Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ഉദരാരോഗ്യം നശിച്ചാല് പഞ്ചറാകും മൊത്തം ശരീരം; കുടലിന്റെ ആരോഗ്യം വഷളാക്കും ഈ ശീലങ്ങള്
മനുഷ്യ ശരീരത്തിലെ പ്രധാന ഭാഗങ്ങളില് ഒന്നാണ് കുടല്. രോഗപ്രതിരോധ വ്യവസ്ഥ, ഉപാപചയം, ദഹനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയില് കുടല് നിര്ണായക പങ്ക് വഹിക്കുന്നു. ദശലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് കുടല്. ഇത് ഭക്ഷണ കണങ്ങളെ തകര്ക്കാനും പോഷകങ്ങള് ആഗിരണം ചെയ്യാനും സഹായിക്കുന്നു.
കുടലിന്റെയും അതില് വസിക്കുന്ന ബാക്ടീരിയകളുടെയും ആരോഗ്യം നിര്ണ്ണയിക്കുന്നതില് നിങ്ങളുടെ ജീവിതശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണ-പാനീയ ശീലങ്ങളും ഉറക്കക്കുറവും കാരണം, കുടലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള് ആളുകളില് കൂടുതലായി കണ്ടുവരുന്നു. നിങ്ങളുടെ കുടലിന്റെ ആരോഗ്യം തകര്ക്കുന്ന ചില മോശം ശീലങ്ങളാണ് ഇന്ന് നിങ്ങളോട് പറയാന് പോകുന്നത്.

പ്രീബയോട്ടിക്സിന്റെ അഭാവം
മികച്ച ഉദര ആരോഗ്യത്തിന് പ്രീബയോട്ടിക്സിന്റെ പങ്കിനെക്കുറിച്ച് പലര്ക്കും അറിയില്ല. പ്രീബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഴപ്പഴം, ആപ്പിള്, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പ്രകൃതിദത്ത പ്രീബയോട്ടിക് ഭക്ഷണം നിങ്ങളുടെ ഉദരാരോഗ്യത്തിന് അത്യാവശ്യമാണ്.
കൂടുതല് മധുരം കഴിക്കുന്നത്
നിങ്ങള് കഴിക്കുന്ന ഭക്ഷണം പ്രോസസ് ചെയ്തവ മാത്രമാണെങ്കില് അത് നിങ്ങളുടെ കുടലിന് വളരെ ദോഷം ചെയ്യും. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണ സാധനങ്ങള് കഴിക്കുന്നത് നിങ്ങളുടെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയെ ദോഷകരമായി ബാധിക്കും. ഇത് വയറില് അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും നിങ്ങളില് അസ്വസ്ഥതയ്ക്ക് കാരണമാക്കുകയും ചെയ്യും.
ഉറക്കക്കുറവ്
ക്രമരഹിതമായ ഉറക്കസമയം നിങ്ങളില് നിരന്തരമായ ക്ഷീണം, പ്രകോപനം, അസിഡിറ്റി തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഉറക്ക ചക്രം നിലനിര്ത്തിയില്ലെങ്കില് അഥ് നിങ്ങളുടെ വയറിന് സമ്മര്ദ്ദം വര്ദ്ധിപ്പിക്കുകയും ശരീരത്തിന് മൊത്തം ഇതിന്റെ ഫലം അനുഭവിക്കേണ്ടതായും വരുന്നു.
നിര്ജ്ജലീകരണം
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില് നല്ല അളവില് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ചര്മ്മത്തെ മെച്ചപ്പെടുത്തുകയും മലവിസര്ജ്ജനം നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവന് ധാരാളം വെള്ളം കുടിക്കുക, ശരീരത്തെ നിര്ജ്ജലീകരണത്തില് നിന്ന് സംരക്ഷിച്ച് നിര്ത്തുക.
വ്യായാമത്തിന്റെ അഭാവം
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം വളരെ പ്രധാനമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന് മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ശരീരത്തിലെ രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്ത്തനങ്ങള് അതായത് ഒരു കായിക വിനോദം മുതല് പതിവ് വ്യായാമം അല്ലെങ്കില് യോഗ വരെ ശരീരത്തില് നല്ല രീതിയില് സ്വാധീനം ചെലുത്തുന്നു. ഉദരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വ്യായാമം സഹായിക്കുന്നു.
കുറഞ്ഞ ഫൈബര് ഉപഭോഗം
ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഫൈബര് ശരീരത്തില് എത്തുന്നില്ലെങ്കില് അത് വയറിളക്കം, മലബന്ധം തുടങ്ങിയ നിരവധി ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്ക്ക് കാരണമാകുന്നു. നല്ല ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ഫൈബര് വളരെ പ്രധാനമാണ്. പച്ചക്കറികള്, പഴങ്ങള്, ധാന്യങ്ങള് എന്നിവ ഫൈബര് സമ്പന്നമായ ഭക്ഷണങ്ങളാണ്. അതിനാല് ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാക്കുക.
അമിതമായ മദ്യപാനം
പതിവായി അമിതമായി മദ്യപിക്കുന്നത് വയറിലെ ബാക്ടീരിയയകളെ അസന്തുലിതാവസ്ഥയിലാക്കുന്നു. ഈ അവസ്ഥ ഡിസ്ബയോസിസ് എന്നറിയപ്പെടുന്നു. നിങ്ങളുടെ വയറിനും ആരോഗ്യകരമായ ബാക്ടീരിയയ്ക്കും ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന് മദ്യപാനം പരിമിതപ്പെടുത്തുക. ഈ 7 ശീലങ്ങളാണ് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇതെല്ലാം മനസിലോര്ത്ത് ഇന്നുതന്നെ ആരോഗ്യകരവുമായ ജീവിതം നയിക്കാന് തുടങ്ങുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
