Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
കുടലിന്റെ ആരോഗ്യം വഷളാകും, ഈ മോശം ശീലങ്ങളോട് വിടപറയൂ
ശരീരം ആരോഗ്യത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍, നല്ല ദഹനാരോഗ്യം നിലനിര്‍ത്തേണ്ടതാണ്. ഉദരത്തിന്റെ അനാരോഗ്യം അസിഡിറ്റി, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉദരപ്രശ്നങ്ങള്‍ പല ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകും. കുടലിന്റെ ആരോഗ്യം മോശമാകാനുള്ള കാരണം എന്താണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വാസ്തവത്തില്‍, നിങ്ങള്‍ ചെയ്യുന്നതും നിങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. കുടലിന്റെ ആരോഗ്യം വഷളാക്കുന്നതിന് കാരണമാകുന്ന ചില മോശം ശീലങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്.

മരുന്നുകളുടെ ഉപയോഗം
ആസ്പിരിന്‍, നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകള്‍ നിങ്ങള്‍ക്ക് അള്‍സര്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അവ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണം കഴിക്കുന്ന സമയം
ഉറക്കസമയത്തോടു ചേര്‍ന്ന് ഭക്ഷണം കഴിക്കുകയോ ലഘുഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചിലിന് കാരണമായേക്കാം. ഉറങ്ങാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങളുടെ അവസാന ഭക്ഷണം കഴിച്ചുകൊണ്ട് നിങ്ങളുടെ ദഹനവ്യവസ്ഥയെ സഹായിക്കുക.
അമിതമായി ഭക്ഷണം കഴിക്കുന്നത്
ദിവസം മുഴുവന്‍ ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കാന്‍ ലക്ഷ്യമിടുക. ഇത് നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കുന്നത് എളുപ്പമാക്കും. ഒറ്റയിരിപ്പില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ളക്സിനോ വയറു വീര്‍ക്കുന്നതിനോ കാരണമാകും.
വളരെ കുറച്ച് ഫൈബര്‍ കഴിക്കുന്നത്
നിങ്ങളുടെ മലവിസര്‍ജ്ജനം ക്രമപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനുമായി നിങ്ങള്‍ പ്രതിദിനം 25 ഗ്രാം ഫൈബര്‍ കഴിക്കേണ്ടതുണ്ട്. മധുരക്കിഴങ്ങ്, ഓറഞ്ച്, ആപ്പിള്‍, ബ്രോക്കോളി, പരിപ്പ്, വാഴപ്പഴം, കാരറ്റ്, ചീര, ബീറ്റ്റൂട്ട്, ഗ്രീന്‍ ബീന്‍സ്, കോളിഫ്ളവര്‍ എന്നിവ ഫൈബര്‍ അടങ്ങിയ നല്ല ഭക്ഷണങ്ങളാണ്.
പ്രീബയോട്ടിക്സിന്റെ കുറവ്
മികച്ച ഉദര ആരോഗ്യത്തിന് പ്രീബയോട്ടിക്സിന്റെ പങ്കിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രീബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഴപ്പഴം, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പ്രകൃതിദത്ത പ്രീബയോട്ടിക് ഭക്ഷണം നിങ്ങളുടെ ഉദരാരോഗ്യത്തിന് അത്യാവശ്യമാണ്.
കൂടുതല്‍ പഞ്ചസാര കഴിക്കുന്നത്
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പ്രോസസ് ചെയ്തവ മാത്രമാണെങ്കില്‍ അത് നിങ്ങളുടെ കുടലിന് വളരെ ദോഷം ചെയ്യും. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കും. ഇത് വയറില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും നിങ്ങളില്‍ അസ്വസ്ഥതയ്ക്ക് കാരണമാക്കുകയും ചെയ്യും.
ഉറക്ക പ്രശ്നങ്ങള്‍
ക്രമരഹിതമായ ഉറക്കസമയം നിങ്ങളില്‍ നിരന്തരമായ ക്ഷീണം, പ്രകോപനം, അസിഡിറ്റി തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഉറക്ക ചക്രം നിലനിര്‍ത്തിയില്ലെങ്കില്‍ അഥ് നിങ്ങളുടെ വയറിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് മൊത്തം ഇതിന്റെ ഫലം അനുഭവിക്കേണ്ടതായും വരുന്നു.
അമിതമായ മദ്യപാനം
പതിവായി അമിതമായി മദ്യപിക്കുന്നത് വയറിലെ ബാക്ടീരിയയകളെ അസന്തുലിതാവസ്ഥയിലാക്കുന്നു. ഈ അവസ്ഥ ഡിസ്ബയോസിസ് എന്നറിയപ്പെടുന്നു. നിങ്ങളുടെ വയറിനും ആരോഗ്യകരമായ ബാക്ടീരിയയ്ക്കും ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മദ്യപാനം പരിമിതപ്പെടുത്തുക.
നിര്‍ജ്ജലീകരണം
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ നല്ല അളവില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും മലവിസര്‍ജ്ജനം നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക, ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുക.
വ്യായാമക്കുറവ്
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം വളരെ പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ശരീരത്തിലെ രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ അതായത് ഒരു കായിക വിനോദം മുതല്‍ പതിവ് വ്യായാമം അല്ലെങ്കില്‍ യോഗ വരെ ശരീരത്തില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നു. ഉദരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വ്യായാമം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications