Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
തൈറോയ്ഡ് കാരണം തടി കൂടുന്നുണ്ടോ? അമിതവണ്ണം കുറയ്ക്കാന്‍ 5 വഴികള്‍
Weight Loss Tips: തടി കൂടുന്നതിന് പലതരം കാരണങ്ങളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ രോഗാവസ്ഥകളും അനിയന്ത്രിതമായ തടിക്ക് കാരണമാകും. അത്തരത്തിലുള്ള ഒന്നാണ് തൈറോയ്ഡ് പ്രശ്നം. തൈറോയ്ഡ് കാരണം പെട്ടെന്ന് തന്നെ ശരീരഭാരം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. തൈറോയ്ഡ് കാരണം മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, നമ്മുടെ ശരീരത്തിന് കൂടുതല്‍ കലോറി എരിച്ചുകളയാന്‍ കഴിയില്ല. തല്‍ഫലമായി ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കാനും തുടങ്ങുന്നു.
എന്നിരുന്നാലും തൈറോയ്ഡ് രോഗികള്‍ അവരുടെ ശരീരഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അങ്ങനെ ചെയ്യാതിരുന്നാല്‍ തൈറോയിഡിന്റെ അവസ്ഥ വഷളാക്കും. അത് കാരണം മറ്റ് പല രോഗങ്ങളും വന്നേക്കാം. (thyroid weight loss) തൈറോയ്ഡ് രോഗികള്‍ക്ക് അവരുടെ തടി നിയന്ത്രിച്ചുനിര്‍ത്താനുള്ള ചില വഴികളാണ് ഈ ലേഖനത്തില്‍ ഞങ്ങള്‍ പങ്കുവയ്ക്കുന്നത്.

തൈറോയ്ഡ് ഉള്ളവര്‍ക്ക് പെട്ടെന്ന് തടി കൂടുമോ?
തൈറോയ്ഡ് പ്രവര്‍ത്തനരഹിതമായാല്‍ അത് മെറ്റബോളിസത്തിന്റെ പ്രവര്‍ത്തനവും തകരാറിലാകുന്നു. മെറ്റബോളിസം ശരീരത്തില്‍ കലോറി എരിച്ചുകളയുന്ന രീതിയെ സ്വാധീനിക്കുന്ന നിര്‍ണായകമായ ഒരു ഘടകമാണ്. അതിനാല്‍, നിങ്ങളുടെ മെറ്റബോളിക് നിരക്ക് മന്ദഗതിയിലാണെങ്കില്‍ അത് പെട്ടെന്ന് തടി കൂടുന്നതിലേക്ക് നയിച്ചേക്കാം. മന്ദഗതിയിലുള്ള മെറ്റബോളിസം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ വര്‍ദ്ധനയും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
ഭക്ഷണക്രമം ശ്രദ്ധിക്കുക
ശരീരഭാരം കുറയ്ക്കാന്‍ ശരിയായതും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരേണ്ടതാണ്. തൈറോയ്ഡ് രോഗികള്‍ ഭക്ഷണത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ എപ്പോഴാണ് കഴിക്കുന്നത്, എത്രമാത്രം കഴിക്കുന്നു, എന്താണ് കഴിക്കുന്നത് എന്നതെല്ലാം പ്രധാനമാണ്. തൈറോയ്ഡ് രോഗികള്‍ ഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ ദഹിക്കാന്‍ സമയമെടുക്കുന്നതിനാല്‍ അധികനേരം വിശപ്പ് വരാതെ നില്ക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് തടയുന്നു. നാരുകള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും നാരുകള്‍ ഫലപ്രദമാണ്. തൈറോയ്ഡ് രോഗികള്‍ തിന, മധുരക്കിഴങ്ങ് എന്നിവ കഴിക്കരുത്. ഇത് തൈറോയിഡിന്റെ അവസ്ഥ വഷളാക്കും.
പതിവായി വ്യായാമം ചെയ്യുക
ഓരോരുത്തര്‍ക്കും ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച്, തൈറോയ്ഡ് രോഗികള്‍ക്ക് ഇത് കൂടുതല്‍ ആവശ്യമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ നല്ല ഹോര്‍മോണുകള്‍ വര്‍ധിക്കുന്നു. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയുന്നു. പല ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് സമ്മര്‍ദ്ദം. തൈറോയിഡ് വരാനും ഒരു കാരണം സമ്മര്‍ദ്ദമാണ്. നിങ്ങള്‍ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ഫ്രഷ് ആയി തോന്നുകയും തൈറോയ്ഡ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരവും നിയന്ത്രിക്കാനാകുന്നു.
നല്ല ഉറക്കം
ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. നല്ലതും ആഴത്തിലുള്ളതുമായ ഉറക്കം ഓരോ വ്യക്തിക്കും പ്രധാനമാണ്. ഉറക്കക്കുറവ് മൂലം ശരീരത്തിലെ എല്ലാ അവയവങ്ങളും തളരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ അവയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തല്‍ഫലമായി, നിങ്ങള്‍ക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ഉറക്കക്കുറവ് നിങ്ങളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ആഴത്തിലുള്ള ഉറക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രാത്രിയില്‍ നന്നായി ഉറങ്ങാത്തവരുടെ ശരീരഭാരം വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് തടയുന്നതിന് രാത്രിയില്‍ നിങ്ങള്‍ക്ക് നല്ലതും മതിയായതുമായ ഉറക്കം ലഭിക്കേണ്ടതാണ്. ഇതിലൂടെ തൈറോയിഡും ശരീരഭാരവും നിയന്ത്രണവിധേയമാകും.
പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക
തൈറോയ്ഡ് രോഗികള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍, അവരുടെ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കണം. ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങള്‍ ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കും. ഈ അവസ്ഥ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
ഡോക്ടറുടെ ഉപദേശം
എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെങ്കില്‍, നിങ്ങള്‍ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. പലപ്പോഴും, തൈറോയ്ഡ് മാത്രമായിരിക്കല്ല ശരീരഭാരം കൂടാനുള്ള കാരണം. മറ്റ് ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലവും ശരീരഭാരം കൂടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications