Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
അമിത കൊളസ്‌ട്രോള്‍ ശരീരത്തിന് വില്ലന്‍; കൊളസ്‌ട്രോള്‍ പിടിച്ചുകെട്ടാന്‍ ശീലിക്കേണ്ട 6 കാര്യങ്ങള്‍
കൊളസ്‌ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. എന്നാല്‍ ഭയക്കേണ്ട കാര്യമില്ല, കാരണം ഒരളവു വരെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തിയാല്‍ മതി. നല്ല ആരോഗ്യത്തോടെ നിങ്ങള്‍ക്ക് ജീവിക്കാം. എന്നാല്‍ ഉദാസീനമായ ജീവിതശൈലി കാരണം അനിയന്ത്രിതമായ അളവില്‍ കൊളസ്‌ട്രോള്‍ ഉയര്‍ന്നാല്‍ അത് ശരീരത്തിന് അല്‍പം പ്രശ്‌നമാണ്. നിങ്ങളുടെ കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെഴുക് പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍, ആരോഗ്യമുള്ള കോശങ്ങള്‍ ഉണ്ടാക്കാന്‍ ശരീരത്തിന് ഇത് ആവശ്യമാണ്. എന്നാല്‍ കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയ്ക്കപ്പുറം അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ടാക്കും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ വഴിവയ്ക്കും.
ശരീരത്തില്‍ വ്യത്യസ്ത തരം കൊളസ്‌ട്രോള്‍ ഉണ്ട്. ഇതില്‍ എല്‍ഡിഎല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ ഹാനികരവും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതുമാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി ഘടകങ്ങള്‍ കാരണം നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാകാം. നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാഭാവികമായും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. അത് എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പൂരിത കൊഴുപ്പ് കുറയ്ക്കുക
നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രധാനമായും റെഡ് മീറ്റിലും കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകള്‍ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. പൂരിത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എല്‍.ഡി.എല്‍) കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക
ഭക്ഷണ ലേബലുകളില്‍ ട്രാന്‍സ് ഫാറ്റുകള്‍ ചിലപ്പോള്‍ 'ഭാഗികമായി ഹൈഡ്രജന്‍ സസ്യ എണ്ണ അടങ്ങിയത്' എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ടാകും. മിക്കപ്പോഴും നിങ്ങള്‍ കടകളില്‍ നിന്ന് വാങ്ങുന്ന കുക്കികള്‍, കേക്കുകള്‍ എന്നിവയിലും ഇത് ഉപയോഗിക്കുന്നു. ട്രാന്‍സ് ഫാറ്റുകള്‍ കഴിക്കുന്നത് ശരീരത്തില്‍ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു.
വ്യായാമം ശീലമാക്കുക
ദിവസവും മുടങ്ങാതെ അല്‍പനേരം വ്യായാമം ചെയ്യുകയും നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ മെച്ചപ്പെടുത്തും. മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (HDL) കൊളസ്ട്രോള്‍ അഥവാ നല്ല കൊളസ്ട്രോള്‍ ഉയര്‍ത്താന്‍ സഹായിക്കും. ആഴ്ചയില്‍ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് വ്യായാമം പരിശീലിക്കുക. അല്ലെങ്കില്‍ 20 മിനിറ്റ് നേരം ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കഠിനമായ എയ്റോബിക് വ്യായാമം ചെയ്യുക.
പുകവലി ഉപേക്ഷിക്കുക
നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ഈ ശീലം ഉപേക്ഷിച്ചാല്‍ നിങ്ങളുടെ HDL കൊളസ്ട്രോള്‍ നില മെച്ചപ്പെടും. ഉപേക്ഷിച്ച് 20 മിനിറ്റിനുള്ളില്‍, നിങ്ങളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും മെച്ചപ്പെടാന്‍ തുടങ്ങും. ഈ ശീലം ഉപേക്ഷിച്ച് മൂന്ന് മാസത്തിനുള്ളില്‍, നിങ്ങളുടെ രക്തചംക്രമണവും ശ്വാസകോശ പ്രവര്‍ത്തനവും മെച്ചപ്പെടാന്‍ തുടങ്ങും. പുകവലി ഉപേക്ഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍, നിങ്ങളുടെ ഹൃദ്രോഗ സാധ്യത പകുതിയായി കുറയും.
ശരീരഭാരം കുറയ്ക്കുക
അമിതവണ്ണം നിങ്ങളില്‍ ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ശരീരവണ്ണം ക്രമപ്പെടുത്തി സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ്, ഫ്രൈഡ് ഫുഡ്, ശരീരത്തില്‍ കൊഴുപ്പ് കയറ്റുന്ന മറ്റ് ഭക്ഷണങ്ങള്‍ എന്നിവ നിയന്ത്രിക്കുക. തടി കുറയ്ക്കാനായി വ്യായാമം ശീലമാക്കുക.
മദ്യം പരിമിതപ്പെടുത്തുക
മദ്യത്തിന്റെ ഉപയോഗവും കൊളസ്ട്രോളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ മദ്യം കഴിക്കുന്നുവെങ്കില്‍, അത് മിതമായി മാത്രം കുടിക്കുക. അമിതമായ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്. ഇത് എല്‍.ഡി.എല്‍ കൊളസ്ട്രോളിനെ ബാധിക്കില്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതുള്‍പ്പെടെ ഹൃദയത്തിന് ആരോഗ്യകരമായ മറ്റ് ഗുണങ്ങളും ഇത് നല്‍കും. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍, അയല, മത്തി, വാല്‍നട്ട്, ഫ്ളാക്സ് സീഡ് എന്നിവ നിങ്ങള്‍ക്ക് കഴിക്കാം.
ഫൈബര്‍
ലയിക്കുന്ന നാരുകള്‍ക്ക് നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ കഴിയും. ഓട്സ്, കിഡ്നി ബീന്‍സ്, ബ്രസല്‍സ് നട്സ്, ആപ്പിള്‍, പിയര്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ലയിക്കുന്ന നാരുകള്‍ കാണപ്പെടുന്നു. നിങ്ങളുടെ ആരോഗ്യത്തിനായി ഇവയെല്ലാം കഴിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











