Latest Updates
-
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും
മൂന്ന് ആയുര്‍വേദക്കൂട്ടിന്റെ കരുത്ത്; ത്രിഫലചൂര്‍ണം പതിവായി കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍
ആരോഗ്യം കാക്കുന്നതില്‍ ആയുര്‍വേദത്തിന്റെ ശക്തി ഒന്നു വേറെതന്നെയാണ്. പലതരം ആയുര്‍വേദക്കൂട്ടുകളും കാലങ്ങളായി നമ്മള്‍ ഉപയോഗിച്ച് വരുന്നുണ്ട്. അതിലൊന്നാണ് ത്രിഫല. ഒരു ആയുര്‍വേദ ഔഷധമാണ് ഇത്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ത്രിഫല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയുര്‍വേദത്തില്‍ ത്രിഫല ഒരു ഔഷധമായി ഉപയോഗിക്കുന്നു. ഉദരരോഗങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് ഇത്.
നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ ഈ മൂന്ന് ഔഷധസസ്യങ്ങളും ഒരുമിച്ച് ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. അതിനാല്‍ത്തന്നെ ഇതിന്റെ ഔഷധഗുണങ്ങള്‍ പലമടങ്ങ് വര്‍ദ്ധിക്കുന്നു. വൈറ്റമിന്‍ സി, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ത്രിഫലയില്‍ അടങ്ങിയിട്ടുണ്ട്. ത്രിഫല ചൂര്‍ണം പതിവായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ശരീരത്തില്‍ രോഗങ്ങള്‍ തടയുന്ന കോശങ്ങളുടെ ഒരു സങ്കീര്‍ണ്ണ ശൃംഖലയാണ് രോഗപ്രതിരോധ സംവിധാനം. രോഗപ്രതിരോധ ശേഷി ദുര്‍ബലമായാല്‍ ഒരാള്‍ എളുപ്പത്തില്‍ രോഗങ്ങള്‍ക്ക് ഇരയാകുന്നു. ത്രിഫല ചൂര്‍ണം ദിവസേന കഴിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി ഇല്ലാതാക്കും. ത്രിഫല ചൂര്‍ണത്തിന്റെ ഉപയോഗം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
നല്ല ആരോഗ്യത്തിനായി നിങ്ങള്‍ക്ക് ശക്തമായ ഒരു ദഹനവ്യവസ്ഥ അത്യാവശ്യമാണ്. മോശം ദഹനവ്യവസ്ഥ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്നു. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ത്രിഫല ചൂര്‍ണം. ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ മാലിന്യങ്ങള്‍ സുഗമമായി നീക്കുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ പോഷക ആഗിരണം ഉറപ്പാക്കുകയും ആമാശയത്തിലെ അള്‍സര്‍, മലബന്ധം തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
'നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്ന രോഗമാണ് രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരാളെ ഹൃദയസ്തംഭനത്തിന് എളുപ്പത്തില്‍ വിധേയനാക്കുന്നു. അതുപോലെ തന്നെ മറ്റ് പല രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാനും ഒപ്റ്റിമല്‍ അളവ് നിലനിര്‍ത്താനും ത്രിഫല ചൂര്‍ണത്തിന് സാധിക്കും. ത്രിഫല ചൂര്‍ണം ദിവസേന കഴിക്കുന്നത് രക്തക്കുഴലുകളില്‍ നിന്ന് ഫലകം നീക്കം ചെയ്യുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി പ്രവര്‍ത്തനങ്ങള്‍ രക്തക്കുഴലുകളിലെ ആയാസം കുറയ്ക്കുകയും സുഗമമായ രക്തപ്രവാഹവും രക്തചംക്രമണവും ഉറപ്പാക്കുകയും ചെയ്യുന്നു.
സന്ധിവാതത്തിന് പരിഹാരം
മിക്കവര്‍ക്കും വരാവുന്ന ഒരു ഒരു സാധാരണ പ്രശ്‌നമാണ് സന്ധിവാതം. സന്ധികളുടെ വീക്കം പ്രായത്തിനനുസരിച്ച് വഷളാകുന്നു. ത്രിഫല ചൂര്‍ണത്തിലെ ഔഷധസസ്യങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവേദന പ്രശ്‌നം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് അധിക യൂറിക് ആസിഡ് ഇല്ലാതാക്കാന്‍ സഹായിക്കുകയും അതിലൂടെ വീക്കം കുറയുകയും ചെയ്യുന്നു. ത്രിഫല ചൂര്‍ണം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നീര്‍വീക്കം നിയന്ത്രിക്കാനും സാധിക്കും.
പ്രമേഹം ചെറുക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഡയബറ്റിസ്. സാധാരണയായി പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇന്‍സുലിന്‍ ആണ്. എന്നാല്‍ പ്രമേഹം ഇന്‍സുലിന്‍ ഉല്‍പാദനത്തെയും അതിന്റെ ഫലപ്രാപ്തിയെയും ബാധിക്കുന്നു. ഇന്‍സുലിന്‍ സ്രവണം പ്രോത്സാഹിപ്പിക്കുന്ന പാന്‍ക്രിയാസിനെ പുനരുജ്ജീവിപ്പിക്കാന്‍ ത്രിഫല ചൂര്‍ണം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കുന്നതിനാല്‍ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ത്രിഫല ഗുണം ലഭിക്കും.
ദന്തസംരക്ഷണം
ദന്തസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാനായി ത്രിഫല ചൂര്‍ണം ഉപയോഗിക്കാം. ഒരു മൗത്ത് വാഷ് ആയി ഒരു മാസത്തേക്ക് ഇത് ഉപയോഗിക്കുമ്പോള്‍ തന്നെ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാവിറ്റിയും മോണയിലെ രക്തസ്രാവവും തടയാന്‍ ഇത് ഉത്തമമാണ്. ത്രിഫല ചൂര്‍ണം ചെറിയ അളവില്‍ വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുക. അല്ലെങ്കില്‍ അര ടീസ്പൂണ്‍ ത്രിഫല പൊടി അര കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. മൗത്ത് വാഷ് ഉപയോഗിക്കുന്നതുപോലെ ഇത് ഉപയോഗിക്കുക.
മുടി വളരാന്‍ സഹായിക്കുന്നു
മുടിയുടെ മിക്കവാറും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ത്രിഫലയ്ക്ക് സാധിക്കും. ഇതിന്റെ പ്രധാന ചേരുവകള്‍ എല്ലാ വിധത്തിലുള്ള പോഷണവും നിങ്ങളുടെ മുടിക്ക് നല്‍കുന്നു. തലയോട്ടിയിലെ ഒപ്റ്റിമല്‍ പിഎച്ച് നില നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിലുണ്ട്. ത്രിഫലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ ത്രിഫല ചൂര്‍ണം ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ പുരട്ടിയ ശേഷം കഴുകിക്കളയുക. വെള്ളത്തിന് പകരം വെളിച്ചെണ്ണയും നിങ്ങള്‍ക്ക് ഉപയോഗിക്കാം.
ചര്‍മ്മ സംരക്ഷണത്തിന് ഉത്തമം
ചര്‍മ്മ സുഷിരങ്ങള്‍ അടയുന്നതിനാലും പിഎച്ച് അസന്തുലിതാവസ്ഥയിലാകുന്നതും മൂലമാണ് മിക്ക ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഇത് ചര്‍മ്മത്തില്‍ വീക്കം, പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ത്രിഫലയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. അതിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ചുവപ്പ്, മുഖക്കുരു, ചര്‍മ്മ വരള്‍ച്ച, ചര്‍മ്മത്തിലെ വീക്കം മുതലായ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ചര്‍മ്മത്തിന് ത്രിഫല ചൂര്‍ണം ഒരു ഫെയ്സ് മാസ്‌ക് ആയോ ഫെയ്‌സ് പാക്ക് ആയോ സ്‌ക്രബ് ആയോ നേരിട്ട് പ്രയോഗിക്കാം.
നേത്ര സംരക്ഷണം
ത്രിഫല ചൂര്‍ണത്തിന്റെ ഗുണങ്ങളില്‍ ഒന്നാണ് നേത്ര സംരക്ഷണം. ഇതില്‍ നേത്രാരോഗ്യത്തിന് ഗുണകരമായ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് തിമിരം, ഗ്ലോക്കോമ, കോര്‍ണിയല്‍ ഡിസ്‌ട്രോഫികള്‍, കണ്‍ജങ്ക്റ്റിവിറ്റിസ്, വീക്കം തുടങ്ങിയ നേത്ര പ്രശ്‌നങ്ങള്‍ ഭേദമാക്കുന്നതിനും തടയുന്നതിനും സഹായിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന നേത്ര തകരാറ് ഇല്ലാതാക്കാന്‍ ത്രിഫലയ്ക്ക് കഴിയും. ചൂടുവെള്ളത്തില്‍ ത്രിഫല ചൂര്‍ണം ചേര്‍ത്ത് അരിച്ചെടുക്കുക. തണുത്തുകഴിഞ്ഞ് ഈ വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക.
സമ്മര്‍ദ്ദവും ഉത്കണ്ഠയും നീക്കുന്നു
എല്ലാ ദിവസവും ഭക്ഷണത്തില്‍ ത്രിഫല ചൂര്‍ണം ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കോര്‍ട്ടികോസ്റ്റീറോണ്‍ അളവ് ക്രമപ്പെടുത്തുന്നു. ഇത് ഒരുതരം സമ്മര്‍ദ്ദ ഹോര്‍മോണ്‍ ആണ്. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രിഫല ചൂര്‍ണ്ണം ഗുണകരമാണെമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











