Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
താടിയെല്ലിലെ വേദന, ഇടതു കൈയ്യിലെ തളര്‍ച്ച; ശരീരം കാണിക്കുന്ന ഹൃദയാഘാത ലക്ഷണങ്ങള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണവും ഹൃദയാഘാതവും ഗണ്യമായി വര്‍ദ്ധിച്ചുവരുന്നു. ഇന്നത്തെകാലത്ത് യുവാക്കളും ഹൃദയാഘാതത്തിന് ഇരയാകുന്നുവെന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്. ഹൃദയാഘാതം പതിയെ പതിയെ ഒരു നിശ്ശബ്ദ കൊലയാളിയായി മാറുകയാണ്. കാരണം നല്ല ആരോഗ്യമുള്ള ആളുകള്‍ വരെ ഇന്നത്തെക്കാലത്ത് പെട്ടെന്ന് തന്നെ ഹൃദയാഘാതത്തിന്റെ ഇരയാകുന്നു.
ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, ജങ്ക് ഫുഡിന്റെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ യുവാക്കളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ, കൊളസ്ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദയാഘാതം ഒഴിവാക്കാനും അപകടസാധ്യത തടയുന്നതിനുമായി അതിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പെട്ടെന്നു വരുന്ന ഹൃദയാഘാതത്തിനു മുമ്പായി നിങ്ങളുടെ ശരീരഭാഗങ്ങള്‍ ചില സിഗ്നലുകള്‍ നിങ്ങള്‍ക്ക് നല്കുന്നു. അത് എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

നെഞ്ച്
ഹൃദയാഘാതത്തിന്റെ സൂചനകള്‍ അസ്വസ്ഥതയും വേദനയും ഉണ്ടാക്കിയേക്കാം. നെഞ്ചിലെ അസ്വസ്ഥത തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പ്രകാരം, ഒരാള്‍ക്ക് അസ്വാസ്ഥ്യകരമായ സമ്മര്‍ദ്ദം, ഞെരുക്കം, അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചിന്റെ മധ്യഭാഗത്ത് വേദന എന്നിവ അനുഭവപ്പെടാം. വേദനയും സമ്മര്‍ദ്ദവും കുറച്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കും. അങ്ങനെയെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
പുറം
നെഞ്ചുവേദന ഒരു ഹൃദയാഘാതത്തിന്റെ അടയാളമായിരിക്കാമെങ്കിലും, നിങ്ങളുടെ പുറത്ത്, പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ആരും അവഗണിക്കരുത്. ഹൃദയാഘാതത്തിന് മുമ്പും ശേഷവും ഉണ്ടാകുന്ന നടുവേദനയെക്കുറിച്ച് പരാതിപ്പെടുന്നത് പുരുഷന്മാരേക്കാള് സ്ത്രീകളാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് അവകാശപ്പെടുന്നു.
താടിയെല്ല്
നിങ്ങളുടെ താടിയെല്ലില്‍ പ്രസരിക്കുന്ന വേദന കേവലം പേശി തകരാറോ പല്ലുവേദനയോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍, മുഖത്തിന്റെ ഇടതുവശത്തുള്ള താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. നിങ്ങള്‍ക്ക് നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, വിയര്‍പ്പ്, ശ്വാസം മുട്ടല്‍, ഓക്കാനം എന്നിവയ്ക്കൊപ്പം താടിയെല്ല് വേദനയും അനുഭവപ്പെടുന്നതിനാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
കഴുത്ത്
ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടയുന്ന തരത്തില്‍ രക്തം കട്ടപിടിക്കുന്നത് മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. നിങ്ങളുടെ നെഞ്ചില്‍ നിന്ന് അസ്വസ്ഥത ആരംഭിക്കുമ്പോള്‍, വേദന കാലക്രമേണ കഴുത്തിലേക്ക് വ്യാപിക്കും. കഠിനമായ കഴുത്ത് വേദന, പേശി സമ്മര്‍ദ്ദം, ബുദ്ധിമുട്ട് എന്നിവ മറ്റ് അടയാളമാണെങ്കിലും, ഇത് ഹൃദയാഘാതം മൂലവും സംഭവിക്കാം.
തോള്
നെഞ്ചില്‍ നിന്ന് കഴുത്ത്, താടിയെല്ല്, തോളുകള്‍ എന്നിവയിലേക്ക് അസ്വസ്ഥ വേദന എത്തുമ്പോള്‍, അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. നിങ്ങളുടെ തോളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് നിങ്ങളുടെ നെഞ്ചില്‍ നിന്ന് ഇടത് താടിയെല്ലിലേക്കോ കൈകളിലേക്കോ കഴുത്തിലേക്കോ അത് പ്രസരിക്കുന്നുണ്ടെങ്കില് ഉടന്‍ വൈദ്യസഹായം തേടുക.
ഇടതു കൈ
ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്, അത് നിങ്ങളുടെ ഇടതുകൈയില്‍ വേദനയുണ്ടാക്കും. ഇടത് കൈയിലെ നേരിയ വേദന വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാകുമെങ്കിലും, പെട്ടെന്നുള്ള അസാധാരണമായ വേദന ഹൃദയാഘാതത്തിന്റെ ആദ്യകാല ലക്ഷണമാകാം. അത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഹൃദയാഘാതം തടയാന്‍
ആരോഗ്യകരമായ ഭക്ഷണക്രമം
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, മധുര പാനീയങ്ങള്‍, അമിതമായ ഉപ്പ് എന്നിവ ഒഴിവാക്കുന്നതും അപകടസാധ്യത കുറയ്ക്കും.
പതിവായി വ്യായാമം ചെയ്യുക
ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെ ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യാന്‍ ശ്രമിക്കുക.
പുകവലി ഒഴിവാക്കുക, മദ്യപാനം പരിമിതപ്പെടുത്തുക
പുകവലിയും അമിതമായ മദ്യപാനവും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇവ രണ്ടു ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയാഘാത അപകട ഘടകങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് ടെന്‍ഷന്‍. ധ്യാനം, യോഗ, അല്ലെങ്കില്‍ തെറാപ്പി പോലുള്ള, സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആരോഗ്യകരമായ വഴികള്‍ കണ്ടെത്തുക. ഇത് ഹൃദയാഘാതത്തിന്റെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ഹെല്‍ത്ത് ചെക്കപ്പ്
രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ അളവ് എന്നിവ പതിവായി പരിശോധിക്കുന്നത് ശീലമാക്കുക. ഇത് ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. പതിവായുള്ള ഹെല്‍ത്ത് ചെക്കപ്പ് നിങ്ങളെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയാനും അത് നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യകരമായ ശരീരഭാരം
അമിതവണ്ണവും പൊണ്ണത്തടിയും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ മുറകളും പിന്തുടരുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഹൃദയാഘാതത്തിന്റെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുക
ഹൃദയാഘാതത്തിനുള്ള പ്രധാന അപകട ഘടകമാണ് പ്രമേഹം. നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ഭക്ഷണക്രമം, വ്യായാമം, മരുന്നുകള്‍ എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ഇത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
നല്ല ഉറക്കം
ഉറക്കക്കുറവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയാഘാതത്തിനുള്ള മറ്റ് അപകട ഘടകങ്ങള്‍ക്കും കാരണമാകും. ഈ അപകടസാധ്യത കുറയ്ക്കുന്നതിന് എല്ലാ ദിവസവും രാത്രി 7 മുതല്‍ 9 മണിക്കൂര്‍ വരെ നല്ല ഉറക്കം നേടുക.
ആഹാരനിയന്ത്രണം
പ്രോസസ് ചെയ്ത മാസത്തിലും റെഡ് മീറ്റിലും പൂരിത കൊഴുപ്പും കൊളസ്ട്രോളും കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ മാംസാഹാരം കഴിക്കുന്നത് അല്പമൊന്ന് നിയന്ത്രിക്കുക.
നല്ല വായ ശുചിത്വം
വായയുടെ ആരോഗ്യം നിങ്ങളുടെ ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ പല്ലുകളുടെയും മോണകളുടെയും സംരക്ഷണം ഉറപ്പാക്കുക. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ദിനവും രണ്ട് നേരം ബ്രഷ് ചെയ്യുക, നല്ല വായ ശുചിത്വം പാലിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications