Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തലകറക്കം, ക്ഷീണം, ബലഹീനത; വിറ്റാമിന്‍ ബി 12ന്റെ കുറവ് അത്യന്തം അപകടം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളുമെല്ലാം വേണം. അത്തരത്തില്‍ ശരീരത്തിന് പ്രധാനമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ബി 12. ഇതിനെ കോബാലുമിന് എന്നും വിളിക്കുന്നു. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണിത്. ഇത് നാഡി കോശം, തലച്ചോറിന്റെ പ്രവര്‍ത്തനം, ചുവന്ന രക്താണുക്കള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിനാണ്.
വിറ്റാമിന്‍ ബി 12 ന്റെ ശുപാര്‍ശിത അളവ് മുതിര്‍ന്നവര്‍ക്ക് 2.4 മില്ലിഗ്രാം, ഗര്‍ഭിണികള്‍ക്ക് 2.6 ഗ്രാം, മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് 2.8 മില്ലിഗ്രാം എന്നിങ്ങനെയാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറഞ്ഞാല്‍ അത് പല അപകടങ്ങള്‍ക്കും വഴിവയ്ക്കും. അതിനാല്‍ വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിറ്റാമിന്‍ ബി 12 ന്റെ കുറവ് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.(How Vitamin B12 Deficiency Affects Your Body)

വിറ്റാമിന്‍ ബി 12 കുറവ്
വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ വിറ്റാമിന്‍ ബി 12 ന്റെ അളവ് അല്‍പ്പം കുറയുന്നത് വിഷാദം, തലകറക്കം, ക്ഷീണം, ഓര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അമിതമായ കുറവ് നാഡീവ്യൂഹത്തിനും തലച്ചോറിനും ഗുരുതരമായ നാശമുണ്ടാക്കും. അത് വിളര്‍ച്ചയ്ക്കും കാരണമാകും. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിറ്റാമിന്‍ ബി 12 കുറവിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇനിപ്പറയുന്നവയാണ്.
ക്ഷീണം
വിറ്റാമിന്‍ ബി 12 പലപ്പോഴും ഊര്‍ജ്ജ വിറ്റാമിന്‍ എന്ന് വിളിക്കപ്പെടുന്നു. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറയുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ കുറവുണ്ടാക്കാം. ഇത് നിങ്ങള്‍ക്ക് ആശയക്കുഴപ്പവും ബലഹീനതയും അനുഭവപ്പെടാന്‍ ഇടയാക്കും. ഓരോ വ്യക്തിയിലും ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ വളരെ വൈവിധ്യമായിരിക്കും, അതിനാല്‍ ബി 12ന്റെ കുറവ് മൂലമാണെന്ന് കണ്ടെത്തുന്നത് മിക്കവാറും അസാധ്യമാണ്. ചിന്താ വൈകല്യം, തലകറക്കം, എല്ലായ്പ്പോഴും ക്ഷീണം എന്നിവ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളാണ്.
വിളറിയ ചര്‍മ്മം
നിങ്ങളുടെ സാധാരണയായുള്ള തിളങ്ങുന്ന ചര്‍മ്മം വിളറിയതും മങ്ങിയതുമായി മാറുന്നുവെങ്കില്‍, ശ്രദ്ധിക്കുക. അത് ചിലപ്പോള്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് മൂലമാകാം. വിറ്റാമിന്‍ ബി 12 അളവ് കുറയുമ്പോള്‍, ദുര്‍ബലമായ ചുവന്ന രക്താണുക്കള്‍ നശിക്കുകയും ബിലിറൂബിന്‍ പിഗ്മെന്റുകള്‍ പുറത്തുവിടുകയും ചര്‍മ്മത്തിന് മഞ്ഞനിറം നല്‍കുകയും ചെയ്യുന്നു.
ഉത്കണ്ഠയും വിഷാദവും
എന്തെങ്കിലും തരത്തില്‍ ഉത്കണ്ഠയും വിഷാദവും നിങ്ങളെ അലട്ടുന്നുവെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറവായതിനാലായിരിക്കാം. വിറ്റാമിന്‍ ബി 12 ന്റെ കുറവ് വിഷാദം, ഉത്കണ്ഠ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കുറവ് വിഷാദത്തിന് കാരണമാകുന്നത് എന്തുകൊണ്ടാണെന്ന് വിദഗ്ധര്‍ക്ക് കൃത്യമായി അറിയില്ല. എന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സെറോടോണിന്‍, ഡോപാമൈന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ സമന്വയത്തില്‍ വിറ്റാമിന്‍ ബി 12 ഉള്‍പ്പെടുന്നു എന്ന വസ്തുതയായിരിക്കാം ഇതിന് കാരണം.
ബലഹീനത
പൊതുവേ ബലഹീനതയും ഊര്‍ജക്കുറവും നിങ്ങളുടെ ശരീരം അമിതമായി അധ്വാനിക്കുന്നതിന്റെ ലക്ഷണമായിരിക്കാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇല്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. നിങ്ങളുടെ പേശികള്‍ക്ക് ആവശ്യമായ ചുവന്ന രക്താണുക്കള്‍ ലഭിക്കാതെ വരുമ്പോള്‍, ശരീരത്തിന് ക്ഷീണവും മന്ദതയും അനുഭവപ്പെടുന്നു. വിറ്റാമിന്‍ ബി 12 ന്റെ അഭാവം മൂലമാണ് ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നത്. അതിനാല്‍, നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയോ മറ്റ് ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍
പ്രായമാകുന്നതനുസരിച്ച് ലളിതമായ കാര്യങ്ങള്‍ വരെ മറക്കുന്നത് സാധാരണമാണ്. എന്നാല്‍ വൈറ്റമിന്‍ ബി 12 ന്റെ കുറവ് ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ക്കും വഴിവയ്ക്കുന്നു. വൈറ്റമിന്‍ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ഓര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരം ഓര്‍മ്മ തകരാറുള്ള രോഗികള്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവുണ്ടോ എന്ന് പരിശോധിക്കുക.
തലകറക്കം
നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ തലകറക്കം ഉണ്ടെന്ന് ധാരാളം ആളുകള്‍ പരാതിപ്പെടാറുണ്ട്. ഇതെല്ലാം വിറ്റാമിന്‍ ബി 12 ന്റെ കുറവ് മൂലമാകാം. ഓക്സിജന്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ ശരീരം വിറ്റാമിനുകളെ ആശ്രയിക്കുന്നു, ഓക്സിജന്റെ അഭാവം ഊര്‍ജ്ജം കുറയാന്‍ ഇടയാക്കും. ഇത് തലകറക്കത്തിനും ക്ഷീണത്തിനും കാരണമാകും.
ഇക്കിളി
വൈറ്റമിന്‍ ബി 12 ന്റെ കുറവ് അനുഭവിക്കുന്ന ധാരാളം ആളുകള്‍ക്ക് കാലുകളിലും കൈകളിലും ഇക്കിളി അനുഭവപ്പെടുന്നു. പലരും ചെവിയില്‍ മുഴക്കം അനുഭവപ്പെടുന്നതായും പരാതിപ്പെടുന്നു. മരവിപ്പ്, സൂചി കുത്തുന്ന പോലെ തോന്നല്‍ തുടങ്ങിയ അനുഭവങ്ങള്‍ പലപ്പോഴും വിറ്റാമിന്‍ ബി 12 ന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന നാഡീ ക്ഷതം മൂലമാണ് ഈ വിചിത്രമായ വേദനകള്‍ ഉണ്ടാകുന്നത്. വിറ്റാമിന്‍ ബി 12 സ്രോതസ്സുകളാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമം കഴിക്കുകയോ ബി 12 സപ്ലിമെന്റുകള്‍ കഴിക്കുകയോ ചെയ്യുന്നത് ഇതില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ സഹായിക്കും.
കാഴ്ച പ്രശ്നങ്ങള്‍
വിറ്റാമിന്‍ ബി 12 ന്റെ കുറവ് പ്രകാശത്തോടുള്ള സംവേദനക്ഷമത, ഇരട്ട കാഴ്ച, മങ്ങിയ കാഴ്ച, കാഴ്ചക്കുറവ് എന്നിങ്ങനെ വിവിധ കാഴ്ച പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൃത്യസമയത്ത് കുറവ് കണ്ടെത്തിയില്ലെങ്കില്‍, അത് ഒപ്റ്റിക് നാഡിക്ക് കേടുവരുത്തുകയും ചെയ്തേക്കാം.
വായ്പുണ്ണ്
വായിലെ അള്‍സറും നാവ് വീര്‍ക്കുന്നതും നാക്കിന് ചുവപ്പു നിറം വരുന്നതും വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങളാണ്. രക്തപ്രവാഹത്തിലെ കുറവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി 12 ന്റെ കുറവുണ്ടോ ഇല്ലയോ എന്ന് ഒരു ലളിതമായ രക്തപരിശോധനയിലൂടെ കണ്ടെത്താനാകും.
അപകടസാധ്യത ആര്‍ക്ക്
വിറ്റാമിന്‍ ബി 12 സ്രോതസ്സുകളില്‍ ഭൂരിഭാഗവും മാംസമായതിനാല്‍, സസ്യാഹാരികള്‍ക്ക് വിറ്റാമിന്‍ ബി 12 ന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും അപകടസാധ്യത വര്‍ദ്ധിക്കുന്നു. ദീര്‍ഘകാലത്തേക്ക് ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് വിറ്റാമിന്‍ ബി 12 ആഗിരണം ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഉയര്‍ന്ന ഈസ്ട്രജന് അടങ്ങിയ ഗുളികകള്‍ വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ അനീമിയ ഉള്ളവരുടെ ശരീരത്തില്‍ വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറവായിരിക്കാം. അമിതമായ മദ്യപാന ശീലമുള്ളവര്‍ക്കും ഇത് വരാം. മദ്യം കരളിനെ നശിപ്പിക്കുകയും വിറ്റാമിന്‍ ബി 12 ന്റെ കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു. 50 വയസ്സിനു മുകളിലുള്ളവര്‍ക്കും അപകടസാധ്യത കൂടുതലാണ്.
വിറ്റാമിന്‍ ബി 12 ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ബി 12 ധാരാളമായി അടങ്ങിയ ചില ഭക്ഷണങ്ങളാണ് ട്യൂണ, പാല്, കോട്ടേജ് ചീസ്, സാല്‍മണ്‍, മുട്ട, ഞണ്ട്, ഓയ്സ്റ്റര്‍, ചിക്കന്‍, ട്രൗട്ട് എന്നിവ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
