Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்!
പുരുഷന്മാരേക്കാള് കൂടുതല്‍ യുടിഐ സാധ്യത സ്ത്രീകള്‍ക്ക്; മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം
മൂത്രനാളിയിലെ അണുബാധ (UTI) എന്നത് നിങ്ങളുടെ മൂത്രവ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ്. ഇത് പല തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. വൃക്കകള്‍, മൂത്രാശയങ്ങള്‍ അല്ലെങ്കില്‍ മൂത്രസഞ്ചി തുടങ്ങിയ മൂത്രനാളിയുമായി ബന്ധപ്പെട്ട അവയവങ്ങളില്‍ UTI അണുബാധ ഉണ്ടാകാം. ഇത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അത് കിഡ്നി തകരാറിന് പോലും സാധ്യത ഉണ്ടാക്കുന്നു.
പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് യുടിഐ വരാനുള്ള സാധ്യത കൂടുതല്‍. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ സാധാരണയായി അണുബാധകളെ ചികിത്സിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ചില ജീവിതശൈലീ മാറ്റങ്ങളിലൂടെ മൂത്രാശയ രോഗങ്ങള്‍ ചെറുക്കാന്‍ സാധിക്കും. അത്തരം ചില വഴികളാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.

മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍
മൂത്രമൊഴിക്കാനുള്ള തോന്നല്‍, ദുര്‍ഗന്ധമുള്ള മൂത്രം, മൂത്രമൊഴിക്കുമ്പോള്‍ വേദന, ഇരുണ്ട അല്ലെങ്കില്‍ രക്തരൂക്ഷിതമായ മൂത്രം, പനി, വിറയല്‍, ക്ഷീണം, ഓക്കാനം, പേശി വേദന, ഛര്‍ദ്ദി, സ്ത്രീകളില്‍ പെല്‍വിക് വേദന, മലബന്ധം, പുറം വേദന
മൂത്രാശയ പ്രശ്നങ്ങള്‍ക്ക് കാരണം
മൂത്രാശയത്തില്‍ ഫംഗസ്, ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് ബാധിച്ചാല്‍ പലപ്പോഴും മൂത്രാശയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. മൂത്രാശയ പ്രശ്നങ്ങള്‍ക്കുള്ള ചില കാരണങ്ങളാണ്;
ദുര്‍ബലമായ പ്രതിരോധ സംവിധാനം, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നം, പ്രമേഹം, മൂത്രത്തില്കല്ലുകള് പോലുള്ള മൂത്രനാളി തടയുന്ന മറ്റ് ചില അവസ്ഥകള്‍.
മൂത്രാശയ രോഗങ്ങള്‍ തടയാന്‍
ആവശ്യത്തിന് വെള്ളം കുടിക്കുക
മൂത്രാശയ രോഗങ്ങള്‍ തടയാനായി നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്. രോഗാവസ്ഥയില്‍, ഇ.കോളി ബാക്ടീരിയ നിങ്ങളുടെ മൂത്രസഞ്ചിയുടെ ഭിത്തിയില്‍ പറ്റിനില്‍ക്കും. ഇത് പനി, വീക്കം, ശരീരവേദന, വിറയല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഈ യുടിഐ ലക്ഷണങ്ങളെല്ലാം കഠിനമാണെങ്കില്‍, നിങ്ങള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കഴിക്കാം. എന്നിരുന്നാലും, യുടിഐ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് വെള്ളം കുടി.
ക്രാന്‍ബെറി കഴിക്കുക
ക്രാന്‍ബെറികളില്‍ സ്വാഭാവികമായി കാണപ്പെടുന്ന പഞ്ചസാരയാണ് ഡി-മാന്നോസ്. ഇതിന് ഗ്ലൂക്കോസിനോട് സമാനതയുണ്ട്. ഇ.കോളി ബാക്ടീരിയയെ മൂത്രാശയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഡി-മാനോസ് സഹായിക്കുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രാന്‍ബെറികള്‍ കൂടാതെ, ഓറഞ്ച്, ആപ്പിള്‍, പീച്ച് എന്നിവയിലും ഡി-മനോസ് അടങ്ങിയിട്ടുണ്ട്. മൂത്രാശയ അണുബാധകള്‍ വരുമ്പോള്‍ ക്രാന്‍ബെറികള്‍ വളരെ ഫലപ്രദമാണ്. യുടിഐ ലക്ഷണങ്ങളെ മറികടക്കാന്‍ നിങ്ങള്‍ക്ക് ക്രാന്‍ബെറി കഴിക്കാവുന്നതാണ്.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക
ആവര്‍ത്തിച്ചുള്ള മൂത്രാശയ രോഗങ്ങളും അണുബാധകളും ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനത്തിന്റെ ലക്ഷണം കൂടിയാണ്. നല്ല രോഗപ്രതിരോധശേഷി നേടുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, സമ്മര്‍ദ്ദം കുറയ്ക്കുക.
ഉദരാരോഗ്യം സംരക്ഷിക്കുക
ഉദരാരോഗ്യം മോശമായ ആളുകള്‍ക്ക് എളുപ്പത്തില്‍ മൂത്രനാളി അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ട്. യുടിഐകള്‍ വയറിളക്കത്തിന് കാരണമാകും. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ കവര്‍ന്നെടുക്കും, അങ്ങനെ കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്നു. നിങ്ങള്‍ യുടിഐ തടയാനായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുകയാണെങ്കില്‍, അതോടൊപ്പം പ്രീബയോട്ടിക്കും കഴിക്കുക. ഇത് നിങ്ങളുടെ കുടലിന് ആവശ്യമായ നല്ല ബാക്ടീരിയകള്‍ നല്‍കും.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക
മൂത്രാശയ രോഗങ്ങള്‍ക്കുള്ള അപകടസാധ്യതകള്‍ തടയുന്നതിന് സ്ത്രീകള്‍ക്ക് ഇത് വളരെ പ്രധാനമാണ്. കൂടാതെ യോനി തുടയ്ക്കുമ്പോള്‍ മുന്‍വശത്ത് നിന്ന് പിന്നിലേക്ക് തുടയ്ക്കുക. ഇത് പുറകില്‍ നിന്ന് ബാക്ടീരിയ നിങ്ങളുടെ യോനിയില്‍ പ്രവേശിക്കുന്നത് തടയുന്നു.
മൂത്രം അധികനേരം പിടിച്ചുവയ്ക്കരുത്
ആവര്‍ത്തിച്ചുള്ള മൂത്രാശയ രോഗങ്ങള്‍ തടയാന്‍ നിങ്ങള്‍ പതിവായി മൂത്രമൊഴിക്കണം. ഒരിക്കലും മൂത്രം അധികനേരം പിടിച്ചുവയ്ക്കരുത്. മൂത്രം പിടിച്ചുവയ്ക്കുന്നത് ബാക്ടീരിയകള്‍ക്ക് നിങ്ങളുടെ മൂത്രസഞ്ചിയില്‍ വളരെക്കാലം ജീവിക്കാന്‍ ഇടം നല്കുന്നു. ഇത് ആത്യന്തികമായി അണുബാധയിലേക്ക് നയിക്കും.
പുകവലി പാടില്ല
മൂത്രാശയ രോഗങ്ങള്‍ക്ക് ഒരു പ്രധാന അപകട ഘടകമാണ് പുകയില ഉപയോഗം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് മൂത്രാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. മൂത്രാശയ രോഗങ്ങള്‍ തടയാനായി നിങ്ങള്‍ പുകവലി ശീലം ഒഴിവാക്കേണ്ടത് പ്രധാനമാണ്.
വ്യായാമശീലം
മികച്ച മൂത്രാശയ നിയന്ത്രണത്തിനായി പേശികളെ ശക്തിപ്പെടുത്തുന്നതിന് കെഗല് വ്യായാമങ്ങള്‍ ചെയ്യുക. ബലഹീനമായ പേശികള്‍ മൂത്രം ചോര്‍ന്നുപോകാന്‍ കാരണമാകും. നിങ്ങള്‍ക്ക് മൂത്രാശയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, ഒരു ഡോക്ടറുമായി സംസാരിച്ച് ഈ വ്യായാമങ്ങള്‍ എങ്ങനെ ശരിയായി ചെയ്യണമെന്ന് അറിയുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications