Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കുട്ടികളെയും വിടില്ല ഹൃദയാഘാതം, ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കണം
ഹൃദയത്തെ ബാധിക്കുന്ന ഏതൊരു രോഗത്തെയും ഹൃദ്രോഗം എന്ന് വിളിക്കുന്നു. മിക്ക ആളുകള്ളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹൃദ്രോഗങ്ങള്‍. ശിശുക്കളും കൗമാരക്കാരും ഈ രോഗങ്ങളില്‍ നിന്ന് സുരക്ഷിതരാണ് എന്നുള്ളത് ഒരു പൊതുവേയുള്ള ധാരണയാണ്. എന്നാല്‍ കണക്കുകള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. കാരണം, കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ നിങ്ങള്‍ക്കറിയാവുന്നതിലും കൂടുതലാണ്. കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ സാധാരണയായി തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം.
നിങ്ങളുടെ കുട്ടികളെ ഹൃദ്രോഗത്തിന്റെ പിടിയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് പ്രധാനമാണ്. ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് ഹൃദ്രോഗം പിടിപെടുന്നുവെങ്കില്‍ അത് അവര്‍ക്ക് ജീവിതം മുഴുവന്‍ ദുരിതം സമ്മാനിച്ചേക്കാം. എന്നാല്‍ ഈ രോഗങ്ങളില്‍ ഭൂരിഭാഗവും കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയാല്‍ പരിഹരിക്കാനാകുമെന്നതാണ് ഒരു നല്ല കാര്യം. കുട്ടികളെ സംരക്ഷിക്കുന്നതിനായി, അവരിലുണ്ടാകുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിലുണ്ടാകുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളും കാരണങ്ങളും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശിശുക്കളിലെ ഹൃദയാഘാത ലക്ഷണം
* മുലയൂട്ടല്‍ സമയത്ത് ശ്വാസം കിട്ടാത്ത അവസ്ഥ
* ഭക്ഷണം കഴിക്കുമ്പോള്‍ വിയര്‍ക്കല്‍
* നാവ്, മോണ, വായ എന്നിവിടങ്ങളില്‍ നീലനിറം
* ബോധക്ഷയം
കൊച്ചുകുട്ടികളിലെ ഹൃദയാഘാത ലക്ഷണം
* ശാരീരിക ഉന്മേഷത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും അഭാവം
* സാധാരണയേക്കാള്‍ വേഗത്തില്‍ ശ്വാസമിടിപ്പ്
* സമപ്രായക്കാരായ മറ്റ് കുട്ടികളേക്കാള്‍ നേരത്തെ വിയര്‍ക്കുകയും ക്ഷീണിക്കുകയും ചെയ്യുക.
* നാക്കിലോ മോണയിലോ നീലനിറം
* ബോധക്ഷയം
മുതിര്‍ന്ന കുട്ടികള്‍/കൗമാരക്കാരിലെ ഹൃദയാഘാതലക്ഷണം
* ശരീരത്തില്‍ ഓക്സിജന്റെ കുറവ്
* ശാരീരിക അധ്വാനത്തിനോ അതിനു ശേഷമോ ശ്വാസം മുട്ടല്‍
* വ്യായാമം മൂലം നേരത്തെ വിയര്‍ക്കുകയും ക്ഷീണിക്കുകയും ചെയ്യുല്‍
* മോണയിലോ നാവിനോ ചുറ്റുമുള്ള നീലനിറം
* വ്യായാമം ചെയ്യുന്ന സമയത്ത് നെഞ്ചില്‍ വേദന
* അസാധാരണമായ ഹൃദയമിടിപ്പ്
* വ്യായാമത്തിനിടെ തലകറക്കം
തൊണ്ടയിലെ അണുബാധ ശ്രദ്ധിക്കുക
ഒരു കുട്ടിക്ക് അണുബാധ പിടിപെടുമ്പോഴാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഈ കേസുകളില്‍ ഭൂരിഭാഗവും തൊണ്ടയിലെ അണുബാധകളാണ്. തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ ബാക്ടീരിയകള്‍ സ്ട്രെപ്റ്റോകോക്കിയാണ്. ഇതിന്റെ ബാക്ടീരിയല്‍ കോട്ടിംഗ് രോഗപ്രതിരോധ സംവിധാനവുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇത് ഒടുവില്‍ റുമാറ്റിക് ഹൃദ്രോഗത്തിന് കാരണമാകുന്നു.
ലക്ഷണങ്ങള്‍ കാണിക്കാനെടുക്കുന്ന സമയം
ഒരു കുട്ടിക്ക് ഏത് തരത്തിലുള്ള ഹൃദ്രോഗമാണുള്ളത് എന്നതിനെ ആശ്രയിച്ച്, അത് ജീവിതത്തിലെ മറ്റൊരു ഘട്ടത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിക്കുന്ന കുട്ടികള്‍ ജനിച്ചയുടന്‍ തന്നെ ലക്ഷണങ്ങള്‍ കാണിക്കും. ചിലര്‍ക്ക് ജീവിതത്തിന്റെ 30 ദിവസം മുതല്‍ ആറ് മാസം വരെ ലക്ഷണങ്ങള്‍ കാണിക്കാം. ചിലര്‍ക്ക് ആറ് മാസം മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ കാണിക്കാം. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, നാല് വയസ്സിന് ശേഷം ഹൃദ്രോഗം പ്രത്യക്ഷപ്പെടുന്നു. ജനനത്തിനു തൊട്ടുപിന്നാലെ കാണിക്കുന്ന ഹൃദയപ്രശ്നങ്ങള്‍ അല്പം സങ്കീര്‍ണ്ണമായ ഹൃദയപ്രശ്നങ്ങളാണ്. ഇതിന് ഉടനടി വൈദ്യസഹായം ആവശ്യമാണ്.
ശ്രദ്ധിക്കാന്‍
ഇതൊല്ലാം പൊതുവായ രോഗലക്ഷണ പട്ടികയാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാലും നിങ്ങളുടെ കുട്ടിക്ക് ഹൃദ്രോഗം ഉണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. എന്നാല്‍ കുട്ടികളുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ഈ ലക്ഷണങ്ങള്‍ അവരില്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഈ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് തുടരുകയാണെങ്കില്‍, എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications