Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശരീരത്തില്‍ ഉപ്പിന്റെ കുറവുണ്ടോ? ഇതാണ് ലക്ഷണങ്ങള്‍
നമ്മുടെ ശരീരം എന്നത് വിവിധ പോഷകങ്ങളും ധാതുക്കളും കൊണ്ട് ഊര്‍ജ്ജം നേടുന്ന ഒരു സങ്കീര്‍ണ്ണമായ സംവിധാനമാണ്. ഏതെങ്കിലും അവശ്യ ഘടകം അധികമായാലോ കുറഞ്ഞാലോ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. അത്തരത്തിലുള്ള ഒരു അവശ്യ പോഷകമാണ് സോഡിയം അഥവാ ഉപ്പ്. നിങ്ങളുടെ ശരീരത്തിന് നന്നായി പ്രവര്‍ത്തിക്കാന്‍ ഒരു നിശ്ചിത അളവില്‍ സോഡിയം ആവശ്യമാണ. ഇത് നിങ്ങളുടെ രക്തചംക്രമണ വ്യവസ്ഥയുടെ ഒരു അവിഭാജ്യ ഘടകമാണ്. രക്തക്കുഴലുകളില്‍ നിന്ന് നിങ്ങളുടെ കോശങ്ങളിലേക്ക് പോഷകങ്ങളും ധാതുക്കളും നീക്കാന്‍ സോഡിയം നിങ്ങളെ സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ ഭൂരിഭാഗവും നമുക്ക് ലഭിക്കുന്നത് ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവില്‍ നിന്നാണ്. ശരീരത്തില്‍ ഉപ്പ് കൂടിയാലും കുറഞ്ഞാലും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ശരീരത്തില്‍ ഉപ്പ് കുറവായാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ദിവസം നിങ്ങള്‍ക്ക് ശരിക്കും എത്ര ഉപ്പ് ആവശ്യമാണ് എന്ന് അറിയാമോ? നിങ്ങളുടെ ശരീരത്തില്‍ ഉപ്പിന്റെ കുറവുണ്ടോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ കണ്ടെത്താനാകും? എല്ലാത്തിനുമുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്.

ഉപ്പ് കുറഞ്ഞാല്‍
ഉപ്പ് കൂടുതലായി കഴിക്കുന്നതിനെ കുറിച്ച് നമ്മള് എപ്പോഴും ആശങ്കപ്പെടാറുണ്ട് എന്നാല്‍ നേരെമറിച്ച്, ഉപ്പ് കുറഞ്ഞ അളവില്‍ കഴിച്ചാലും ശരീരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ പ്രത്യാഘാതങ്ങളില്‍ ചിലത് വിഷാദം, ബലഹീനത, ഓക്കാനം, ഛര്‍ദ്ദി, മലബന്ധം, തലവേദന, ആശയക്കുഴപ്പം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഉപ്പിന്റെ ഗുരുതരമായ കുറവ് അപസ്മാരം, കോമ എന്നിവയിലേക്കും നയിച്ചേക്കാം, ചില സന്ദര്‍ഭങ്ങളില്‍ ഇത് മാരകമായേക്കാം. ഉപ്പിന്റെ കുറവിന്റെ ചില ലക്ഷണങ്ങള്‍ ഇതാണ്.
തലവേദന
നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് സോഡിയം ആവശ്യമാണ്. സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ അത് കടുത്ത തലവേദനയ്ക്ക് കാരണമാകും.
ഓക്കാനം, ഛര്‍ദ്ദി
ഓക്കാനം, ഛര്‍ദ്ദി എന്നിവ സോഡിയം ലെവലില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ അധിക ജലം പുറന്തള്ളാനുള്ള നിങ്ങളുടെ ശരീരത്തിന്റെ മാര്‍ഗ്ഗമാണ്.
ആശയക്കുഴപ്പം
നിങ്ങളുടെ നാഡീവ്യൂഹം അതിന്റെ ന്യൂറോണുകള്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്നത് സോഡിയത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ശരീരത്തില്‍ സോഡിയം കുറവുണ്ടെങ്കില്‍, നിങ്ങളുടെ തലച്ചോറിന് സന്ദേശം സ്വീകരിക്കാന്‍ കഴിയാതെ വരികയും കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യും.
ക്ഷീണം
നിങ്ങളുടെ ശരീരത്തില്‍ സോഡിയം കുറവാണെങ്കില്‍, പോഷകങ്ങള്‍ വിതരണം ചെയ്യുന്നതിനും മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനുമുള്ള നിങ്ങളുടെ രക്തത്തിന്റെ കഴിവ് തടസ്സപ്പെട്ടേക്കാം. ഇത് ശരീരത്തിന് കൂടുതല്‍ ക്ഷീണം ഉണ്ടാക്കിയേക്കാം.
പേശികളുടെ ബലഹീനത
നിങ്ങളുടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറവാകുമ്പോള്‍ അധിക ലാക്റ്റിക് ആസിഡ് പോലെയുള്ള മാലിന്യങ്ങള്‍ നിങ്ങളുടെ പേശികള്‍ നീക്കം ചെയ്യാതെ വരും. ഈ അവശിഷ്ടങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ഒരു ദിവസം ആവശ്യമായ ഉപ്പിന്റെ അളവ്
ഉപ്പ് 40% സോഡിയവും 60% ക്ലോറൈഡും ആണ്. സോഡിയം ശരീരത്തിലെ ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. ജീവിതത്തിന് അത്യന്താപേക്ഷിതമാണ് അത്. യഥാര്‍ത്ഥത്തില്‍, സോഡിയത്തേക്കാള് പ്രാധാന്യമുള്ള ഒരു ധാതുവും ഇല്ല. ഇത് ശരീരത്തിന് സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത പോഷകമാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യ സംഘടനകളുടെ അഭിപ്രായത്തില്‍ ഒരു വ്യക്തി പ്രതിദിനം 2300 മില്ലിഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
