Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
പ്രായമാകുന്നതിനു മുന്നേ കേള്‍വിശക്തി കുറയും, ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ
പ്രായം കൂടുന്നതിനനുസരിച്ച് മിക്കവരിലും കേള്‍വിക്കുറവ് സംഭവിക്കുന്ന ഒരു പ്രശ്നമായി കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പ്രശ്നം ചെറുപ്പക്കാരില്‍ പോലും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മോശം ജീവിതശൈലികളാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യവിദഗ്ധര്‍ കാണുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ബധിരതയ്ക്കുള്ള ഒരു പ്രധാന കാരണമായും കണക്കാക്കുന്നു. ചെവിയുടെ ആരോഗ്യത്തിനും കേള്‍വിശക്തി നിലനിര്‍ത്തുന്നതിനും ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, ജീവിതശൈലി ശീലങ്ങള്‍ നിങ്ങളുടെ കേള്‍വിശക്തിയെ ബാധിക്കുകയും ചെവികള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു എന്നാണ്. നാം അറിഞ്ഞോ അറിയാതെയോ ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ കേള്‍വിശക്തിയെ പ്രതികൂലമായി ബാധിക്കും. കേള്‍വിശക്തി കുറയ്ക്കുന്ന അത്തരം ചില തെറ്റായ ശീലങ്ങള്‍ ഇതാ.

ഹെഡ്ഫോണ് ഉപയോഗം
ഹെഡ്ഫോണുകളിലൂടെയോ ഇയര്ബഡുകളിലൂടെയോ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ എക്സ്പോഷര്‍ ചെയ്യുന്നതാണ് കേള്‍വി നശിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍, പ്രത്യേകിച്ച് ദിവസേനയുള്ള ഇയര്‍ഫോണ്‍ സമ്പര്‍ക്കം, നിങ്ങളുടെ ആന്തരിക ചെവിയിലെ ചെറിയ രോമകോശങ്ങളെ നശിപ്പിക്കാം. ഈ കോശങ്ങളാണ് മസ്തിഷ്കത്തിന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന തരത്തില്‍ ശബ്ദ തരംഗങ്ങളെ പരിവര്‍ത്തനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുക.
ചില ജോലി സ്ഥലങ്ങള്‍
എന്നിരുന്നാലും, എല്ലാ പ്രശ്നങ്ങളും ഹെഡ്ഫോണുകള് ഉണ്ടാക്കുന്നതല്ല. വലിയ ശബ്ദത്തിന് സാധ്യതയുള്ള ചില വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ചെവികള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രൊഫഷണല്‍ സംഗീതജ്ഞര്‍ സംഗീതത്തിന്റെ വോളിയം കുറയ്ക്കാന്‍ ഒരു ഷോയുടെ സമയത്ത് ചെവി സംരക്ഷണം ഉപയോഗിക്കുന്നു. ചെവി സംരക്ഷണം ആവശ്യമുള്ള മറ്റ് ചില മേഘലകളാണ് മിലിട്ടറി, ഖനനം, നിര്‍മ്മാണം, ഗതാഗതം, മരപ്പണി, പ്ലംബിംഗ് തുടങ്ങിയവ.
വ്യായാമത്തിന്റെ അഭാവം
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് ആളുകളെ അപകടത്തിലാക്കുന്ന, പൊണ്ണത്തടി ഈ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്നമാണ്. ഈ രണ്ട് പ്രശ്നങ്ങളും രക്തചംക്രമണവ്യൂഹത്തെയും രക്തപ്രവാഹത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കേള്‍വിയെ തകരാറിലാക്കും. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുക, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക.
പുകവലി
പ്രായമാകുമ്പോള്‍ കേള്‍ക്കാനുള്ള നിങ്ങളുടെ കഴിവ് ഉള്‍പ്പെടെ പുകവലി നിങ്ങളുടെ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നു. അമേരിക്കന്‍ ലംഗ് അസോസിയേഷന് പറയുന്നതനുസരിച്ച്, കത്തുന്ന ഒരു സിഗരറ്റ് നിങ്ങളെ 7,000-ത്തിലധികം രാസവസ്തുക്കള്‍ക്ക് ഇരയാക്കുന്നു എന്നാണ്. അവയില്‍ ചിലത് ചെവിയുടെ ചെറിയ സംവിധാനങ്ങളെയോ ശബ്ദത്തെ വ്യാഖ്യാനിക്കുന്ന ഞരമ്പുകളെയോ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.
അണുബാധ
വിട്ടുമാറാത്ത ചെവി അണുബാധകള്‍ ശ്രവണശേഷി സാധ്യമാക്കുന്ന എല്ലുകളും രോമ കോശങ്ങളും തകര്‍ക്കുന്നു. ചികിത്സ നേടുന്നതില്‍ പരാജയപ്പെടുകയോ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ചെവിയില്‍ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ക്ക് ഇരയാക്കും. മിക്ക അണുബാധകളും ബാക്ടീരിയകള്‍ മൂലമാണ് ഉണ്ടാകാറ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതാകുകയും നിങ്ങള്‍ക്ക് സുഖം തോന്നുകയും ചെയ്യുമെങ്കിലും, അണുബാധ നിങ്ങളുടെ ചെവിയില്‍ ആഴത്തില്‍ സജീവമായേക്കാം. കാലക്രമേണ, ഈ ബാക്ടീരിയകള്‍ നടുവിലെ ചെവിയെയും അകത്തെ ചെവിയെയും നശിപ്പിക്കുകയും മസ്തിഷ്ക കുരു പോലുള്ള ജീവന് അപകടപ്പെടുത്തുന്ന അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും.
അമിതമായ മദ്യപാനം
അമിതമായ മദ്യപാനം നിങ്ങളുടെ തലച്ചോറിന്റെ ശബ്ദങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. നിങ്ങള്‍ അമിതമായി മദ്യപിക്കുന്ന ആളാണെങ്കില്‍ അല്ലെങ്കില്‍ ദിവസവും മൂന്നോ നാലോ ഗ്ലാസ് കുടിക്കുകയാണെങ്കില്‍, മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. കാലക്രമേണ, തലച്ചോറിലെ മാറ്റങ്ങള്‍ അകത്തെ ചെവിക്കും കേടുവരുത്തും.
മോശം ദന്ത ശുചിത്വം
മോശം പല്ലുകളും അനാരോഗ്യകരമായ മോണകളും ശരീരത്തെ മൊത്തത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. വായിലെ ബാക്ടീരിയകള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഹൃദ്രോഗം മോശം രക്തചംക്രമണത്തിന് കാരണമാകുകയും ഇത് കേള്‍വി ഉള്‍പ്പെടെ എല്ലാ സിസ്റ്റത്തെയും ബാധിക്കുകയും ചെയ്യുന്നു.
ചെവി നനവോടെ വയ്ക്കരുത്
നിങ്ങളുടെ ചെവി നനഞ്ഞാല്‍ അത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. നീന്തുന്നവരില്‍ ഈ പ്രശ്നം കാണുമെങ്കിലും സാധാരണക്കാരും കുളിക്കുമ്പോള്‍ ഈ തെറ്റ് ആവര്‍ത്തിക്കുന്നു. ഇക്കാരണത്താല്‍, ചെവിയില്‍ അണുബാധ പടരുകയും പിന്നീട് മരുന്നുകളിലൂടെ മാറ്റേണ്ടതായും വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications