Latest Updates
-
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും!
ജനനേന്ദ്രിയ അര്‍ബുദം: 30-50 വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാര് ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍
പുരുഷന്മാരുടെ ജനനേന്ദ്രിയ ഭാഗത്തെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നത് മൂലം ഉണ്ടാകുന്ന അര്‍ബുദമാണ് Penile cancer, അഥവാ ജനനേന്ദ്രിയ അര്‍ബുദം. അര്‍ബുദങ്ങളിലെ വളരെ അപകടകാരിയായ അര്‍ബുദമാണ് ജനനേന്ദ്രിയ അര്‍ബുദം. തുടക്കത്തില്‍ ത്വക്കിലെ കോശങ്ങളെയാണ് ഈ അര്‍ബുദം ബാധിക്കുന്നത്. പിന്നീട് രോഗം അകത്തെ കോശങ്ങളിലേക്ക് വ്യാപിക്കുന്നു വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന രോഗമായതിനാല്‍ തന്നെ പലപ്പോഴും രോഗലക്ഷണങ്ങള്‍ അവഗണിക്കപ്പെടുന്ന ഒരു അര്‍ബുദം കൂടിയാണിത്.

രോഗത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി രോഗലക്ഷണങ്ങള്‍ ഈ അര്‍ബുദം കാണിക്കാറുണ്ട്. ജനനേന്ദ്രിയ ഭാഗത്തെ ചെറിയ മാറ്റങ്ങളിലൂടെ ഈ അര്‍ബുദം കണ്ടെത്താന്‍ സാധിക്കും. അതിനാല്‍ തന്നെ പുരുഷന്മാര് കൃത്യമായി ഈ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കുകയും മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടുകയും ചെയ്യുന്നതിലൂടെ ജീവന് ഭീഷണിയാകാതെ അര്‍ബുദം ചികിത്സിച്ച് മാറ്റാന്‍ സാധിക്കും.
ജനനേന്ദ്രിയത്തില്‍ ഏത് ഭാഗത്തെ ത്വക്കിലും അര്‍ബുദത്തിന് കാരണമാകുന്ന അനിയന്ത്രിതമായ കോശവളര്ച്ചയുണ്ടാകാം. ഏതൊക്കെ ലക്ഷണങ്ങളിലൂടെ ഈ അര്‍ബുദം തിരിച്ചറിയാം എന്ന് നോക്കാം.
ജനനേന്ദ്രിയ അര്‍ബുദ ലക്ഷണങ്ങള്‍
കുമിളകള്‍, അള്‍സര്‍
ജനനേന്ദ്രിയ ഭാഗത്തായി പൊള്ളല്‍ പോലെ വെള്ളനിറമോ പൊള്ളലോ അള്‍സറോ പോലുള്ള പാടുകളോ കാണുന്നുണ്ടെങ്കില്‍ അത് ലിച്ചന് സ്ക്ലീറോസിസ് എന്ന ഗുരുതരമായ ത്വക്ക് രോഗത്തിന്റെ ലക്ഷണമാണ്. ഈ ഭാഗത്ത് വേദനയും ചൊറിച്ചിലും ഉണ്ടാകും. 30-50 വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുകയെന്ന് വിദഗ്ധര്‍ പറയുന്നു. ഈ പ്രായത്തിലുള്ള പുരുഷന്മാരില് പത്തില്‍ ഒരാളെന്ന കണക്കില്‍ ജനനേന്ദ്രിയ അര്‍ബുദം ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചെറിയ മുഴകള്‍, പൊള്ളല്‍ പാടുകള്‍, എന്നിവ കണ്ടാല്‍ അത് െൈലംഗികരോഗങ്ങളുടെയോ മറ്റെന്തെങ്കിലും രോഗങ്ങളുടെയോ ലക്ഷണമാണെന്ന് മനസ്സിലാക്കി ചികിത്സ തേടുക.
ദുര്‍ഗന്ധം
ജനനേന്ദ്രിയ ഭാഗത്തെ ദുര്‍ഗന്ധവും രോഗലക്ഷണമാണ്. മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് കൊണ്ടോ ബാക്ടീരിയ വളര്‍ച്ച കൊണ്ടോ ആകാം ദുര്‍ഗന്ധം ഉണ്ടാകുന്നത്. ബാക്ടീരിയ കാരണം ജനനേന്ദ്രിയ ഭാഗത്ത് കണ്ടുവരുന്ന രോഗമാണ് ബലാനിറ്റിസ്. ഇതുമൂലം അണുബാധയും വേദനയും ഉണ്ടാകാം. രോഗം മൂലം ഈ ഭാഗത്തെ ത്വക്കില്‍ ചുവപ്പുനിറവും തടിപ്പും ഉണ്ടാകും.
കൂടാതെ, ജനനേന്ദ്രിയ ഭാഗത്തെ ത്വക്കില്‍ നിന്നും ദുര്‍ഗന്ധമുള്ള ശ്രവങ്ങള്‍ ഉണ്ടാകുന്നത് അര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. ഇതോടൊപ്പം ജനനേന്ദ്രിയത്തില്‍ നിന്നും രക്തസ്രാവം, ഒരു മാസം കഴിഞ്ഞിട്ടും മാറാത്ത തടിപ്പുകള്‍, ത്വക്കിന് കട്ടികൂടല്‍, ത്വക്കിന്റെ നിറംമാറ്റം തുടങ്ങിയവയും അര്‍ബുദ ലക്ഷണങ്ങളാണ്.
മൂത്രത്തില്‍ കുറവ്
നിര്‍ജലീകരണം, രോഗാവസ്ഥ, അര്‍ബുദം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂത്രത്തിന്റെ അളവില്‍ കുറവ് ഉണ്ടാകാം. അതിനാല്‍ തന്നെ ഇതുണ്ടായാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക. ചില സാഹചര്യങ്ങളില്‍ മൂത്രാശയ കാന്‍സര്‍ കണ്ടുപിടിക്കപ്പെടാതെ വരുമ്പോള്‍ അത് മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടും മൂത്രത്തിന്റെ അളവില്‍ കുറവുണ്ടാകാം. നടുവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.
രോഗസാധ്യത ആര്‍ക്കെല്ലാം
പ്രായമാണ് ജനനേന്ദ്രിയ അര്‍ബുദത്തിലെ ഒരു പ്രധാന ഘടകം. 80 ശതമാനത്തിലധികം ജനനേന്ദ്രിയ അര്‍ബുദവും കണ്ടെത്തിയിട്ടുള്ളത് 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ്. ജനനേന്ദ്രിയ അര്‍ബുദത്തിന് കാരണമാകുന്ന മറ്റ് രോഗാവസ്ഥകള്‍ ഇനിപ്പറയുന്നവയാണ്.
ഫിമോസിസ് - മുകള്‍ഭാഗത്തെ ചര്‍മ്മത്തിന് കട്ടികൂടുക.
എച്ച്പിവി- എച്ച്പിവിയുടെ രോഗസാധ്യതകള്‍ ജനനേന്ദ്രിയ അര്‍ബുദത്തിനും ബാധകമാണ്.
എച്ച്ഐവി- എച്ച്ഐവി ബാധിതരിലും ഈ അര്‍ബുദത്തിന് സാധ്യത കൂടുതലാണ്.
പുകയില ഉപയോഗം- പുകവലി, പുകയില ചവയ്ക്കുന്നത് എന്നിവയെല്ലാം ഈ രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
പുവ ചികിത്സ - സോറിയാസിസിസ ചികിത്സക്ക് ഉപയോഗിക്കുന്ന സൊറലെന് ആന്‍ഡ് അള്‍ട്രാവയലറ്റ് എന്ന ഫോട്ടോകീമോതെറാപ്പി ജനനേന്ദ്രിയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications