Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
രോഗങ്ങള്‍ ഓരോന്നും വഴിക്കുവഴി വരും, ആരോഗ്യത്തിന് കയ്പ് ആകുന്ന പഞ്ചസാര ഉപയോഗം
Health Tips: മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. മധുരത്തിന്റെ പ്രധാന ഉറവിടമായി കാണുന്നതോ പഞ്ചസാരയുമാണ്. ചായ , കാപ്പി, ജ്യുസുകൾ, ഷേക്ക്, പായസം, മധുരപലഹാരങ്ങൾ തുടങ്ങി പല വഴികളിലൂടെയാണ് പഞ്ചസാരമധുരം ആസ്വദിക്കുന്നത്. എന്നാൽ ഇത്രയേറെ ആസ്വദിച്ചു കഴിക്കുന്ന പഞ്ചസാര ജീവിതത്തിലെ വില്ലനാണെന്ന് അറിയാമോ? പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യപരമായി പലവിധ ദോഷങ്ങളുണ്ടാക്കും. ശരീരഭാരം വർദ്ധിപ്പിക്കൽ, പ്രമേഹം, പല്ലുകൾ ക്ഷയിക്കുന്നത് തുടങ്ങി പഞ്ചസാരകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്.
പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷ്യ ഉൽപന്നങ്ങളിലും സ്വാഭാവികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ പഞ്ചസാര യഥാർത്ഥത്തിൽ പ്രശ്നക്കാരനല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലൂടെ അകത്തെത്തുന്ന പഞ്ചസാര പ്രശ്‌നമാണ് താനും. പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന 5 പ്രശ്നങ്ങൾ നോക്കാം..

ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസം നിൽക്കുന്നു
നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ പലവിധത്തിലുള്ള പോഷകങ്ങളും ധാതുലവണങ്ങളും ശരീരത്തിലേക്ക് എത്തുന്നുണ്ട്. ശരീരം അവയെ ആഗിരണം ചെയ്ത് വിഘടിപ്പിച്ച് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കുന്നു. എന്നാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് ലഭിക്കുന്നില്ല. മാത്രമല്ല പഞ്ചസാരയിൽ നിന്നും ശരീരത്തിനാവശ്യമായ ധാതുക്കളോ പോഷകങ്ങളോ ഒന്നും ലഭിക്കുന്നുമില്ല.പഞ്ചസാര യഥാർത്ഥത്തിൽ മറ്റ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകത്തെ പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ശരീരഭാരം വർധിപ്പിക്കും
അമിതമായ പഞ്ചസാര കഴിക്കുന്നതിനുള്ള ഒരു പ്രധാന അപകടസാധ്യത ശരീരഭാരം വർധിക്കുന്നു എന്നതാണ്. പഞ്ചസാര ചേർത്തെത്തുന്ന ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഉയർന്ന കലോറിയാനുള്ളത്. ഇത് ശരീരത്തിന് ദോഷകരമാണ്. പഞ്ചസാര അമിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കൃത്യമായി വ്യായാമം ചെയ്താൽ പോലും അത് ശരീരത്തിൽ പ്രതിഫലിക്കാക്കണമെന്നില്ല. വിശപ്പ് നിയന്ത്രണ വിധേയമാകാതെ ഇരിക്കുന്നതിലും പഞ്ചസാരയ്ക്ക് പങ്കുണ്ടെന്നു ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രമേഹം ഉണ്ടാക്കുന്നു
കാർബണേറ്റഡ് ആയ സോഡയോ മറ്റ് പഞ്ചസാര പാനീയങ്ങളോ കുടിക്കുന്നത് ഒരു വ്യക്തിക്ക് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.മാത്രമല്ല, മധുരമുള്ള പാനീയങ്ങൾ കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ഏത് തരത്തിലുള്ള ഉയർന്ന കലോറി ഭക്ഷണവും ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം.310,819 ആളുകളിൽ നടത്തിയ പഠനപ്രകാരം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 26 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
പല്ലിന്റെ ആരോഗ്യ നശിപ്പിക്കുന്നു
പഞ്ചസാരയുടെ ഉപയോഗം പല്ലുകൾ നശിക്കുന്നതിന് കാരണമാകും.പഞ്ചസാര കഴിച്ചതിനുശേഷം, വായിൽ ബാക്ടീരിയകൾ രൂപം കൊള്ളുന്നു. ഈ ബാക്ടീരിയകൾ പല്ലിന്റെ ബലം ക്ഷയിപ്പിക്കുന്നു.പല്ലിനു മുകളിലെ നേർത്ത ആവരണത്തെ ഇല്ലാതാക്കുന്ന ഒരു ആസിഡ് ഉൽപ്പാദിപ്പിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയും. കാലക്രമേണ, പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം പല്ലുകളെ പൂർണമായും നശിപ്പിക്കും. പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നത് പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ സ്വാഭാവികമാണ്.
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു
ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. 15 വർഷത്തെ പഠനം സൂചിപ്പിക്കുന്നത് ഭക്ഷണത്തിൽ ധാരാളം പഞ്ചസാര ചേർക്കുന്ന ആളുകൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉയർന്ന കലോറി ആയതിനാലും വിശപ്പിനെ ബാധിക്കാത്തതിനാലും ഇത് ശരീരത്തിന് ദോഷകരമാണ്. വിശപ്പ് നിയന്ത്രണവിധേയമല്ലാത്തതിനാൽ തന്നെ ഒരുപാട് ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
Also read: ഇഡ്ഡലിക്കും ദോശക്കും 2 മിനിറ്റ് കൊണ്ട് റെഡ് ചട്‌നി
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
