Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ, മഴക്കാലത്ത് ബെല്ലിഫാറ്റ് വേഗത്തില്‍ കുറയ്ക്കാം
വേനല്‍ക്കാലത്തിന്റെ ചൂടിന് ശമനമായി മഴക്കാലം ഇങ്ങെത്തി. ആരോഗ്യത്തിന്റെ കാര്യത്തില്‍ മഴക്കാലം എന്നത് ഒരു മന്ദത പരത്തുന്ന കാലമാണ്. നനുത്ത കാലാവസ്ഥയില്‍ പലരും ധാരാളം ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാന്‍ മടി കാണിക്കുകയും ചെയ്യുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ തടി കൂടിവരുന്ന സീസണാണ് മണ്‍സൂണ്‍ സീസണ്‍. വേനല്‍ക്കാലത്ത് നിങ്ങള്‍ പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നുണ്ടാകാം.
എന്നാല്‍ മഴക്കാലത്ത് നിങ്ങള്‍ക്ക് മടി കാരണം നിങ്ങളുടെ വ്യായാമ ശീലം പലപ്പോഴും മുടങ്ങുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വയറ്റിലെ കൊഴുപ്പ് കൂടുന്നത് മിക്കവര്‍ക്കും സാധാരണ പ്രശ്നമാണ്. എന്നാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, വയറിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാനാകും. മഴക്കാലത്ത് നിങ്ങളുടെ ബെല്ലി ഫാറ്റ് കുറയ്ക്കാനും തടി കുറയ്ക്കാനുമായി ശീലിക്കേണ്ട ചില ഭക്ഷണ മാറ്റങ്ങള്‍ ഇതാ.

ആന്റിഓക്സിഡന്റ് അടങ്ങിയ പഴങ്ങള്‍ കഴിക്കുക
സീസണല്‍ പഴങ്ങള്‍ കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ പഴങ്ങള്‍ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും അനാരോഗ്യമായ ഭക്ഷണങ്ങല്‍ കഴിക്കാനുള്ള ആസക്തി തടയുകയും ചെയ്യുന്നു. മഴക്കാല സീസണില്‍ പീച്ച്, സപ്പോട്ട, ലിച്ചി, ബ്ലാക്ക്ബെറി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുക.
ദിവസവും ഒരു സൂപ്പ് കഴിക്കുക
മഴക്കാല സീസണില്‍ നിങ്ങള്‍ക്ക് സൂപ്പ് കുടിക്കാം. ഇതിലൂടെ പല പച്ചക്കറികളും ഗുണം നിങ്ങള്‍ക്ക് ലഭിക്കുകയും അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് വേഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. കൊഴുപ്പ് കുറയ്ക്കാന്‍ ഇത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. സൂപ്പ് ഉണ്ടാക്കുമ്പോള്‍ മസാലകള്‍, അനാരോഗ്യകരമായ വസ്തുക്കള്‍ എന്നിവ ഒഴിവാക്കുക. സൂപ്പിലെ പച്ചക്കറികളുടെ അളവ് പരമാവധി വര്‍ദ്ധിപ്പിക്കുക.
മുളപ്പിച്ച ഭക്ഷണം
പ്രഭാതഭക്ഷണത്തിന് മുളപ്പിച്ച ധാന്യങ്ങള്‍ക്കൊപ്പം കൊഴുപ്പ് കുറഞ്ഞ പാലും കഴിക്കുക. ഈ മുളപ്പിച്ച ധാന്യങ്ങള്‍ ഒരിക്കല്‍ ആവിയില്‍ വേവിക്കരുത്. അത്താഴം കഴിയുന്നത്ര ലഘുവായി കഴിക്കുക. ചോറിന് ബ്രൗണ്‍ റൈസ് ഉപയോഗിക്കുക. ഓട്‌സ് കഴിക്കുക. മഴക്കാലത്ത് അത്താഴം വളരെ വൈകി കഴിക്കരുത്. അത്താഴം വൈകുന്തോറും വയറിന്റെ പ്രശ്നവും വലുതായിരിക്കും. അത്താഴം കനത്തില്‍ കവിക്കാതിരിക്കുക. ദിവസവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കുക. ഇളം ചൂടുവെള്ളത്തില്‍ വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കുതിര്‍ത്ത ബദാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ ഗുണം ചെയ്യും.
വെളുത്തുള്ളി
വെളുത്തുള്ളി ഒരു പ്രകൃതിദത്ത ആന്റിബയോട്ടിക്കാണ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു. ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന തെര്‍മോജനിക് കൂടിയാണ് വെളുത്തുള്ളി. അതിനാല്‍ വെളുത്തുള്ളി നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
കറുവപ്പട്ട
കൊഴുപ്പ് കത്തിക്കുന്ന ഒന്നാണ് കറുവാപ്പട്ട. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഒരു ചെറിയ ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് അഞ്ച്-പത്ത് മിനിറ്റിന് ശേഷം ഫില്‍ട്ടര്‍ ചെയ്യുക. ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി പ്രഭാതഭക്ഷണത്തിന് മുമ്പും രാത്രി ഉറങ്ങുന്നതിന് മുമ്പും കഴിക്കുക. കൊഴുപ്പ് കത്തിക്കാന്‍ ഈ വഴി വളരെ ഫലപ്രദമാണ്.
കക്കിരിക്ക
നാരുകളുടെ നല്ല ഉറവിടമായി കക്കിരിക്കയെ കണക്കാക്കപ്പെടുന്നു. ഇത് കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പും നിങ്ങള്‍ക്ക് കുറയ്ക്കാം. ഇതില്‍ 96 ശതമാനവും വെള്ളമാണ്. ധാതുക്കള്‍, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കക്കിരി. ശരീരത്തിനുള്ളിലെ ടോക്സിനുകള്‍ ഇല്ലാതാക്കാനും കക്കിരി സഹായിക്കും.
ഔഷധ ചായ
ഒരു കപ്പ് ചൂടുവെള്ളത്തില്‍ പുതിന, കുരുമുളക്, ഒരു സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. അഞ്ച് മിനിറ്റ് നേരം വെക്കുക. അരിച്ചെടുത്ത് ചായ പോലെ കുടിക്കുക. ഇത് നിങ്ങളുടെ മെറ്റബോളിസം ഉത്തേജിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
പയര്‍
ഭക്ഷണത്തില്‍ ദിവസവും വിവിധ തരം ബീന്‍സ് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇതുകൂടാതെ നിങ്ങളുടെ പേശികള്‍ ശക്തമാവുകയും ദഹനപ്രക്രിയ മികച്ചതാകുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ
പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഫ്‌ളേവനോയിഡുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ഇജിസിജി മൂലകം തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍, മഴക്കാലത്ത് രാവിലെ ചായയ്ക്ക് പകരം ഗ്രീന്‍ ടീ അല്ലെങ്കില്‍ ലെമണ്‍ ടീ കഴിക്കുന്നത് ശീലമാക്കുക
ഇഞ്ചി ചായ
മഴക്കാലത്ത് ചായ കുടിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്, അതും ഇഞ്ചി ചായ. ഇഞ്ചി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ഉപകാരപ്രദമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











