Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തടി കുറയ്ക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ വിത്ത് ഒരു മരുന്ന്; ചണവിത്ത് ഇങ്ങനെ കഴിക്കൂ
അമിതഭാരം എന്നത് ആരോഗ്യത്തിന് ഒരു ശത്രുവിനെപ്പോലൊണ്. അമിതമായി തടി കൂടുന്നത് പല രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വരുന്നു. ശരീരഭാരം കുറയ്ക്കാന്‍, ആളുകള്‍ വ്യായാമം മുതല്‍ ഭക്ഷണക്രമം വരെ എല്ലാ കാര്യങ്ങളും സ്വീകരിക്കുന്നു. എന്നാല്‍ പലര്‍ക്കും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്നുമില്ല.
കഠിനാധ്വാനം ചെയ്തിട്ടും ചിലപ്പോള്‍ ശരീരഭാരം കുറയില്ല. എളുപ്പവും ആരോഗ്യകരവുമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ചണവിത്ത് ഉള്‍പ്പെടുത്തുക. അതെ, അമിതവണ്ണം നിയന്ത്രിക്കാന്‍ ചണവിത്ത് നിങ്ങളെ സഹായിക്കും. തടി കുറയ്ക്കാനായി ചണവിത്ത് എങ്ങനെ നിങ്ങളെ സഹായിക്കുന്നുവെന്നും അത് എങ്ങനെ കഴിക്കണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ചണവിത്തിന്റെ പോഷകമൂല്യം
ചണവിത്തില്‍ ഉയര്‍ന്ന നിലവാരമുള്ള അമിനോ ആസിഡുകളുണ്ട്, മാത്രമല്ല അവ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ചണവിത്തുകളില്‍ കാണപ്പെടുന്ന മറ്റ് പ്രധാന ധാതുക്കളാണ് തയാമിന്‍, ചെമ്പ്, മോളിബ്ഡിനം, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെരുലിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, ലിഗ്നാന്‍ എന്നിവ.
തടി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു
തടി കുറയ്ക്കാനായി നിങ്ങള്‍ നല്ല പ്രോട്ടീന്‍ സ്രോതസ്സുകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, ശരീരത്തിന് പ്രോട്ടീന്‍ നേടാന്‍ ചണ വിത്തുകള്‍ കഴിക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. 100 ഗ്രാം ചണ വിത്തില്‍ 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ അവശ്യ മാക്രോ ന്യൂട്രിയന്റ് നിങ്ങളുടെ കോശങ്ങള്‍ മെച്ചപ്പെടുത്താനും പേശികള്‍ നിര്‍മ്മിക്കാനും സഹായിക്കുന്നു.
ദിവസവും ഒരു ടീസ്പൂണ്‍ ചണവിത്ത്
ചണ വിത്തില്‍ മ്യൂക്കിലേജ് എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ദിവസവും ഒരു ടീസ്പൂണ്‍ പൊടിച്ച ചണവിത്ത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് അമിതവണ്ണവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചണവിത്ത് കഴിക്കുന്നതിന്റെ മറ്റ് ഗുണങ്ങള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഈ കുഞ്ഞന്‍ വിത്തുകള്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ക്ക് അവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചണവിത്ത് കഴിക്കാം. കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇത് എങ്ങനെ ഉപയോഗിക്കാം
ചേരുവകള്‍:
വെള്ളം- 1 ഗ്ലാസ്
ചണവിത്ത്- 1 ടേബിള്‍സ്പൂണ്‍
നാരങ്ങ- 1 ടേബിള്‍സ്പൂണ്‍
വെല്ലം- 1 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം: പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളവും 1 ടേബിള്‍ സ്പൂണ്‍ നിലക്കടലയും ചേര്‍ക്കുക. വെള്ളം 2-3 മിനിറ്റ് തിളപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്ത് പാനീയം ഒരു കപ്പിലേക്ക് ഒഴിക്കുക. രുചി മെച്ചപ്പെടുത്തുന്നതിന് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും വെല്ലവും ചേര്‍ക്കുക.
ചണവിത്ത് കഴിക്കാനുള്ള ശരിയായ മാര്‍ഗം
രണ്ട് തരം ഫ്ളാക്സ് സീഡുകള്‍ ഉണ്ട്. മഞ്ഞ, തവിട്ട് എന്നിവ. രണ്ടും തുല്യ പോഷകഗുണമുള്ളതും ആരോഗ്യത്തിന് ഗുണകരവുമാണ്. നിങ്ങള്‍ക്ക് വിത്ത് വറുത്തതിനുശേഷം പൊടിച്ചെടുത്ത് ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാലഡിലോ സ്മൂത്തികളിലോ ഒരു ടീസ്പൂണ്‍ ചണവിത്ത് പൊടി ചേര്‍ത്ത് കഴിക്കാം.
ഇവര്‍ ശ്രദ്ധിക്കണം
രക്തസമ്മര്‍ദ്ദം കുറഞ്ഞവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞവര്‍, മലബന്ധമുള്ളവര്‍, വയറിളക്കം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, രക്തസ്രാവം എന്നിവ അനുഭവിക്കുന്നവര്‍ ഈ വിത്തുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചണവിത്ത് സപ്ലിമെന്റുകള്‍ ഒഴിവാക്കുക അല്ലെങ്കില്‍ അവ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications