Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
ബുദ്ധിശക്തി കൂടും, മസ്തിഷ്കം ആരോഗ്യത്തോടെ നില്ക്കും; ഈ ശീലങ്ങള്‍ വളര്‍ത്തൂ
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മസ്തിഷ്കം കണക്കാക്കപ്പെടുന്നു. 24 മണിക്കൂറും നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരഭാഗമാണ് തലച്ചോറ്. നമ്മള് ഉറങ്ങുന്ന സമയത്തും മസ്തിഷ്കം സജീവമായി തുടരുന്നു. എന്നിരുന്നാലും, പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിലും മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. തലച്ചോറിന്റെ പ്രവര്‍ത്തന രീതി മാറുന്നു. പ്രായത്തിനനുസരിച്ച് തലച്ചോറിലെ മാറ്റങ്ങള്‍ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാല്‍ പ്രായം കൂടുന്തോറും തലച്ചോറിനെ ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും നിലനിര്‍ത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ.
അതെ, ആരോഗ്യകരമായ ചില ശീലങ്ങളുണ്ട്, അവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലുടനീളം തലച്ചോറിനെ ആരോഗ്യകരവും സജീവവുമായി നിലനിര്‍ത്താന്‍ കഴിയും. ഈ ശീലങ്ങള്‍ അവലംബിക്കുന്നതിലൂടെ, മാനസിക തലത്തില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളുടെയും സാധ്യത കുറയ്ക്കാനും കഴിയും. തലച്ചോറിന്റെ ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്താനുള്ള ചില വഴികള്‍ ഇതാ.

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
പച്ചക്കറികള്‍, പഴങ്ങള്‍, നട്സ് എന്നിവയുള്‍പ്പെടെ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ വിവിധ തരം ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങളിലെ ആന്റിഓക്സിഡന്റ് നിങ്ങളുടെ ഓര്‍മ്മ മെച്ചപ്പെടുത്തുന്നു. ആന്റി ഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുടെ ഫലങ്ങള്‍ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബുദ്ധിശക്തി കൂട്ടാനും ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഒമേഗ -3 ഉപഭോഗം
തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതപ്പെടുന്ന ഒരു തരം ഫാറ്റി ആസിഡാണ് ഒമേഗ 3. ഓര്‍മ്മ മെച്ചപ്പെടുത്താന്‍ മാത്രമല്ല, വാര്‍ദ്ധക്യം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നത് തടയാനും ഒമേഗ 3 നിങ്ങളെ സഹായിക്കുന്നു. സാല്‍മണ്‍, മത്തി എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒമേഗ 3 ലഭിക്കും.
പുകവലി ഉപേക്ഷിക്കുക
പുകവലി ശീലം നിങ്ങളുടെ തലച്ചോറിന്റെ കോര്‍ട്ടക്സില്‍ ചുരുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മ്മിക്കാനും സംസാരിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഒരു പ്രധാന ഭാഗമാണ് കോര്‍ട്ടെക്സ്. അതിനാല്‍, നിങ്ങള്‍ ഒരു സജീവ പുകവലിക്കാരനാണെങ്കില്‍ ആ ശീലം ഉടന്‍ നിര്‍ത്തണം. കോര്‍ട്ടക്സിന് കേടുപാടുകള്‍ വരുത്തുന്നതിന് പുറമേ തലച്ചോറിലെ ആരോഗ്യ പ്രശ്നങ്ങളായ സ്ട്രോക്ക്, ബ്രെയിന്‍ അനൂറിസം, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യതയും പുകവലി വര്‍ദ്ധിപ്പിക്കും.
ആവശ്യത്തിന് വ്യായാമം
ഓക്സിജന്‍ അടങ്ങിയ രക്തം തലച്ചോറിലേക്ക് കൊണ്ടുപോകുന്നതില്‍ രക്തക്കുഴലുകളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ വ്യായാമം നിങ്ങളെ സഹായിക്കുന്നു. നടത്തം, ജിംനാസ്റ്റിക്സ് അല്ലെങ്കില്‍ ജോഗിംഗ് പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ശീലിക്കാം. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. പുതിയ നാഡീകോശങ്ങളുടെ വികാസത്തിനും തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും.
പഞ്ചസാര കുറയ്ക്കുക
പഞ്ചസാര ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ഹ്രസ്വകാല ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്ന ഭാഗത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. അതിനാല്‍, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍, അധികമായി പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ ഉപയോഗം നിങ്ങള്‍ പരിമിതപ്പെടുത്തണം. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ആരോഗ്യമുള്ള തലച്ചോറിനെ നിലനിര്‍ത്താന്‍ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മതിയായ വിശ്രമം
മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗം ആവശ്യത്തിന് വിശ്രമിക്കുക എന്നതാണ്. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയെ സഹായിക്കുന്നതിന് മതിയായ ഉറക്കം പ്രധാനമാണ്. ഒരു കൂട്ടം കുട്ടികളെ ഗവേഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍, വേണ്ടത്ര ഉറങ്ങാത്ത കുട്ടികളേക്കാള്‍ നല്ല ഉറക്കം ലഭിച്ച കുട്ടികള്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയെന്ന് കണ്ടെത്തി. അതിനാല്‍, ഓര്‍മ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും ശരിയായി നിലനിര്‍ത്താന്‍ എല്ലാ രാത്രിയും 7-8 മണിക്കൂര്‍ ഉറക്കം നേടുക.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
ഡിമെന്‍ഷ്യ ബാധിച്ചവരില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത്, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിലൂടെയും നിങ്ങള്‍ക്ക് ഡിമെന്‍ഷ്യയുടെ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ്. കുടുംബവുമായോ സുഹൃത്തുക്കളുമായോ മറ്റ് ബന്ധുക്കളുമായോ ഇടപഴകുന്നത് പ്രായപൂര്‍ത്തിയായപ്പോള്‍ ഓര്‍മ്മശക്തി കൂടുന്നതിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നിങ്ങളുടെ ചുറ്റുപാടുമായി ഇടപഴകുന്നത് സമ്മര്‍ദ്ദം, വിഷാദം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും. ബൗദ്ധിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications