Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഊണും ഉറക്കവും കളഞ്ഞുള്ള ജോലി; ജോലി ഭാരവും സമ്മര്‍ദ്ദവും അപകടമാകുന്നത് എങ്ങനെ തിരിച്ചറിയാം?
വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്ന വാക്ക് നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയുന്നതിനെയാണ് ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. മാനസിക-ശാരീരിക ആരോഗ്യത്തിന് വര്‍ക്ക്-ലൈഫ് ബാലന്‍സ് അത്യാവശ്യമാണ്. പക്ഷേ പലര്‍ക്കും അതിന് സാധിക്കാറില്ലെന്നതാണ് സത്യം. ദിവസത്തിന്റെ ഏറിയ പങ്കും ജോലിക്കായി ചിലവഴിക്കുന്നതിലും ആരോഗ്യത്തിനോ കുടുംബത്തിനോ വേണ്ടി വേണ്ടത്ര സമയം മാറ്റിവെക്കാന്‍ കഴിയാത്തതിലും പശ്ചാത്തപിക്കുന്ന ഏറെപ്പേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ മണിക്കൂറുകളോളം ഊണും ഉറക്കവും കളഞ്ഞ് ജോലിക്കായി സമയം ചിലവഴിക്കുന്നത് നല്ലതാണോ. ഒരു ദിവസം എത്രത്തോളം സമയം വരെ ജോലിക്കായി ചിലവഴിക്കാം, ജോലി ശരീരത്തിന് താങ്ങാവുന്നതിലും അധികമാണെന്ന് എങ്ങനെ തിരിച്ചറിയാം, അത് ആരോഗ്യത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കും എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.

ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും നടത്തിയ ഒരു പഠനം പറയുന്നത് ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ്. അതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും വര്‍ക്ക്-ലൈഫ് ബാലന്‍സ് നേടുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തേ മതിയാകൂ.
അമിത ജോലി ആരോഗ്യം നശിപ്പിക്കുമോ
തീര്‍ച്ചയായും. പണ്ടുകാലങ്ങളില്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്നതായിരുന്നു നയം. എന്നാല്‍ ഇന്നത്തെ കാലത്ത് അത് പ്രായോഗികമല്ല. മിക്കയാളുകളും ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ട്. ജോലിഭാരമോ, കാര്യക്ഷമതക്കുറവോ, മതിയായ ആളുകളില്ലാത്തതോ, വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദമോ ഒക്കെ അതിന് കാരണമാകാം. എന്തായാലും ജോലി അമിതമായി ആഴ്ചയില്‍ 55 മണിക്കൂര്‍ എന്ന പരിധി മറികടക്കുകയാണെങ്കില്‍ വളരെ ശ്രദ്ധിക്കണം. ആ അവസ്ഥ പലതരത്തില്‍ ആരോഗ്യത്തെ ബാധിക്കും. ഹൃദ്യോഗം, നെഞ്ചുവേദന, സ്ട്രോക്ക്, അഅസ്വസ്ഥകള് എന്നിവ അതിനെത്തുടര്‍ന്ന് ഉണ്ടാകാം.
അമിതജോലിയുടെ പാര്‍ശ്വഫലങ്ങള്‍
പലതരത്തില്‍ ജോലി സമ്മര്‍ദ്ദം ആരോഗ്യത്തെ തകര്‍ക്കും. അമിതമായി ജോലി ചെയ്യുന്ന ഒരാളില്‍ കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ്സ് ഹോര്‍മോണിന്റെ അളവ് കൂടുതലായിരിക്കും. ഇത്ബ്രെയിന് ഫോഗ് (ശ്രദ്ധക്കുറവ്, ആശയക്കുഴപ്പം, അവ്യക്തത), അമിത രക്തസമ്മര്‍ദ്ദം അടക്കം പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇന്ധനം വളരെ കുറച്ചുള്ള ഒരു വണ്ടി ഓടാന്‍ ശ്രമിക്കുന്നത് പോലെ ആണ് ആ അവസ്ഥ. ഏറ്റവും മികച്ച രീതിയില്‍, കാര്യക്ഷമമായി ജോലി ചെയ്യണമെന്ന് ആഗ്രഹിച്ചാലും നമ്മുടെ ശരീരം അതിനൊത്ത് പ്രവര്‍ത്തിച്ചെന്ന് വരില്ല.
ജോലിഭാരത്തിന്റെയും ജോലി സമ്മര്‍ദ്ദത്തിന്റെയും ചില പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കാം.
ഉറക്കക്കുറവ്
അമിത ജോലിയുടെ ഒന്നാമത്തെ ലക്ഷണവും പാര്‍ശ്വഫലവും ഉറക്കക്കുറവ് ആണ്. ഉറക്കം ശാരീരിക, മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കമില്ലാതായാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിലും പ്രശ്നങ്ങള്‍ പരിഗഹരിക്കുന്നതിലും നമ്മള് പരാജയപ്പെട്ടുപോകും.
മതിയായ ഭക്ഷണം ഇല്ലാതിരിക്കുക
മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവരുമ്പോള്‍ പലരും ഭക്ഷണകാര്യത്തില്‍ അലസത കാണിക്കും. ചിലയാളുകള്‍ പകല്‍ മുഴുവന്‍ കഴിക്കാതിരിക്കും. ചിലര്‍ സമയം തെറ്റി കഴിക്കും. മറ്റുചിലര്‍ ഒരു നേരം മാത്രം കഴിക്കും. ഇതൊന്നും നല്ല പ്രവണതകള്‍ അല്ല. ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴും. ഇത് ഊര്‍ജ്ജക്കുറവ് തോന്നിക്കും. ചിലയാളുകള്‍ ഏറെനേരം കഴിക്കാതിരുന്നതിന് ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ലാത്ത ഭക്ഷണങ്ങള്‍ ആയിരിക്കും.
വ്യായാമക്കുറവ്
അമിത ജോലികാരണം വ്യായാമം ചെയ്യാന്‍ സമയമില്ലാത്ത ആളുകളുണ്ട്. സമയക്കുറവ് കാരണം നമ്മള് ആദ്യം ഒഴിവാക്കുന്ന കാര്യം വ്യായാമം ആയിരിക്കും. എന്നാല്‍ വ്യായാമം മുടക്കാതിരുന്നാല്‍ ജോലി സമ്മര്‍ദ്ദവും നിരാശയും അമിത രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യതയും പ്രമേഹസാധ്യതയും കുറയ്ക്കാന്‍ കഴിയും.
ബന്ധങ്ങളെ അവഗണിക്കല്‍
ജോലി സമ്മര്‍ദ്ദം കാരണം സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനോ സാമൂഹികമായ ഇടപെടലുകള്‍ നടത്താനോ കഴിയാത്തവരുണ്ട്. അതോടൊപ്പം തന്നെ കുടുംബത്തിനായി ചിലവഴിക്കുന്ന സമയത്തിലും കാര്യമായ കുറവുണ്ടാകും. എന്നാല്‍ ഒറ്റപ്പെടല്‍ ഇല്ലാതാകാനും ഓര്‍മ്മ വര്‍ധിക്കാനും ചിന്താശേഷി മെച്ചപ്പെുത്താനും സാമൂഹിക ഇടപെടലുകള്‍ നല്ലതാണ്.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം
ജോലിയില്‍ നിന്നുള്ള ആശ്വാസത്തിനായി ചിലയാളുകള്‍ മദ്യത്തെയോ മയക്കുമരുന്നിനെയോ കൂട്ടുപിടിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് തൊഴില്ശേഷികളെയും കാര്യക്ഷമയെയും ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications