Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കുളിച്ചയുടന്‍ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്, അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കും
ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. അതിന് പിന്നിലെ ശാസ്ത്രവശമൊന്നും ചിന്തിക്കാതെ നമ്മളില്‍ പലരും അത് അനുവര്‍ത്തിച്ച് പോരുന്നുമുണ്ട്. എന്നാല്‍പ്പിന്നെ കുളിച്ചയുടന്‍ ഭക്ഷണം കഴിക്കാമോ. രാവിലെ ഓഫീസിലും സ്‌കൂളിലും കൊളേജിലുമൊക്കെ പോകാനുള്ള തത്രപ്പാടില്‍ കുളിച്ച് നേരെ ഭക്ഷണത്തിന് മുമ്പില്‍ വന്നിരിക്കുന്നവരറിയാനാണ് പറയുന്നത്. കുളിച്ചയുടന്‍ ഭക്ഷണം കഴിക്കരുതെന്നാണ് ആയുര്‍വ്വേദം പറയുന്നത്.

കുളിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
കുളിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ഒരു hypothermic action സംഭവിക്കും. അതായത് നിങ്ങളുടെ ശരീരത്തിലെ ആന്തരിക താപനില ഒന്നോ രണ്ടോ ഡിഗ്രി കൂടും. അതിലൂടെ നമ്മുടെ പ്രതിരോധ വ്യവസ്ഥയും വിയര്‍പ്പ് ഗ്രന്ഥികളും ഉത്തേജിപ്പിക്കപ്പെടും. കുളിച്ചയുടന്‍ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് അസിഡിറ്റി, നെഞ്ചിരിച്ചില്‍, അസ്വസ്ഥത എന്നിവയ്‌ക്കെല്ലാം കാരണമാകുമെന്നത് കൊണ്ടാണ്. ഉദരത്തിന് ചുറ്റുമായുള്ള രക്തം ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ഒഴുകുന്നതിനാല്‍ കുളിച്ചയുടന്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം പതുക്കയേ നടക്കുകയുള്ളൂ. മാത്രമല്ല, കുളിയിലൂടെ ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും അതിനൊപ്പം ഭക്ഷണം കൂടി കഴിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം.
കുളിയ്ക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍
ആയുര്‍വ്വേദം അനുസരിച്ച്, ദൈനംദിന പ്രവൃത്തികള്‍ക്കെല്ലാം കൃത്യമായ ഒരു സമയമുണ്ട്. ശരീരത്തിലെ ജൈവഘടികാരത്തിന്റെ സഞ്ചാരം അതിനനുസരിച്ചാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന്റെ ഉഷ്ണം കൂടുകയും ദഹനം ആരംഭിക്കുകയും ചെയ്യുന്നുവെന്ന് ആയുര്‍വേദം വിശ്വസിക്കുന്നു. എന്നാല്‍, കുളി ശരീര താപനില കുറയ്ക്കുകയും ദഹനത്തെ പതുക്കെയാക്കുകയും ചെയ്യുന്നു.
കുളിച്ചതിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ ശരീര താപനില ക്രമീകരിക്കാന്‍ ശരീരം ശ്രമിക്കുകയും അതുമൂലം അസ്വസ്ഥതയും അസിഡിറ്റിയും ബുദ്ധിമുട്ടുകളും ഉണ്ടാകുകയും ചെയ്യുന്നു. ഏറെക്കാലമായി ഈ ശീലമുള്ളവരില്‍ ദഹനപ്രശ്‌നങ്ങളും മന്ദഗതിയിലുള്ള ഉപാപചയവും മൂലം ശരീരം വണ്ണം വയ്ക്കാനും സാധ്യതയുണ്ട്. ഇത് പൊണ്ണത്തടിയ്ക്കും മറ്റ് ആരോഗ്യസങ്കീര്‍ണ്ണതകള്‍ക്കും കാരണമായേക്കാം.
മാത്രമല്ല, പ്രോട്ടീന്‍, ഫൈബര്‍, കൊഴുപ്പ്, റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അധികമായി അടങ്ങിയ ഭക്ഷണമാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ ഭക്ഷണം ദഹിക്കുമ്പോള്‍ വയര്‍ വീര്‍ത്തത് പോലെ തോന്നാനും സാധ്യതയുണ്ട്. ഇത് നെഞ്ചില്‍ സമ്മര്‍ദ്ദവും വേദനയും ഉണ്ടാക്കാം.
എപ്പോള്‍ കുളിക്കണം
ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ഭക്ഷണം കഴിച്ച് 20 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി അഥവാ തിരക്കുപിടിച്ച ജീവിതത്തില്‍ അത്രയൊന്നും കാത്തിരിക്കാന്‍ സമയമില്ലെങ്കില്‍, ഭക്ഷണം കഴിക്കുന്നതിന് മുമ്പായി തണുത്ത വെള്ളത്തില്‍ കുളിക്കാതെ ചൂട് വെള്ളത്തില്‍ കുളിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
ചൂടുവെള്ളത്തിലുള്ള കുളി ശരീരത്തെ ഉത്തേജിപ്പിക്കുന്ന hypothermic action-നെ കൂടുതല്‍ മെച്ചപ്പെടുത്തും. ചൂടുവെള്ളത്തിലുള്ള കുളി നാഡീവ്യവസ്ഥയെ റിലാക്‌സ് ചെയ്യുകയും പ്രതിരോധ വ്യവസ്ഥയെയും ദഹന വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാനും ദഹനം വേഗത്തിലാക്കാനും ചൂടുവെള്ളത്തിലുള്ള കുളിയിലൂടെ സാധിക്കും.
ഭക്ഷണത്തോട് അനുബന്ധിച്ച് ചെയ്യരുതാത്ത മറ്റ് കാര്യങ്ങള്‍
ബ്രഷിംഗ്
ഭക്ഷണം കഴിച്ചയുടന്‍ ബ്രഷ് ചെയ്യുമ്പോള്‍ ഭക്ഷണത്തിലെ ആസിസ് പല്ലുകളില്‍ ആകെ പരക്കും. പല്ലുകള്‍ക്ക് ഫ്‌ളൂറൈഡിന്റെ സംരക്ഷണം നല്‍കുന്നതിന് പകരം ഇനാമല്‍ കേടുവരാനാണ് അത് കാരണമാകുക. അതുകൊണ്ട് ഭക്ഷണം കഴിച്ചതിന് ശേഷം പല്ലുതേക്കാന്‍ അരമണിക്കൂര്‍ കാത്തിരിക്കുക. രാവിലെ എഴുന്നേറ്റയുടനും രാത്രി കിടക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പും പല്ലുതേക്കുകയാണ് നല്ലത്.
വ്യായാമം
ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 45 മിനിട്ടെങ്കിലും കഴിഞ്ഞതിന് ശേഷമേ വ്യായാമം ചെയ്യാവൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
