Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്; ഈ ലക്ഷണങ്ങളിലൂടെ അറിയാം
മാനസികാരോഗ്യം നിസ്സാരമായി കാണരുത്. പലരും അത് മോശമാണെന്ന് മനസ്സിലാക്കാതെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നു. മോശം മാനസികാരോഗ്യം ഒരു ഗുരുതരമായ പ്രശ്നമാണ്, അത് ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സഹായത്തോടെ തിരിച്ചറിഞ്ഞ ശേഷം എത്രയും വേഗം ചികിത്സ നടത്തണം. നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ് എന്ന് സൂചന നല്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

അസാധാരണമായ ഉറക്കവും ഭക്ഷണ ശീലങ്ങളും
നല്ലൊരു ഉറക്കശീലം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുന്നു. എന്നാല്‍ വേണ്ടത്ര ഉറക്കം ലഭിക്കാത്തത് നിങ്ങളില്‍ മാനസിക പിരിമുറുക്കം, വിഷാദ ലക്ഷണങ്ങള്‍, ശരീരവേദന എന്നിവയ്ക്ക് കാരണമാകും. ഉറക്കവും മാനസികാരോഗ്യവും തമ്മിലുള്ള ന്യൂറോളജിക്കല്‍ ബന്ധത്തെക്കുറിച്ച് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും നിങ്ങളില്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. ഇത് നിങ്ങളില്‍ പെട്ടെന്നുള്ള വിശപ്പ് മാറ്റങ്ങള്‍ക്കും കാരണമാകും.
ഊര്‍ജ്ജക്കുറവ്
അമിതമായ സമ്മര്‍ദ്ദം, മോശം ഉറക്കശീലം തുടങ്ങിയ ലക്ഷണങ്ങള്‍ ഊര്‍ജ്ജത്തിന്റെ അഭാവമായിരിക്കാം. ഇത് ഒരാളുടെ മൊത്തത്തിലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാക്കും. ഇത് കാരണം നിങ്ങള്‍ക്ക് പല ജോലികളും സമയത്തിന് തീര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. നിങ്ങളുടെ ശരീരവും നിങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ വന്നേക്കാം. ഇത് മാനസികാരോഗ്യം തകരാറിലായതിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം. രാവിലെ എഴുന്നേല്ക്കാന് ബുദ്ധിമുട്ട്, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അലസത എന്നിവയെല്ലാം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
മോശം ശീലങ്ങള്‍
ഒരാള്‍ അവരുടെ ജീവിതത്തില്‍ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ വിവിധതരത്തിലുള്ള ദോഷകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ പ്രവണത കാണിക്കുന്നു. കോപം നിറഞ്ഞ പെരുമാറ്റം, മദ്യപാനം, സ്വയം ഉപദ്രവിക്കല്‍, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ മാരകമായേക്കാവുന്ന ചില പ്രവൃത്തികളുടെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. എന്നിരുന്നാലും എല്ലാവരും ഒരുപോലെയല്ലെന്നും വ്യക്തികള്‍ അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടുമെന്നും അറിഞ്ഞിരിക്കുക. ധ്യാനം, വ്യായാമം എന്നിവ പോലുള്ള ആരോഗ്യകരമായ ചില ശീലങ്ങള്‍ വളര്‍ത്തുന്നത് ഇതിനെയെല്ലാം തരണം ചെയ്യാനുള്ള ഒരു വഴിയാണ്.
അമിതമായ ഉത്കണ്ഠ
നിങ്ങള്‍ക്ക് പലപ്പോഴും സാമൂഹിക ഉത്കണ്ഠയോ അല്ലെങ്കില്‍ സഭാകമ്പം പോലെയുള്ള വ്യത്യസ്തമായ ഭയമോ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലാണെന്നതിന്റെ ഒരു സൂചനയായിരിക്കാം. അമിതമായ ഭയം, തീവ്രമായ മാനസികാവസ്ഥ, നിരന്തരമായ ഉത്കണ്ഠ എന്നിവ വിഷാദം അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയുടെ ലക്ഷണങ്ങളായിരിക്കാം. ഇവ ഉണ്ടായാല്‍ ക്ഷീണം, വിറയല്‍ തുടങ്ങിയ ശാരീരിക അസ്വസ്ഥതകളും നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ഉത്കണ്ഠയും അമിതമായ ഭയവും നിയന്ത്രിക്കാനുള്ള ഒരു വഴിയാണ് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി.
മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിയല്‍
കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ അകന്നുനില്ക്കല്, നിങ്ങള്‍ മുമ്പ് ആസ്വദിച്ച പ്രവര്‍ത്തനങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന താല്‍പ്പര്യക്കുറവ് എന്നിവയും നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണെന്ന് നല്കുന്ന ചില സൂചനകളാണ്. ഈ അവസ്ഥയില്‍ പലപ്പോഴും നിങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിരന്തരമായ ദേഷ്യം കാണിക്കുന്നു.
മാനസികാരോഗ്യം വളര്‍ത്താന്‍
നിങ്ങളുടെ മാനസികാരോഗ്യം വളര്‍ത്താനായി ബന്ധങ്ങള്‍ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ സുഹൃത്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക. അതുപോലെ തന്നെ നിങ്ങള്‍ ശാരീരികമായി സജീവമായിരിക്കുക. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും ഫിറ്റ്നസിനും മികച്ചതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാനസികാരോഗ്യം വളര്‍ത്താനുള്ള മറ്റൊരു വഴിയാണ് പുതിയ എന്തെങ്കിലും പഠിക്കുന്നത്. പുതിയ കഴിവുകള്‍ പഠിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
