Latest Updates
-
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
വര്‍ക്ക് ഔട്ട് ചെയ്യാന്‍ നല്ലത് വൈകിട്ടോ രാവിലെയോ? വൈകിട്ട് ചെയ്താലുള്ള നേട്ടം
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വ്യായമം ഒരു വലിയ പങ്ക് വഹിക്കുന്നു. ശാരീരികമായി സജീവമാകുന്നത് ഒരു വ്യക്തിയുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും. ഇതുകൂടാതെ, ശരീരഭാരം നിയന്ത്രിക്കാനും രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും എല്ലുകളും പേശികളും ശക്തിപ്പെടുത്താനും വ്യായാമം സഹായിക്കുന്നു. എന്നാല്‍ വ്യായാമം ചെയ്യാന്‍ പറ്റിയ സമയം ഏതാണ്? അത് രാവിലെയാണോ വൈകിട്ടാണോ?
ഈ ചോദ്യം എപ്പോഴും ഒരു ചര്‍ച്ചാവിഷയമാണ്. രാവിലെയാണ് വര്‍ക്കൗട്ട് ചെയ്യാന്‍ നല്ല സമയമെന്ന് പലരും കരുതുന്നു. എന്നിരുന്നാലും ഈ ലേഖനത്തില്‍, വൈകുന്നേരം വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്. വൈകുന്നേരം വ്യായാമം ചെയ്യുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ.

മെച്ചപ്പെട്ട ഉറക്കം
വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കം നല്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീര താപനില ഉയര്‍ത്തുകയും വ്യായാമത്തിന് ശേഷം അത് ക്രമേണ കുറയുകയും ചെയ്യുന്നു. ഇത് ഉറങ്ങാന്‍ സമയമായെന്ന് ശരീരത്തിന് സൂചന നല്കുന്നു. അങ്ങനെ ഒരു നല്ല രാത്രി ഉറക്കം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.
സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയുന്നു
വൈകുന്നേരത്തെ വ്യായാമത്തിന്റെ മറ്റൊരു ഗുണം ഇതാണ്. മൂഡ് ഉയര്‍ത്തുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിനുകളുടെ ഉത്തേജനത്തെ പ്രേരിപ്പിച്ച് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാന്‍ വൈകുന്നേരത്തെ വ്യായാമം സഹായിക്കും. കൂടാതെ, രാവിലെ മുതലുള്ള മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും വൈകിട്ടത്തെ വ്യായാമം നിങ്ങളെ സഹായിക്കും. ഇതിലൂടെ നിങ്ങളുടെ മനസ് റീഫ്രഷ് ചെയ്തെടുക്കാനുമാകും.
പേശികളെ ശക്തമാക്കുന്നു
വൈകുന്നേരം വ്യായാമം ചെയ്യുന്നതിലൂടെ രാത്രിയില്‍ നിങ്ങളുടെ ശരീര പേശികളെ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും വളരെയേറെ സഹായിക്കുന്നു. പ്രത്യേകിച്ചും നിങ്ങള്‍ പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയ ഒരു പോസ്റ്റ്-വര്‍ക്ക്ഔട്ട് ഭക്ഷണം കഴിക്കുകയാണെങ്കില്‍. പേശികളുടെ വളര്‍ച്ചയ്ക്കും മൊത്തത്തിലുള്ള ശക്തിക്കും ഈ പ്രക്രിയ നിര്‍ണായകമാണ്.
മെറ്റബോളിസം കൂട്ടുന്നു
വൈകുന്നേരത്തെ വ്യായാമങ്ങള്‍ നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കും. വിശ്രമവേളയില്‍ പോലും കൂടുതല്‍ കാര്യക്ഷമമായ കലോറി കത്തിക്കാന്‍ ഇത് സഹായിക്കുന്നു. വ്യായാമം നിങ്ങളുടെ പേശികളുടെ മാസ് വര്‍ദ്ധിപ്പിക്കുകയും പേശി ടിഷ്യു കൊഴുപ്പിനേക്കാള്‍ കൂടുതല്‍ കലോറി കത്തിക്കുകയും ചെയ്യുന്നതിനാല്‍ ഇത് സംഭവിക്കുന്നു.
ബ്ലഡ് ഷുഗര്‍ നിയന്ത്രണം
വൈകിട്ടത്തെ വ്യായാമം നിങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി നിര്‍ത്തുന്നതിന് അത്യാവശ്യമാണ്. വൈകുന്നേരത്തെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട ഗ്ലൂക്കോസ് മെറ്റബോളിസത്തിന് സഹായിക്കുകയും ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗുണം ചെയ്യുന്നു.
നല്ല മാനസികാവസ്ഥ
നിങ്ങളുടെ ശരീരത്തില്‍ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും വികാരങ്ങള്‍ വളര്‍ത്തുന്ന ഹോര്‍മോണാണ് സെറോടോണിന്‍, ഡോപാമൈന്‍ തുടങ്ങിയവ. ഈ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ സായാഹ്ന വര്‍ക്ക്ഔട്ടുകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. പതിവായുള്ള വ്യായാമം നിങ്ങളുടെ വിഷാദം, ഉത്കണ്ഠ എന്നീ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
ബുദ്ധി വികാസം
വൈകുന്നേരത്തെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. പുതിയ മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ വൈജ്ഞാനിക പ്രവര്‍ത്തനത്തെ വളരെയേറെ സ്വാധീനിക്കുന്നു. നല്ല ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ നേടിത്തരുന്നു.
സ്ട്രെസ് റിലീഫ്
വൈകുന്നേരങ്ങളിലെ വ്യായാമം നിങ്ങളെ ദൈനംദിന ആശങ്കകളില്‍ നിന്ന് മുക്തമാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സാധിക്കുന്നു. രാവിലെ മുതലുള്ള ടെന്‍ഷനും മറ്റും നീക്കാന്‍ വൈകുന്നേരത്തെ വ്യായാമം നിങ്ങളെ സഹായിക്കുന്നു. ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
