലമാണെങ്കില്‍, ഈ തകരാറിനെ ചികിത്സിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധാരണ ഉറക്കശീലത്തിലേക്ക് മടങ്ങാനാകും.
ആരോഗ്യകരമായ ഉറക്കത്തിന്
നല്ല ഉറക്ക ശുചിത്വം പാലിക്കുന്നത് ഓരോ രാത്രിയും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ആരോഗ്യകരമായ ഉറക്കം നേടാന്‍ നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉറങ്ങുന്നതിനു മുന്‍പായി കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുക. പതിവായി വ്യായാമം ചെയ്യുന്നതും നിങ്ങളുടെ കിടപ്പുമുറിയില്‍ ഉറക്കത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുന്നതും ആവശ്യമായ ഉറക്കം നേടാന്‍ നിങ്ങളെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











