Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വെറും വയറ്റില്‍ ഇതൊരെണ്ണം മതി, ദഹനം ഉഷാറാവും, മലബന്ധത്തെ തുരത്തിയോടിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രാമ്പൂ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല എന്നതാണ് സത്യം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിച്ച് ഇരിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഗ്രാമ്പൂ. പക്ഷേ അത് കഴിക്കുന്ന രീതി തന്നെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. രാവിലെ തന്നെ വെറും വയറ്റില്‍ ഒരു ഗ്രാമ്പൂ കഴിച്ച് നോക്കിയിട്ടുണ്ടോ? അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണം എന്നത് നിസ്സാരമല്ല. പലപ്പോഴും ആരോമാറ്റിക് ഗുണങ്ങള്‍ക്ക് പേരുകേട്ട ഗ്രാമ്പൂ ആന്റിഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ്.
ദിനവും വെറും വയറ്റില്‍ ഇവ കഴിക്കുന്നത് മൂലം ദിവസങ്ങളായി നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ദഹന പ്രശ്‌നങ്ങള്‍, മലബന്ധം, മറ്റ് അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. സ്ഥിരമായി ഇവ കഴിക്കുന്നത് വഴി വായുടെ ആരോഗ്യവും മെച്ചപ്പെടുന്നു. എങ്ങനെ ഇത് കഴിക്കാം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം, എന്തൊക്കെ ഗുണങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

ഗ്രാമ്പൂവിന്റെ ആരോഗ്യ ഗുണങ്ങള്‍
ഗ്രാമ്പൂവില്‍ യൂജെനോള്‍ അടങ്ങിയിട്ടുണ്ട്, ഇതാണ് ആരോഗ്യത്തിന് ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഇതിലുള്ള വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തിന് നല്‍കുന്നു. കൂടാതെ ഈ സംയുക്തം ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിനെ കൂടുതല്‍ കരുത്തുള്ളതാക്കുന്നതിനും സഹായിക്കും. ഗ്രാമ്പൂവില്‍ ഉയര്‍ന്ന മാംഗനീസ് അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഉപാപചയത്തിനും അനിവാര്യമായതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിനൊടൊപ്പം അല്‍പം ചേര്‍ക്കുന്നതും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ഥിരമായി ഇത് കഴിക്കുന്നവരില്‍ പെട്ടെന്ന് തന്നെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.
മെച്ചപ്പെട്ട ദഹനം
മികച്ച ദഹനത്തിന് ഗ്രാമ്പൂ കഴിക്കുന്നത് സഹായിക്കുന്നു. കാരണം ഇത് നിങ്ങളുടെ ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. ഭക്ഷണം കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ തന്നെ ദഹിപ്പിക്കുന്നതിന് ഗ്രാമ്പൂ സഹായിക്കുന്നു. ശരീരത്തിലേക്ക് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും ദിവസം മുഴുവനും ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു ഗ്രാമ്പൂ. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഗ്രാമ്പൂ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അത് മാത്രമല്ല ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങളും നല്‍കുന്നു. സ്ഥിരമായുള്ള ഉപയോഗം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിലെ അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിനു് എല്ലാ വിധത്തിലുള്ള അസുഖങ്ങളുടെയും സാധ്യത കുറയ്ക്കും.
ദന്തസംരക്ഷണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദന്തസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തന്നെയാണ് പല്ലിന്റേയും വായുടേയും ആരോഗ്യത്തിന് സഹായിക്കുന്നത്. ഗ്രാമ്പൂ ചവക്കുന്നത് വഴി വായ്‌നാറ്റത്തെ ഇല്ലാതാക്കുകയും വായിലെ ബാക്ടീരിയകള്‍ക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. മോണയും പല്ലും ആരോഗ്യകരമാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് ഗ്രാമ്പൂ. പല്ലുകളുടെ ആരോഗ്യത്തിനും അതോടൊപ്പം തന്നെ മോണ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഗ്രാമ്പൂ.
എങ്ങനെ ഉപയോഗിക്കണം?
ആരോഗ്യ സംരക്ഷണത്തിനായി എപ്രകാരം ഗ്രാമ്പൂ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. അതിനായി എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ഒന്നോ രണ്ടോ ഗ്രാമ്പൂ ചവക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്തോ ചായയില്‍ ഒരു കഷ്ണം മിക്‌സ് ചെയ്‌തോ കഴിക്കാവുന്നതാണ്. സ്വാഭാവികമായും ആരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ രീതി ലളിതവും എന്നാല്‍ ഫലപ്രദവുമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications