Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
മെച്ചപ്പെട്ട ദഹനം ഉറപ്പ്, മലബന്ധവും തടയും; വേനല്ക്കാലത്ത് കഴിക്കേണ്ട പച്ചക്കറികള്
Health Tips: വേനല്ച്ചൂട് ചുട്ടുപൊള്ളിക്കുകയാണ്. കത്തുന്ന വേനലില് ആരോഗ്യം പരിപാലിക്കുന്നത് അല്പം ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് ശരീരത്തില് ജലാംശം നിലനിര്ത്താന്. വേനല്ക്കാലത്ത് നിര്ജ്ജലീകരണം, മലബന്ധം, ഉദര പ്രശ്നങ്ങള് തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും നല്ല ഭക്ഷണശീലങ്ങളില് ശ്രദ്ധ ചെലുത്തുകയും ചെയ്താല്, ഈ ആരോഗ്യപ്രശ്നങ്ങളില് നിന്ന് നിങ്ങള്ക്ക് സ്വയം പരിരക്ഷിക്കാനാകും.
വേനല്ക്കാലത്ത് ചില പച്ചക്കറികല് കഴിക്കുന്നത് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. വേനല്ക്കാലത്ത് നിങ്ങളുടെ ഭക്ഷണത്തില് ഈ പച്ചക്കറികള് ഉള്പ്പെടുത്തുന്നതിലൂടെ, നിങ്ങള്ക്ക് ദഹനം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം വളര്ത്താനും സാധിക്കും. ദഹനം മെച്ചപ്പെടുത്താനും ഉദരാരോഗ്യം സംരക്ഷിക്കാനുമായി നിങ്ങളുടെ വേനല്ക്കാല ഭക്ഷണത്തില് ഉള്പ്പെടുത്താവുന്ന ചില പച്ചക്കറികള് ഇതാ.

കക്കിരി
ജലാംശം നല്കുന്നതും ലയിക്കുന്ന നാരുകള് അടങ്ങിയതുമായ പച്ചക്കറിയാണ് കക്കിരി. ഇത് മലവിസര്ജ്ജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ദഹനത്തെ സഹായിക്കുന്നു. കക്കിരിയില് ഉയര്ന്ന അളവില് ജലാംശം അടങ്ങിയിട്ടുണ്ട്. ചൂടുള്ള വേനല്ക്കാലത്ത് നിങ്ങളുടെ ശരീരത്തില് ജലാംശം നിലനിര്ത്താന് കക്കിരി നിങ്ങളെ സഹായിക്കുന്നു.
സുക്കിനി
വെള്ളവും നാരുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് സുക്കിനി. ഇവ രണ്ടും ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു. മലവിസര്ജ്ജനം നിയന്ത്രിക്കാനും ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കാനും നാരുകള് സഹായിക്കുന്നു. കൂടാതെ സുക്കിനിയില് കലോറി വളരെ കുറവാണ്. ഇത് വേനല്ക്കാലത്ത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഭക്ഷണം കൂടിയാണ്.
കാപ്സിക്കം
കാപ്സിക്കത്തില് ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാന് സഹായിക്കുന്ന വിറ്റാമിന് സി പോലുള്ള ആന്റിഓക്സിഡന്റുകളും കാപ്സിക്കത്തില് ധാരാളമായി അടങ്ങിയിട്ടുണ്ട്.
തക്കാളി
വിറ്റാമിനുകള്, ധാതുക്കള്, ആന്റിഓക്സിഡന്റുകള് എന്നിവയാല് സമ്പുഷ്ടമായ പച്ചക്കറിയാണ് തക്കാളി. ഇതില് ലൈക്കോപീന് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വന്കുടല് കാന്സര് പോലുള്ള ചില ദഹന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തക്കാളി നിങ്ങളുടെ ശരീരത്തിന് ജലാംശം നല്കുന്ന പച്ചക്കറിയാണ്. കൂടാതെ ഇതില് കലോറി വളരെ കുറവുമാണ്. വേനല്ക്കാലത്ത് നിങ്ങള്ക്ക് കഴിക്കാവുന്ന മികച്ച ലഘുഭക്ഷണം കൂടിയാണ് തക്കാളി.
ചീര
ധാരാളം നാരുകള് അടങ്ങിയിട്ടുള്ള പോഷക സാന്ദ്രമായ ഇലക്കറിയാണ് ചീര. ഇത് മലവിസര്ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്നു. ഇതില് മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിലെ പേശികളെ ശാന്തമാക്കാനും ദഹനക്കേടിന്റെ ലക്ഷണങ്ങള് കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.
ബ്രോക്കോളി
ബ്രോക്കോളിയില് നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്ന സള്ഫോറാഫേന് എന്ന സംയുക്തവും ഇതില് അടങ്ങിയിട്ടുണ്ട്.
കാബേജ്
നാരുകളും സള്ഫര് സംയുക്തങ്ങളും അടങ്ങിയ ഒരു ക്രൂസിഫറസ് പച്ചക്കറിയാണ് കാബേജ്. ഇവ രണ്ടും ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നു. നാരുകള് മലവിസര്ജ്ജനം നിയന്ത്രിക്കാന് സഹായിക്കുന്നു. ഇതിലെ സള്ഫര് സംയുക്തങ്ങള് ദഹനനാളത്തിലെ വീക്കം കുറയ്ക്കാന് സഹായിക്കുന്നു.
കാരറ്റ്
ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഇത് മലവിസര്ജ്ജനം നിയന്ത്രിക്കാനും ഉദരാരോഗ്യം നിയന്ത്രിക്കാനും സഹായിക്കുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാന് സഹായിക്കുന്ന ബീറ്റാ കരോട്ടിന് പോലുള്ള ആന്റിഓക്സിഡന്റുകളും അവയില് ധാരാളമായി അടങ്ങിയിട്ടുണ്ട്.
റാഡിഷ്
നാരുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ പച്ചക്കറിയാണ് റാഡിഷ്. ഇവ രണ്ടും ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു. നാരുകള് മലം കൂട്ടാനും മലബന്ധം തടയാനും സഹായിക്കുന്നു, അതേസമയം ആന്റിഓക്സിഡന്റുകള് ദഹനനാളത്തിലെ വീക്കം കുറയ്ക്കാന് സഹായിക്കുന്നു.
വേനല്ക്കാലത്ത് ഈ പച്ചക്കറികള് കഴിക്കുന്നത് തികച്ചും നല്ലതാണ്. കാരണം ഇവയില് ജലാംശം ധാരാളമായി ഉള്ളതിനാല് ചൂടുള്ള കാലാവസ്ഥയില് നിര്ജ്ജലീകരണം തടയാന് ഈ പച്ചക്കറികള് നിങ്ങളെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
