Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഇഡ്ഡലിക്കും ദോശക്കും 2 മിനിറ്റ് കൊണ്ട് റെഡ് ചട്നി
ഇഡ്ഡലിയും ദോശയും നമ്മുടെ ദേശീയ ഭക്ഷണമാണ് എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം ആരാധകരാണ് ഈ പലഹാരങ്ങള്ക്കുള്ളത്. എന്നാല്‍ ഇതിനോടൊപ്പം ചട്നി കൂടി ചേരുമ്പോഴാണ് ആ കോംമ്പോ ഉഷാറാവുന്നത്. എന്നാല്‍ ഇനി തേങ്ങചട്നി തയ്യാറാക്കുമ്പോള്‍ അതിലേക്ക് നിലക്കടലക്ക് പകരം അല്പം ജീരകവും പുളിയും എല്ലാം ചേര്‍ത്ത് തയ്യാറാക്കി നോക്കൂ. ഇത് ചട്നിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.
മുളകും തേങ്ങയും എല്ലാം ചേര്‍ത്ത് റെഡ് ചട്നി തയ്യാറാക്കുമ്പോള്‍ ഇതിന്റെ സ്വാദിന് രഹസ്യം എന്താണെന്ന് നമുക്ക് നോക്കാം. തീര്‍ച്ചയായും ഈ ചട്നി ഒരിക്കലെങ്കിലും കഴിച്ച് നോക്കണം. വളരെ എളുപ്പത്തില്‍ രണ്ട് മിനിറ്റില്‍ ചെയ്യാവുന്നതാണ് എന്നതാണ് ഈ ചട്നിയുടെ പ്രത്യേകതയും.

ആവശ്യമുള്ള ചേരുവകള്‍:
* തേങ്ങ - 1/4 കപ്പ്
* ചുവന്ന മുളക് - 4
* കറിവേപ്പില - 5-6 തണ്ട്
* വെളുത്തുള്ളി - 3 അല്ലി
* പുളി - ചെറിയ കഷണം
* ഉപ്പ് - ആവശ്യത്തിന്
* വെള്ളം - അല്പം
വറുത്തിടാന്‍:
*എണ്ണ - 1 ടേബിള്‍സ്പൂണ്‍
* കടുക് - 1/2 ടീസ്പൂണ്‍
* ഉഴുന്ന് പരിപ്പ - 1 ടീസ്പൂണ്‍
* കറിവേപ്പില - 1 തണ്ട്
* ഉണക്ക മുളക് - 1
തയ്യാറാക്കുന്ന വിധം:
*ആദ്യം ഒരു പകുതി തേങ്ങ എടുത്ത് പൊടി പൊടിയായി ചിരകുക. ഇതിലേക്ക്
കറിവേപ്പില, വെളുത്തുള്ളി, പുളി, ഉപ്പ്, അല്പം വെള്ളം എന്നിവ
ചേര്‍ത്ത് നന്നായി അരക്കാവുന്നതാണ്.
* പിന്നീട് അരച്ചെടുത്ത ചട്ണി ഒരു പാത്രത്തിലേക്ക് മാറ്റണം
* അതിന് ശേഷം ചട്നി ലൂസ് ആക്കണമെങ്കില്‍ അതിലേക് ്ആവശ്യത്തിന് വെള്ളം
ഒഴിക്കാവുന്നതാണ്.
* അവസാനം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി
കടുക്, ഉലുവ, കറിവേപ്പില, കായം എന്നിവ വറുത്തെടുത്ത് ചട്നിയില്‍
ചേര്‍ക്കുക. നല്ല കിടിലന്‍ തേങ്ങാചട്നി തയ്യാര്‍.
Image Courtesy: Madras Virunthu
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
