Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
പെയിന്‍ കില്ലര്‍ ഇല്ലാതെ വേദന മാറ്റാം, ഫലപ്രദം ഈ വീട്ടുവൈദ്യങ്ങള്‍
മിക്കവാറും എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ശരീരവേദന. ശരീര വേദനയ്ക്ക് പല കാരണങ്ങളുണ്ടാകാം. ചിലപ്പോള്‍ ഗ്യാസ് കാരണമാകാം ശരീരവേദന വരുന്നത്. ചിലപ്പോള്‍ ഉറക്കക്കുറവും ശരീരവേദനയ്ക്ക് കാരണമാകുന്നു. ഭക്ഷണ ശീലങ്ങളും ജീവിത ശൈലിയും കാരണം ചിലപ്പോള്‍ ശരീര വേദന ഉണ്ടാകാം. ശരീരത്തിലെ വിറ്റാമിനുകളുടെ അഭാവം, ക്ഷീണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, സമ്മര്‍ദ്ദം അല്ലെങ്കില്‍ കാലാവസ്ഥ മാറുന്നത് എന്നിവ കാരണം ശരീര വേദന പ്രശ്നം ഉണ്ടാകാം.
പലരും ശരീരവേദനയ്ക്ക് മരുന്നുകള്‍ തേടാറുണ്ട്, എന്നാല്‍ അമിതമായി മരുന്ന് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. വേദന സംഹാരികളുടെ ഉപയോഗത്തില്‍ നിന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരവേദനയുടെ പ്രശ്നം അഭിമുഖീകരിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഗുണകരമായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ശരീര വേദന പ്രശ്നം പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഇതാ.

മഞ്ഞള്‍
പണ്ടുകാലം മുതല്ക്കേ ഔഷധഗുണങ്ങള്‍ക്കു പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ഇതിലെ സജീവ ഘടകമായ കുര്ക്കുമിന് വേദന അകറ്റാന്‍ കഴിയുന്ന ഗുണങ്ങളുണ്ട്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കൈകാര്യം ചെയ്യുന്നതിന് കുര്ക്കുമിന് സത്ത് ഫലപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വീക്കം കുറയ്ക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ് മഞ്ഞള്‍. മഞ്ഞള്‍ അതിന്റെ സ്വാഭാവിക രൂപത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കറികള്‍, ജ്യൂസുകള്‍ എന്നിവയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. ആന്റി ഓക്സിഡന്റുകളുടെ പവര്‍ഹൗസ് കൂടിയാണിത്. മഞ്ഞള്‍ ചായ അല്ലെങ്കില്‍ മഞ്ഞ പാല് എന്നിവ ആരോഗ്യകരമായ പാനീയങ്ങളാണ്. വിട്ടുമാറാത്ത പേശി വേദന, പുറം, പല്ലുവേദന, മറ്റ് തരത്തിലുള്ള വേദന എന്നിവ ഒഴിവാക്കാന്‍ ഇത് ശക്തമായ പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു.
ഇഞ്ചി
ആരോഗ്യപരമായ പല ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. വീക്കം, പേശി വേദന എന്നിവയ്ക്കെതിരെ പോരാടാനും ഇത് സഹായിക്കും. ജലദോഷം, ചുമ എന്നിവ ചികിത്സിക്കുന്നതിനും ഇത് സഹായകമാണ്. ശൈത്യകാലത്ത് രോഗപ്രതിരോധത്തിനായി ഇഞ്ചി ചായ ഒരു മികച്ച ഔഷധമാണ്. സ്വാഭാവിക വേദന സംഹാരിയായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. 2015 ലെ ഒരു പഠനം കണ്ടെത്തിയത് പ്രതിദിനം 2 ഗ്രാം ഇഞ്ചി കഴിക്കുന്നത് പേശിവേദനയെ കുറയ്ക്കുന്നതായാണ്. ഇഞ്ചി വ്യായാമവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ ചായയിലോ അല്ലെങ്കില്‍ ഭക്ഷണത്തിലോ ഇഞ്ചി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
ഗ്രാമ്പൂ
പല്ലുവേദനയ്ക്ക് പ്രകൃതിദത്ത പരിഹാരമായി പണ്ടുമുതല്ക്കേ ഉപയോഗിച്ചുവരുന്നതാണ് ഗ്രാമ്പൂ. 2006 ലെ ഒരു പഠനത്തില്‍ ഗ്രാമ്പൂ ജെല്‍, ബെന്‍സോകൈന്‍ ജെല്‍ പോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കാന്‍ ദന്തഡോക്ടര്‍മാര്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ടോപ്പിക് ജെല്‍ ആണ്. ഗ്രാമ്പൂവിന് ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്. പല്ലുവേദന, വീക്കം, വേദന, ഓക്കാനം, ജലദോഷം എന്നിവയ്ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇവ ഭക്ഷണത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ഗ്രാമ്പൂ ചായ ആക്കിയോ കഴിക്കാവുന്നതാണ്.
റോസ്മേരി ഓയില്‍
മറ്റൊരു വേദന സംഹാരിയാണ് റോസ്മേരി ഓയില്‍. തലവേദന, പേശിവേദന, അസ്ഥി വേദന, പിടുത്തം എന്നിവ ചികിത്സിക്കാന്‍ റോസ്മേരി എണ്ണ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. റോസ്മേരി ഓയില്‍ വീക്കം കുറയ്ക്കുകയും പേശികളെ വിശ്രമിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ പോലുള്ള കാരിയര്‍ എണ്ണയില്‍ ലയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
ഉപ്പ്
ശരീരവേദന ഒഴിവാക്കാന്‍ സഹായിക്കുന്ന മികച്ച വീട്ടുവൈദ്യമാണ് ഉപ്പ്. ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് ദേഹം കഴുകുന്നത് ശരീരവേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനും സഹായകമാകും. ഉളുക്ക് സുഖപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രശസ്തമായ മാര്‍ഗ്ഗമാണിത്.
തൈര്
ഒരു പാത്രം തൈര് പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വയറുവേദന ഒഴിവാക്കാനും സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയയാണ് തൈരില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍, വയറുവേദനയും വീക്കവും ഒഴിവാക്കാന്‍ തൈര് കഴിക്കാവുന്നതാണ്.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
സന്ധിവേദന അനുഭവിക്കുന്നവര്‍ക്ക് ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഒരു ഔഷധധമാണ്. ഭക്ഷണത്തിനു മുമ്പായി 2 ഗ്ലാസ് വെള്ളത്തില്‍ 2 സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ഫലപ്രമായ വേദനസംഹാരിയാണ്.
ഐസ്
വേദനയ്ക്ക് പരിഹാരമായി ചൂടോ തണുപ്പോ ചികിത്സയായി തിരഞ്ഞെടുക്കുന്നത് വളരെക്കാലമായി പ്രചാരത്തിലുണ്ട്. വേദനയുള്ള സ്ഥലത്ത് ഐസ് പായ്ക്കോ ഒരു ഹീറ്റ് ബാഗോ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഹീറ്റ് ബാഗ് വീക്കത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications