Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കാരണമില്ലാതെ എപ്പോഴും സങ്കടം തോന്നാറുണ്ടോ? വില്ലനാകുന്നത് ഈ ശീലങ്ങളാണ്
സങ്കടം ആരും ആഗ്രഹിക്കാത്ത വികാരമാണ്. പക്ഷേ നമ്മുടെ ആഗ്രഹങ്ങളെ തട്ടിമറിച്ച് അടിക്കടി സങ്കടം ജീവിതത്തില്‍ വന്നുപോകും. സങ്കടത്തിനും ഒരു പോസിറ്റീവ് വശവും സൗന്ദര്യവും ഉണ്ടെന്ന് കരുതി നമ്മള് ആശ്വസിക്കും. അതില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കും. സങ്കടഗാനങ്ങളുടെ വശ്യത മറ്റൊന്നിനും ഇല്ലെന്നുള്ളതും സത്യമാണ്. പക്ഷേ വല്ലപ്പോഴും വന്നെത്തുന്ന സങ്കടത്തിലേ നമുക്ക് സൗന്ദര്യം കണ്ടെത്താനാകൂ. എന്നും സങ്കടപ്പെടേണ്ടി വരുന്ന അവസ്ഥ ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ ചിലയാളുകള്‍ക്ക് എത്ര ശ്രമിച്ചാലും സങ്കടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. എത്രയെല്ലാം ആശ്വസിക്കാനും സന്തോഷിക്കാനും ശ്രമിച്ചാലും വിഷാദം അവരെ വരിഞ്ഞുമുറുക്കും. അതിനുള്ള ചില കാരണങ്ങളിലേക്ക് കണ്ണോടിക്കാം.

ശീലങ്ങളും വികാരങ്ങളും തമ്മിലുള്ള ബന്ധം
ജീവിതത്തില്‍ നമ്മള് പിന്തുടരുന്ന ചില ശീലങ്ങള്‍ക്ക് നമ്മുടെ വൈകാരികാവസ്ഥകളെ സ്വാധീനിക്കാന്‍ കഴിയും. ചില ശീലങ്ങള്‍ നമ്മുടെ സന്തോഷവും മാനസിക ക്ഷേമവും മെച്ചപ്പെടുത്തുമെങ്കില്‍ മറ്റുചില ശീലങ്ങള്‍ നമ്മെ എപ്പോഴും സങ്കടക്കടലില്‍ താഴ്ത്തും. എപ്പോഴും മൂഡില്ലാത്ത അവസ്ഥയിലായിരിക്കും അവര്‍. സങ്കടത്തിന് കാരണമാകുന്ന നമ്മുടെ ചില ശീലങ്ങള്‍ തിരിച്ചറിഞ്ഞാല്‍ സന്തോഷവും പോസിറ്റിവിറ്റിയും നല്ല മൂഡും തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയും.
സങ്കടം ഉണര്‍ത്തുന്ന നമ്മുടെ ചില ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അലസമായി ചടഞ്ഞിരിക്കല്‍
ശാരീരം അനങ്ങാതെ മടി പിടിച്ചിരിക്കുക എന്നത് സങ്കടത്തിന്റെയും വിഷാദത്തിന്റെയും പ്രധാനകാരണമാണ്. ദിവസവും വ്യായാമോ ശാരീരത്തിന് ഉണര്‍വ് നല്കുന്ന എന്തെങ്കിലും പ്രവര്‍ത്തികളോ ചെയ്താല്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്റെ തോത് ഉയരും. ഇത് മൂഡ് മെച്ചപ്പെടുത്താനും ഹാപ്പി ആയി ഇരിക്കാനും സഹായിക്കും. മടി പിടിച്ച് ശരീരം അനങ്ങാതെ ഇരുന്നാല്‍ എന്‍ഡോര്‍ഫിന്‍ കൊണ്ടുള്ള ഈ ഗുണം നഷ്ടപ്പെടുമെന്ന് ഓര്‍ക്കുക. ഇത് മൊത്തത്തിലുള്ള മൂഡിനെ ബാധിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെക്കുക. വെറുതെ നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ യോഗ ചെയ്യുകയോ ചെയ്യാം.
കൃത്യതയില്ലാത്ത ഉറക്കം
ഉറക്കവും നമ്മുടെ മൂഡും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്. ആരോഗ്യകരമായ ഉറക്കശീലങ്ങളുടെ അഭാവം ഉറക്കത്തിന്റെ ഘട്ടങ്ങളെ അവതാളത്തിലാക്കും. ഇത് ക്ഷീണത്തിനും അസ്വസ്ഥതകള്‍ക്കും മൂഡില്ലായ്മയ്ക്കും കാരണമാകും. എന്നും കൃത്യസമയത്ത് ഉറങ്ങാതിരിക്കല്‍, ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍ നോക്കുകയോ ടിവി കാണുകയോ ചെയ്യുന്നത്, ഉറങ്ങാന്‍ നല്ല അന്തരീക്ഷം ഇല്ലാത്തത് എന്നിവയെല്ലാം പ്രശ്നമാണ്. നല്ല ഉറക്കചര്യ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. എന്നും ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് എഴുന്നേല്ക്കുകയും ചെയ്യുക. ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുകയോ ചെറുചൂടുവെള്ളത്തില്‍ കുളിക്കുകയോ ചെയ്യുക. മുറി വൃത്തിയോടെയും വെളിച്ചമില്ലാതെയും നിശബ്ദമായും ക്രമീകരിക്കുക. ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍ നോക്കുന്നതും ടിവി കാണുന്നതും കുറയ്ക്കുക.
ഒറ്റപ്പെടല്‍, ബന്ധങ്ങള്‍ കുറവ്
സാമൂഹികമായ ബന്ധങ്ങളില്‍ നമ്മുടെ വൈകാരിക ക്ഷേമത്തെ സ്വാധീനിക്കുന്നുണ്ട്. തിരക്ക് പിടിച്ച ഇന്നത്തെ കാലത്ത് ആര്‍ക്കും അന്യോന്യം സംസാരിക്കാനോ ആഴത്തില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനോ കഴിയാറില്ല. ഇത് ആളുകളില്‍ ഒറ്റപ്പെടലിന് കാരണമാകുന്നുണ്ട്. ജോലിത്തിരക്കോ, വ്യക്തിപരമായ മുന്‍ഗണനകളോ അല്ലെങ്കില്‍ അമിതമായ ഡിജിറ്റല്‍ ഉപയോഗമോ കാരണം ആളുകളുടെ വ്യക്തിബന്ധങ്ങള്‍ കുറയുകയും അവരറിയാതെ അതിലൂടെ ഒറ്റപ്പെടല്‍ ഉണ്ടാകുകയും ചെയ്യുന്നു. മറ്റുള്ളവരുമായി ഇടപഴകുന്നതിന് സ്വന്തമായി പരിശ്രമിക്കുക. വീട്ടുകാരെയും കൂട്ടുകാരെയും ഫോണിലൂടെയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിളിച്ച് സംസാരിക്കുക. സമയം കൂടുമ്പോള്‍ ഒത്തുചേരലുകള്‍ നടത്തുക.
അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം
സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാലത്ത് ബന്ധങ്ങള്‍ വളരുന്നതും നിലനിര്‍ത്തപ്പെടുന്നതും. എന്നാല്‍ അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം മാനസികമായി പല രോഗാവസ്ഥകള്‍ക്കും കാരണമാകും. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തല്‍, തൃപ്തിയില്ലായ്മ, സ്വയം കുറ്റപ്പെടുത്തല്‍ എന്നിവയെല്ലാം അമിതമായ സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ ചില പരിണിതഫലങ്ങളാണ്. സോഷ്യല്‍ മീഡിയ ഉപയോഗം കൃത്യമായി, സമയം വെച്ച് നിയന്ത്രിക്കുക. ഏതെല്ലാം ഉള്ളടക്കങ്ങളാണ് തങ്ങള്‍ക്ക് അനുയോജ്യമെന്ന് മനസ്സിലാക്കി അത് മാത്രം കാണുക. സോഷ്യല്‍മീഡിയ തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് അടിക്കടി വിലയിരുത്തുക.
അനാരോഗ്യകരമായ ഭക്ഷണം
കഴിക്കുന്ന ഭക്ഷണവും നമ്മുടെ മൂഡിനെയും മാനസികാരോഗ്യത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഉയര്‍ന്ന തോതില്‍ സംസ്കരിച്ച മാംസം, പഞ്ചസാര, അനാരോഗ്യമായ കൊഴുപ്പ് എന്നിവ ആഹാരത്തില്‍ ഉണ്ടാകുന്നത്
മൂഡുമാറ്റങ്ങള്ക്കും വിഷാദത്തിനും ഇടയാക്കും. പഴങ്ങള്‍, പച്ചക്കറികള്‍, നല്ല പ്രോട്ടീന്‍, ആരോഗ്യമുള്ള കൊഴുപ്പ് തുടങ്ങി പോഷകസമ്പുഷ്ടമായ ആഹാരം കഴിച്ചാല്‍ അത് മൂഡും വൈകാരിക അവസ്ഥകളും മെച്ചപ്പെടാന്‍ സഹായിക്കും.
നെഗറ്റീവ് സെല്‍ഫ്- ടോക്ക്
നമ്മളെല്ലാവരും സ്വയം സംസാരിക്കുന്നവരാണ്. അത് പുറത്ത് കേള്ക്കണണെന്നില്ല. പക്ഷേ നമ്മുടെ സംസാരം മുഴുവന്‍ സ്വയം കുറ്റപ്പെടുത്തല്‍ ആണെങ്കില്‍ അതെന്നും സങ്കടത്തിന് വഴിവെക്കും. സ്വന്തം കഴിവുകളില്‍ വിശ്വാസക്കുറവ്, വിമര്‍ശനം എന്നിവ ഒഴിവാക്കേണ്ട ശീലങ്ങളാണ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ദുശ്ശീലമാണിത്. അമിതമായാല്‍ സങ്കടം, ആത്മാഭിമാനക്കുറവ്, ആത്മവിശ്വാക്കുറവ്, നിസ്സാഹയത എന്നിവയ്ക്ക് അത് കാരണമാകും. സ്വയം സ്നേഹിക്കാനും പൊറുക്കാനും അംഗീകരിക്കാനും അലിവ് തോന്നാനും പഠിക്കുക. കൂടുതല്‍ പോസിറ്റീവ് ആയി ചിന്തിക്കുക.
അമിതജോലി, സ്ട്രെസ്സ്
അതിയായ സ്ട്രെസ്സ്, അമിത ജോലി എന്നിവയും വൈകാരികമായ തളര്‍ച്ചയിലേക്കും വിരക്തിയിലേക്കും സംതൃപ്തിയില്ലായ്മയിലേക്കും നയിക്കും. ഇത് സങ്കടമുണ്ടാക്കും. ജോലിസമയം കൃത്യമായി നിര്‍വ്വചിക്കുകയും അത് പാലിക്കുകയും ചെയ്യുക. സ്വന്തം കാര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാനും സമയം കണ്ടെത്തുക. ജോലികള്‍ മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കുക. സ്ട്രെസ്സ് കുറയ്ക്കുന്നതിന് ധ്യാനം, ശ്വസനക്രിയകള്‍ എന്നിവ പരിശീലിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
