Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതം മുഴുവനായി ആസ്വദിക്കാനാകില്ല, ആയുസ്സ് കുറയ്ക്കും നിങ്ങളുടെ ഈ ദുശ്ശീലങ്ങള്‍
മദ്യത്തേക്കാള്‍ ഹാനികരമായ മറ്റൊന്നുമില്ലെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. 100 വര്‍ഷം ജീവിക്കാനുള്ള നിങ്ങളുടെ സ്വപ്നത്തെ തകര്‍ക്കാന്‍ നിങ്ങളുടെ പൊതുവായ ചില ശീലങ്ങള്‍ക്ക് കഴിയും. ഈ ദുശ്ശീലങ്ങള്‍ പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം, ഉയര്‍ന്ന ബിപി, ക്യാന്‍സര്‍ എന്നിവയിലേക്ക് വരെ നയിച്ചേക്കാം. ഉദാസീനമായ ജീവിതശൈലി ഒരാളുടെ മരണസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം വേണമെങ്കില്‍ നിങ്ങളുടെ ജീവിതശൈലിയില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏതൊക്കെ ശീലങ്ങളാണ് നിങ്ങളുടെ ആയുസ്സ് കുറയാന്‍ കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം.

പ്രോസസ് ചെയ്ത ഭക്ഷണം
ഒരു വ്യക്തിയുടെ ആയുസ്സ് കുറയ്ക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലൊന്നാണ് അനാരോഗ്യകരമായ ഭക്ഷണം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ വലിയ അളവില്‍ സോഡിയം, പൂരിത കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. അവ നിങ്ങളുടെ ശരീരത്തിന് ദോഷകരമാണ്. വാസ്തവത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ തടിച്ചുകൊഴുക്കുന്നതിനും രോഗികളാകുന്നതിനും പ്രധാന കാരണം ഇത്തരം ഭക്ഷണങ്ങളാണ്. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ തുടങ്ങുക.
പുകവലി
നിങ്ങള്‍ പുകവലിക്കുന്ന ഒരാളാണെങ്കില്‍ ഉടന്‍ തന്നെ ആ ശീലം ഉപേക്ഷിക്കുക. പുകവലി ഒരു വ്യക്തിയെ ഹൃദയാഘാതം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിധേയമാക്കുന്നു. അതിനാല്‍, പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നായിരിക്കാം.
അമിതമദ്യപാനം
അമിതമായി മദ്യം കഴിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്ന മറ്റൊരു അനാരോഗ്യകരമായ ശീലമാണെന്ന് എപ്പോഴും ഓര്‍ക്കുക. ചെറിയ അളവില്‍ മദ്യം ചിലപ്പോള്‍ നല്ലതായിരിക്കും, എന്നാല്‍ അമിതമായ ഉപഭോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും നിങ്ങളുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
നിരന്തരമായ ടെന്‍ഷന്‍
സമ്മര്‍ദ്ദം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാല്‍ അത് അമിതമാകുമ്പോള്‍, അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും നിങ്ങളുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. സമ്മര്‍ദപൂരിതമായ സാഹചര്യങ്ങളില്‍പ്പോലും എങ്ങനെ സ്ട്രെസ് ഒഴിവാക്കാമെന്നും ശാന്തമാകണമെന്നും അറിയേണ്ടത് പ്രധാനമാണ്. അമിതമായി ടെന്‍ഷന്‍ അടിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ പരിശീലിക്കുക. ഇത് നിങ്ങളുടെ തലച്ചോറിനെ ശാന്തക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ദീര്‍ഘനേരമുള്ള ഇരിപ്പ്
അമിതമായ ഇരിപ്പ് അകാലമരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ദിവസവും എട്ട് മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയാക്കുമെന്നും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അകാല മരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.
അസമയത്തെ ഭക്ഷണം
അസമയത്ത് കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ജീവിന് അപകടത്തിലാക്കും. പ്രത്യേകിച്ച് രാത്രി ഏറെ വൈകിയുള്ള ഭക്ഷണശീലം. കാരണം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ അസമയങ്ങളില്‍ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ തകര്‍ക്കുകയും നിരവധി രോഗങ്ങള്‍ വരുത്തുകയും ചെയ്യും.
ഉപ്പ് അധികം കഴിക്കുന്നത്
ഉപ്പ് അധികം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ആരോഗ്യം അപകടത്തിലാവുകയും നിങ്ങളുടെ ആയുസ്സ് കുറയുകയും ചെയ്തേക്കാം. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ജീവന് വരെ അപകടത്തിലാക്കുന്ന മാരകമായ ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാം.
മോശം ശുചിത്വം
നിങ്ങള്‍ കൈകള്‍ ശരിയായി കഴുകുന്നില്ലെങ്കില്‍, ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, ജിമ്മില്‍ നിന്ന് വീട്ടിലെത്തിയ ശേഷം നിങ്ങള്‍ നന്നായി കുളിക്കുന്നില്ലെങ്കില് അല്ലെങ്കില്‍ അത്തരം മറ്റ് വ്യക്തിഗത ശുചിത്വ ശീലങ്ങള്‍ പിന്തുടരുന്നില്ലെങ്കില് ശരീരത്തില്‍ നിരവധി സൂക്ഷ്മാണുക്കള്‍ ഉണ്ടാകും. ഇവ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് നിങ്ങളുടെ ആയുസ്സ് കുറയ്ക്കാന്‍ കാരണമാകുന്ന രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം.
അസുരക്ഷിത ലൈംഗികബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍, പ്രത്യേകിച്ച് ഒന്നിലധികം പങ്കാളികള്‍ ഉള്ളപ്പോള്‍, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് മുതലായവ പോലുള്ള ഭേദമാക്കാനാവാത്ത എസ്.ടി.ഡികള്‍ (ലൈംഗികമായി പകരുന്ന രോഗങ്ങള്‍) വികസിപ്പിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. അതിലൂടെ നിങ്ങളുടെ ജീവന് വരെ അപകടത്തിലായേക്കാം. സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും നിങ്ങളുടെ പങ്കാളികള്‍ ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications