Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ലൈംഗിക ആരോഗ്യം താളംതെറ്റും, ഉറക്കക്കുറവ് ഉദ്ധാരണക്കുറവിന് കാരണമാകുമോ?
Health Tips: ഇന്നത്തെക്കാലത്ത് മിക്ക ആളുകളും ഉറക്ക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. മിക്കവര്‍ക്കും അവരുടെ ജോലി സമ്മര്‍ദ്ദമോ സാമ്പത്തിക പരാധീനതകളോ കുടുംബ പ്രശ്‌നങ്ങളോ കാരണം മതിയായ ഉറക്കം ലഭിക്കാതെ വരുന്നു. ഉറക്കക്കുറവ് നിങ്ങളുടെ തലച്ചോറ്, ഹൃദയം, ശരീരഭാരം, മൊത്തത്തിലുള്ള ജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു. എന്നാല്‍, ഉറക്കക്കുറവ് പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവിന് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറക്കക്കുറവ് പുരുഷന്മാരില്‍ എങ്ങനെ ഉദ്ധാരണക്കുറവിന് കാരണമാകുമെന്ന് നമുക്ക് നോക്കാം.

എങ്ങനെ ബാധിക്കുന്നു
ടെസ്റ്റോസ്റ്റിറോണ്‍ അളവ് ക്രമമായി നിലനിര്‍ത്തുന്നതില്‍ നല്ല ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ഹോര്‍മോണ്‍ പുരുഷന്റെ ഉദ്ധാരണവും ലൈംഗിക ജീവിതവും മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഏറ്റവും കൂടുതല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്നത് ഉറങ്ങുമ്പോള്‍ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉറക്കത്തിന്റെ ആഴത്തിലുള്ള ഘട്ടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാകുന്നത്. ഒരു മനുഷ്യന് ഉറക്കക്കുറവ് ഉണ്ടാകുമ്പോള്‍, അവന്റെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 70 ശതമാനമായി കുറയുന്നു. അങ്ങനെ, മൊത്തത്തിലുള്ള ഉറക്കം കുറയുകയോ അല്ലെങ്കില്‍ ഉറക്കം തടസ്സപ്പെടുകയോ ചെയ്യുന്നത് അവരുടെ ലൈംഗിക ആരോഗ്യത്തെയും ബാധിക്കും. 60 ശതമാനത്തിലധികം പുരുഷന്മാരിലും ഉറക്കക്കുറവും സ്ലീപ് അപ്നിയയും കണ്ടെത്തിയിട്ടുണ്ട്. ഇത് ഉദ്ധാരണക്കുറവിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.(how lack of sleep can lead to erectile dysfunction)
ഉറക്കക്കുറവും ലൈംഗിക ആരോഗ്യവും
ഉറക്കക്കുറവ് പലപ്പോഴും മൂഡ് ഡിസോര്‍ഡേഴ്‌സ്, ക്ഷീണം, സ്റ്റാമിന കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ നിങ്ങളുടെ ലൈംഗിക പ്രകടനത്തില്‍ സ്വാധീനം ചെലുത്തുന്നു. ലൈംഗിക പ്രവര്‍ത്തനവും ഊര്‍ജ്ജവും നിലയ്ക്കുന്നു. സ്ഖലനത്തിന്റെ പ്രശ്നങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്. ഉറക്കം നഷ്ടപ്പെടുന്നത് പുരുഷന്മാരില്‍ ദേഷ്യവും കോപവും ഉണ്ടാക്കും. ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെയും ബാധിക്കും.
എങ്ങനെ കൈകാര്യം ചെയ്യാം
ഒരാള്‍ക്ക് ഉറക്കക്കുറവ് അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടുക. നിങ്ങളുടെ പങ്കാളിയുമായോ ഡോക്ടറുമായും വിഷയം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ മാറ്റാം. ഇത്തരം കേസുകളില്‍ ചികിത്സ ലഭിച്ച പുരുഷന്മാര്‍ക്ക് ഉറക്കം മെച്ചപ്പെടുന്നുണ്ട്. ഇത് ക്രമേണ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മിക്ക പുരുഷന്മാര്‍ക്കും കുറഞ്ഞത് 7-8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അതിനാല്‍ മതിയായ ലൈംഗിക പ്രവര്‍ത്തനത്തിന് നല്ല നിലവാരമുള്ള ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്.
ലൈംഗിക ഉത്തേജനത്തിന് ചില ടിപ്‌സ്
ഒരുമിച്ച് സമയം ചെലവഴിക്കുക
എല്ലാ ദിവസവും നിങ്ങളുടെ ജീവിത പങ്കാളിയുമായി കുറഞ്ഞത് 20 മിനിറ്റ് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക. എല്ലാ ദിവസവും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കാനും ഒരുമിച്ച് വ്യായാമം ചെയ്യാനും ഒരുമിച്ച് വീട്ടുജോലികള്‍ ചെയ്യാനും സമയം ചെലവഴിക്കുക. ഒന്നിച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും പരസ്പര അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം സെക്സ് ഡ്രൈവും വര്‍ദ്ധിക്കുന്നു.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
നല്ല ലൈംഗികജീവിതത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പുരുഷന്മാരുടെ സെക്സ് ഡ്രൈവിനെ ടെസ്റ്റോസ്റ്റിറോണും സ്ത്രീകളുടെ സെക്സ് ഡ്രൈവ് ഈസ്ട്രജനും സ്വാധീനിക്കുന്നു. പ്രോസസ് ചെയ്ത ഭക്ഷണം, ജങ്ക് ഫുഡ്, ഫ്രൈ ചെയ്ത ഭക്ഷണം എന്നിവ ലൈംഗിക ഉത്തേജനം കുറയ്ക്കുന്നു. മദ്യം, സിഗരറ്റ് എന്നിവയുടെ ഉപഭോഗവും ലൈംഗിക ഉത്തേജനം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, മുട്ട, ചിക്കന്‍, പച്ച പച്ചക്കറികള്‍, സോയാബീന്‍, ബ്രൊക്കോളി, പഴങ്ങള്‍, പാല്‍-തൈര്, സോയ ഗ്രീന്‍സ്, വെളുത്തുള്ളി, ഡ്രൈ ഫ്രൂട്‌സ്, ഇഞ്ചി, കറുവപ്പട്ട, നെയ്യ് എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ലിബിഡോ കുറയുന്നതിന് നിന്ന് നിങ്ങളെ രക്ഷിക്കുന്നു.
സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു
മാനസിക പിരിമുറുക്കമുള്ളപ്പോള്‍ ലൈംഗികതയ്ക്ക് തയ്യാറെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇതിനായി ധ്യാനം ചെയ്യുക, സംഗീതം കേള്‍ക്കുക, പുറത്ത് നടക്കാന്‍ പോകുക. സമ്മര്‍ദ്ദം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കും. നല്ല ഉറക്കം ലഭിക്കുന്ന ദമ്പതികള്‍ക്ക് നല്ല മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും ഉണ്ടാകും.
സെക്സ് ഡ്രൈവ് വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല ഉറക്കത്തിന്റെ പങ്ക് പ്രധാനമാണ്. പുരുഷന്മാര്‍ക്ക് ലാവെന്‍ഡറിന്റെ സുഗന്ധവും സ്ത്രീകള്‍ക്ക് വാനില, ജാസ്മിന്‍, കറുവപ്പട്ട, അവശ്യ എണ്ണകള്‍ എന്നിവയുടെ സുഗന്ധവും ഇഷ്ടമാണ്. രാത്രിയില്‍ നിങ്ങളുടെ കിടപ്പുമുറിയില്‍ ഈ സുഗന്ധങ്ങള്‍ ഉപയോഗിക്കുക. ഇതിലൂടെ ലൈംഗിക ഉത്തേജനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് നല്ല മാനസികാവസ്ഥയില്‍ ലൈംഗികത ആസ്വദിക്കാനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











