Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശരീരത്തിന് പ്രധാനം രക്തചംക്രമണം, നല്ലതല്ലെങ്കില്‍ തകര്‍ന്നടിയും ആരോഗ്യം
Health Tips: ശരീരത്തിന്റെ പ്രവര്‍ത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയകളിലൊന്നാണ് രക്തചംക്രമണം. ഇതിലെ ഏത് തരത്തിലുള്ള അസ്വസ്ഥതകളും ശരീരത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ശരീരം ആരോഗ്യത്തോടെ നിലനില്ക്കുന്നതിനും അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിനും, എല്ലാ അവയവങ്ങളിലേക്കും ആവശ്യമായ അളവില്‍ രക്തചംക്രമണം ആവശ്യമാണ്. എന്നിരുന്നാലും, ചിലപ്പോള്‍ വിവിധ കാരണങ്ങളാല്‍ ഈ പ്രക്രിയ തടസ്സപ്പെടാന്‍ തുടങ്ങുന്നു.
ഇത് ക്രമേണ ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വികസിപ്പിക്കുകയും നിങ്ങളെ വളരെ രോഗിയാക്കുകയും ചെയ്യും. രക്തചംക്രമണം മോശമായാല്‍ നിങ്ങളുടെ ശരീരത്തില്‍ പല തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. അവ കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെ ഗുരുതരമായ രോഗങ്ങള്‍ തടയാനാകും. മോശം രക്തചംക്രമണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന അത്തരം ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ ഞങ്ങള്‍ നിങ്ങളോട് പറയുന്നത്.

മലബന്ധം
നിങ്ങള്‍ക്ക് പതിവായി മലബന്ധം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ രക്തചംക്രമണം വഷളായിട്ടുണ്ടെന്ന് കണക്കാക്കാം. വയറിളക്കം, അടിക്കടിയുള്ള വയറുവേദന, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ രക്തചംക്രമണം മോശമായതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഡോക്ടറെ സമീപിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചില വഴികള്‍ തേടുക.
ആലസ്യം
നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് രക്തചംക്രമണം മോശമായതിന്റെ ലക്ഷണമാകാം. രക്തചംക്രമണം മോശമായാല്‍ ശരീരത്തിലെ അവയവങ്ങള്‍ക്കും പേശികള്‍ക്കും ഓക്സിജനും പോഷകങ്ങളും ലഭിക്കില്ല, അതിനാല്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങുന്നു.
ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം
ഇന്നത്തെ കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് എല്ലാവരും ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ നിങ്ങളുടെ രക്തചംക്രമണം മോശമാണെങ്കില്‍ നിങ്ങളുടെ പ്രതിരോധ സംവിധാനവും ദുര്‍ബലമാകും. മോശം രക്തചംക്രമണം രോഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിക്കും. രക്തചംക്രമണവ്യൂഹത്തില്‍ ഒരു തകരാറുണ്ടെങ്കില്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും ദുര്‍ബലമാകും.
തണുത്ത കൈകളും കാലുകളും
രക്തചംക്രമണം വഷളാകുമ്പോള്‍ നമ്മുടെ അവയവങ്ങളിലേക്ക് രക്തം എത്താന്‍ കഴിയില്ല, അതിനാല്‍ കൈകളും കാലുകളും തണുത്തേക്കാം. രക്തചംക്രമണം മോശമാകുമ്പോള്‍ ഹൃദയത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള അവയവത്തിന് ചൂട് നല്കാന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോള്‍, അത് കൈകളും കാലുകളും തണുക്കുന്നതിലേക്ക് നയിച്ചേക്കാം.
വിശപ്പില്ലായ്മ
നിങ്ങള്‍ക്ക് വിശപ്പ് കുറവാണെങ്കില്‍ അത് രക്തചംക്രമണം വഷളാകുന്നതിന്റെ ലക്ഷണമാകാം. മോശം രക്തചംക്രമണം വിശപ്പില്ലായ്മയിലേക്ക് നയിക്കുകയും ഉപാപചയ നിരക്ക് കുറയ്ക്കുകയും ചെയ്യും. ഇത് ദഹനപ്രക്രിയയില്‍ അസ്വസ്ഥതകളും ഉണ്ടാക്കും.
രക്തചംക്രമണം മോശമാകാനുള്ള കാരണങ്ങള്‍
പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുന്നത്, പ്രമേഹം, ത്രോംബോസിസ്, പള്‍മണറി എംബോളിസം, പെരിഫറല്‍ ആര്‍ട്ടറി രോഗം, വെരിക്കോസ് വെയിന്‍, റെയ്നൗഡ്സ് രോഗം, പൊണ്ണത്തടി എന്നിവയാണ് ശരീരത്തില്‍ രക്തചംക്രമണം മോശമാകാനുള്ള ചില പ്രധാന കാരണങ്ങള്‍.
രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടത്
വ്യായാമം : ദിവസവും 30 മിനിറ്റ് നേരിയതോ മിതമായതോ ആയ വ്യായാമം ചെയ്യുക. ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലതും എളുപ്പവുമുള്ള കാര്യമാണിത്.
മസാജ് : രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം ഒരു മസാജ് ചെയ്യുക എന്നതാണ്. ഒരു മസാജിന് നിങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം നല്കാന് മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ രക്തയോട്ടം ഉത്തേജിപ്പിക്കാനും കഴിയും.
സമ്മര്‍ദ്ദം നിയന്ത്രിക്കുക: സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുന്നത് രക്തചംക്രമണം ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗശാന്തി പ്രക്രിയയ്ക്കും പ്രധാനമാണ്
രക്തചംക്രമണം മെച്ചപ്പെടുത്താന്‍
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക: ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കൊഴുപ്പുള്ള മത്സ്യം (സാല്‍മണ്‍, ട്യൂണ, മത്തി, ട്രൗട്ട്, മത്തി), മീന്‍ എണ്ണ, കാലെ, ഫ്ളാക്സ് സീഡുകള്‍, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍ എന്നിവ.
മദ്യപാനം കുറയ്ക്കുക: അമിതമായ മദ്യപാനം നിങ്ങളുടെ ധമനികള്‍ കഠിനമാക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് രക്തം ശരിയായി ഒഴുകാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
സ്ട്രെച്ചിംഗ്: നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സ്ട്രെച്ചിംഗ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
