Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ജോലിസമ്മര്‍ദ്ദം നിങ്ങളുടെ മനസിനെ താളം തെറ്റിക്കുന്നോ? ആയുര്‍വേദം പറയും ടെന്‍ഷന്‍ കുറക്കാന്‍ വഴി
കൊറോണ വന്നുപോയതു മുതല്‍ മിക്ക ആളുകളിലും സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളുടെ സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. ജോലി സമ്മര്‍ദമോ മറ്റേതെങ്കിലും ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങളോ ആകട്ടെ, ഇതെല്ലാം സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു. ചിലര്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കാന്‍ സ്വയം മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങുന്നു, അങ്ങനെ അവര്‍ക്ക് മനസ്സിനെ ശാന്തമാക്കാന്‍ കഴിയും.
എന്നാല്‍ അത്തരം മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടെങ്കില്‍, പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയും നിങ്ങള്‍ക്ക് അവയില്‍ നിന്ന് മുക്തി നേടാനാകും. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ ആയുര്‍വേദം ചില വഴികള്‍ പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

അധ്വാനം കുറയ്ക്കുക
ജീവിതത്തില്‍ സ്ട്രെസ് കുറയ്ക്കുന്നതിനുള്ള ആദ്യപടിയാണ് ദൈനെദിന ഓട്ടം കുറയ്ക്കുക എന്നത്. എന്നിരുന്നാലും, വേഗമേറിയ ലോകത്ത് അതിനനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മള് ശീലിക്കുമ്പോള്‍ ഒരു തിരക്കേറിയ ഷെഡ്യൂള്‍ എല്ലാവരും പാലിക്കുന്നു. ജോലിഭാരം, കുടുംബപ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ട്രെസ്സിന് ചില സാധാരണ കാരണങ്ങളാണ്. തിരക്കുകളില്‍ നിന്ന് അല്പം ആശ്വാസം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, സമര്‍പ്പിതവും ലക്ഷ്യബോധമുള്ളതുമായ സ്വയം പരിചരണത്തില്‍ മുഴുകുക എന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്കായി അല്പനേരം മാറ്റിവയ്ക്കുക.
സ്വയം പരിചരണം
തിരക്കിട്ട ഓട്ടത്തിനിടയില്‍ നിങ്ങളുടെ ശരീരത്തിനും മനസ്സിനും അല്പം വിശ്രമം നല്‍കുക. ഇതു ചെയ്യുന്നതുവഴി ഒരു പരിധിവരെ നിങ്ങളുടെ സമ്മര്‍ദ്ദം നിങ്ങള്‍ക്ക് ലഘൂകരിക്കാന്‍ സാധിക്കും. മതിയായ വിശ്രമം, ധ്യാനം, യോഗ, ശാന്തമായ സംഗീതം കേള്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്ട്രെസ് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്:
കുളിക്കുക
ഒരു നല്ല കുളി നിങ്ങളുടെ നാഡീവ്യവസ്ഥയെ വിശ്രമിക്കുകയും പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു. അതുവഴി, മനസ്സിനെ ശാന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
ഓയില്‍ മസാജ്
വിവിധ തരത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച് സ്വയം മസാജ് ചെയ്യുക. ഈ പരമ്പരാഗത രീതിയിലൂടെ നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാന്‍ സാധിക്കും. മസാജിംഗ് നിങ്ങളുടെ ടിഷ്യൂകളെ ലൂബ്രിക്കേറ്റ് ചെയ്യുകയും പുതുക്കുകയും ചെയ്യുന്നു. അതുവഴി ശരീരത്തിലുടനീളം ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു.
കിടക്കുന്നതിന് മുമ്പ് നിങ്ങളുടെ പാദങ്ങള്‍ മസാജ് ചെയ്യുക
ഉറങ്ങുന്നതിനുമുമ്പ് കാലില്‍ എണ്ണ പുരട്ടുന്നത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു നല്ല ഉറക്കം നേടുന്നതിലൂടെ നിങ്ങളുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ സാധിക്കും.
പ്രകൃതിയോട് ചേരുക
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് നിങ്ങളുടെ സ്ട്രെസ്സ് കുറക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. നടത്തം, അരുവിക്കരയില്‍ ഇരിക്കുക, മനോഹരമായ കാഴ്ച കാണുക, അല്ലെങ്കില്‍ നല്ലൊരു പുല്‍മൈതാനത്ത് ശരീരം ചേര്‍ത്ത് കിടക്കുക തുടങ്ങിയ വഴികള്‍ വിശ്രമത്തിനും നല്ല ദഹനത്തിനും സഹായിക്കുന്നു.
പുസ്തകം വായിക്കുക
ഒരു നല്ല വായന നിങ്ങളുടെ ശരീരത്തെ ഒരു പരിധിവരെ വിശ്രമിക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.
കൃത്യമായ ദിനചര്യ ശീലമാക്കുക
എല്ലാവരും ഒരു കൃത്യമായ ദിനചര്യ പിന്തുടരാന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. അമിതമായ സമ്മര്‍ദ്ദം സന്തുലിതമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് പ്രത്യേകിച്ചും അത്യാവശ്യമാണ്. അതിരാവിലെ എഴുന്നേല്ക്കുക, ഭക്ഷണം കഴിക്കുക, ഓരോ ദിവസവും ഏകദേശം ഒരേ സമയം ഉറങ്ങുക, സാധ്യമെങ്കില്‍ ഒരു സ്ഥിരമായ ജോലി അല്ലെങ്കില്‍ പ്രവര്‍ത്തന ഷെഡ്യൂള്‍ നിലനിര്‍ത്തുക എന്നിവ പോലുള്ള ദൈനംദിന ദിനചര്യകള്‍ പാലിക്കുക. ഇത്തരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നാഡീവ്യവസ്ഥയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താനും ആഴത്തിലുള്ള ആത്മജ്ഞാനം നല്‍കാനും സമ്മര്‍ദ്ദത്തെ മികച്ച രീതിയില്‍ നേരിടാനും സഹായിക്കും.
ശാന്തമായ മനസ്സ്
വിട്ടുമാറാത്ത സമ്മര്‍ദ്ദം നമ്മുടെ നാഡീവ്യവസ്ഥയെ അസ്വസ്ഥമാക്കുന്നു. പ്രാണായാമം, യോഗ, ധ്യാനം തുടങ്ങിയ വിവിധ ചികിത്സാരീതികള്‍ നാഡീവ്യവസ്ഥ പുനസജ്ജീകരിക്കുന്നതിന് സഹായിക്കും. സമ്മര്‍ദ്ദത്തിന് എതിരായി ആരോഗ്യകരമായ ശാരീരിക പ്രതികരണം വികസിപ്പിക്കുന്നതിന് ശക്തമായ മാര്ഗങ്ങമായി ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന വഴികളാണിത്. ഇത്തരം വഴികളിലൂടെ നമ്മുടെ മനസ്സിനെ നമുക്ക് നിയന്ത്രിക്കാനും സമ്മര്‍ദ്ദം ലഘൂകരിക്കാനും സാധിക്കും.
ആരോഗ്യകരമായ ഭക്ഷണം
ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ആയുര്‍വേദം പറയുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോഷകസമ്പുഷ്ടമായിരിക്കണം. ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് വാത, പിത്ത, കഫ ദോഷങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചുനിര്ത്താവുന്നതാണ്. ഇവയിലൂടെ രോഗങ്ങളില്ലാത്ത ഒരു ശരീരവും ആരോഗ്യകരമായ ഒരു മനസ്സും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
