Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ശരീരത്തില്‍ വളരുന്നത് അറിയില്ല ഈ കാന്‍സര്‍ ലക്ഷണങ്ങള്‍, ശ്രദ്ധിച്ചില്ലെങ്കില്‍ അത്യന്തം അപകടം
കാന്‍സര്‍ എന്ന് കേട്ടാല്‍ തന്നെ പകുതി ജീവന്‍ പോകും. ഹൃദ്രോഗം കഴിഞ്ഞാല്‍, ലോകത്തിലെ ഏറ്റവും മാരകമായ മരണകാരണങ്ങളില്‍ ഒന്നാണ് കാന്‍സര്‍. 2020ല്‍ ഏകദേശം 10 ദശലക്ഷത്തിലധികം മരണങ്ങള്‍ കാന്‍സര്‍ കാരണം സംഭവിച്ചതായി കണക്കുകള്‍ പറയുന്നു. സ്തനം, ശ്വാസകോശം, വന്‍കുടല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ എന്നിവയാണ് ഏറ്റവുമധികമായി കണ്ടുവരുന്ന ക്യാന്‍സറുകള്‍. മാരകമായ ഈ രോഗം യഥാസമയം കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ കാന്‍സര്‍ രോഗ നിര്‍ണയം വളരെ പ്രധാനമാണ്.
എന്നാല്‍ കാന്‍സര്‍ രോഗം ഒരു രോഗലക്ഷണവുമില്ലാതെ പുറത്തുവരാം. അതിനാല്‍ നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. അതുവഴി, ചില ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ തവണ നിങ്ങള്‍ക്ക് കണ്ടെന്നുവരാം. അവ പെട്ടെന്ന് ആരംഭിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ വഷളാകുകയോ ചെയ്താല്‍ നിങ്ങള്‍ ശ്രദ്ധിക്കുക. ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ സൂക്ഷ്മമായതായിരിക്കും. ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തില്‍ പ്രത്യക്ഷപ്പെടുന്ന കാന്‍സറിന്റെ അത്തരം ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അസ്ഥി വേദന
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ അസ്ഥികളിലെ വേദന അസ്ഥി കാന്‍സറിന്റെ സൂചനയാണ്. ഇത് സ്ഥിരമായ അസ്ഥി വേദനയിലേക്ക് നയിക്കുന്നു, അത് കാലക്രമേണ വഷളാവുകയും ചെയ്യുന്നു. രാത്രിയില്‍ പതിവായി അസ്ഥിവേദന ഉണ്ടാകുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. അസ്ഥി വേദനയുടെ പ്രധാന സൂചകങ്ങളിലൊന്ന് എല്ലിനു മുകളിലുള്ള വീക്കം, ചുവപ്പ് എന്നിവ.
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്
നിങ്ങള്‍ക്ക് ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും എല്ലായ്പ്പോഴും വയറ് നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഡിസ്ഫാഗിയ ബാധിച്ചേക്കാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഡിസ്ഫാഗിയ കാരണമായുണ്ടാകുന്ന ഏറ്റവും സാധാരണമായ കാന്‍സറാണ് അന്നനാളത്തിലെ കാന്‍സര്‍. മിക്ക കേസുകളിലും ഇത് രോഗിക്ക് ഭക്ഷണം വിഴുങ്ങുന്നത് അസാധ്യമാക്കുന്നു.
ശരീരത്തില്‍ ചുണങ്ങുകള്‍
അണുബാധകള്‍ അല്ലെങ്കില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ പോലുള്ള എല്ലാത്തരം ആരോഗ്യ അവസ്ഥകളെയും നിങ്ങള്‍ കരുതിയിരിക്കണം. കാരണം അവ രക്താര്‍ബുദത്തിന്റെ ലക്ഷണം കൂടിയാണ്. രക്താര്‍ബുദം ഉള്ളവര്‍ ചര്‍മ്മത്തില്‍ പെറ്റീഷ്യ എന്ന ചെറിയ ചുവപ്പ്, പര്‍പ്പിള്‍ അല്ലെങ്കില്‍ തവിട്ട് പാടുകള്‍ കാണുന്നു.
കണ്ണുകളില്‍ വേദന
നിങ്ങളുടെ കൃഷ്ണമണിക്കുള്ളിലെ കോശങ്ങളിലും നിങ്ങളുടെ കണ്‍പോളകള്‍, കണ്ണീര്‍ നാളങ്ങള്‍ എന്നിവ പോലുള്ള ഇടങ്ങളിലും നേത്ര അര്‍ബുദം ആരംഭിക്കുന്നു. നേത്ര കാന്‍സറുകള്‍ വളരെ അപൂര്‍വമാണെങ്കിലും, ഇത് ലളിതമായ കണ്ണ് വേദനയോടെയാണ് ആരംഭിക്കാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നെഞ്ചെരിച്ചില്‍
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ നെഞ്ചിലെ സ്ഥിരമായ വേദന എന്നിവ അന്നനാളത്തിന്റെയോ വയറിലെ കാന്‍സറിന്റെയോ ലക്ഷണങ്ങളാകാം. ഇത്തരം അവസ്ഥകളില്‍ നിങ്ങളുടെ നെഞ്ചില്‍ എരിച്ചില്‍ അനുഭവപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
വൃഷണങ്ങളില്‍ വീക്കം
നിങ്ങളുടെ വൃഷണത്തിലോ ഞരമ്പിലോ വേദനയോ വീക്കമോ മുഴകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് വൃഷണ കാന്‍സറിന്റെയോ മറ്റ് രോഗാവസ്ഥകളുടെയോ ലക്ഷണമാകാം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ വൃഷണസഞ്ചിയില്‍ ഭാരം അനുഭവപ്പെടുക, വൃഷണം ചുരുങ്ങുക, ഞരമ്പിലെ മങ്ങിയ വേദന, നിങ്ങളുടെ വൃഷണസഞ്ചിയിലെ വേദന അല്ലെങ്കില്‍ അസ്വസ്ഥത എന്നിവ വൃഷണ കാന്‍സറിന്റെ ചില ലക്ഷണങ്ങളാണ്.
ശ്വാസം മുട്ടല്‍
ശ്വാസകോശ അര്‍ബുദം ബാധിച്ച ഏതൊരു വ്യക്തിക്കും ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശരിയായി ശ്വസിക്കാനുള്ള കഴിവില്ലായ്മ അനുഭവപ്പെടും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ശ്വാസകോശ, തൈറോയ്ഡ് അര്‍ബുദങ്ങള്‍ ശ്വാസതടസ്സത്തിന് കാരണമാകും. അതിനാല്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനെ തന്നെ ഒരു നല്ല ഡോക്ടറെ സമീപിക്കേണ്ടതാണ്.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനുള്ള വഴികള്‍
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ പല തരത്തിലുള്ള ക്യാന്‍സറുകള്‍ തടയാനും നന്നായി കൈകാര്യം ചെയ്യാനും നിങ്ങള്‍ക്ക് കഴിയും.
പുകയില ഉപയോഗിക്കരുത്
നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് പുകയില ഉപയോഗം ക്യാന്‍സറിനും ക്യാന്‍സര്‍ മൂലമുള്ള മരണത്തിനും ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. പുകയിലയുടെ സ്ഥിരമായ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ശ്വാസകോശം, ശ്വാസനാളം, വായ, തൊണ്ട, അന്നനാളം, വൃക്ക, കരള്‍, ആമാശയം, വന്‍കുടല്‍, പാന്‍ക്രിയാസ്, മലാശയം, സെര്‍വിക്‌സ് എന്നിവയിലെ അര്‍ബുദങ്ങള്‍ പുകയില ഉപയോഗം മൂലം വരാം. ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കുക.
മദ്യം കുറയ്ക്കുക
നിങ്ങള്‍ എത്രമാത്രം മദ്യം കുടിക്കുന്നുവോ അത്രയും കുറവായിരിക്കും നിങ്ങളുടെ ക്യാന്‍സര്‍ സാധ്യത. പതിവായി മദ്യം കഴിക്കുന്നത് വായ, തൊണ്ട, അന്നനാളം, വന്‍കുടല്‍, മലാശയം, കരള്‍, സ്തനങ്ങള്‍ എന്നിവയിലെ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രങ്ങള്‍ പറയുന്നു.
ദീര്‍ഘനേരം നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക
സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണം എക്‌സ്‌പോഷര്‍ ചെയ്യുന്നത് ചര്‍മ്മത്തിന് നേരത്തെയുള്ള വാര്‍ദ്ധക്യത്തിന് കാരണമാകുകയും ത്വക്ക് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സൂര്യന്റെ കിരണങ്ങള്‍ ഏറ്റവും ശക്തമാണെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഈ സൂര്യകിരണങ്ങള്‍ക്ക് ഇളം വസ്ത്രങ്ങള്‍, വിന്‍ഡ്ഷീല്‍ഡുകള്‍, ജനലുകള്‍, മേഘങ്ങള്‍ എന്നിവയിലൂടെ കടന്നുപോകാന്‍ കഴിയും. അതിനാല്‍ കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കാതിരിക്കുക. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാനും മറക്കരുത്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളെ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിനും ക്യാന്‍സറും രോഗമുക്തവുമാക്കുന്നതിനും സഹായിക്കും. സംസ്‌കരിച്ചതും പാക്കേജുചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രകൃതിദത്തവും ജൈവികവും വീട്ടില്‍ തയാറാക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്‍, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവയും പതിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഈ ജീവിതശൈലി നടപടികളെല്ലാം ചേര്‍ന്ന് ക്യാന്‍സര്‍ വരാനുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











