Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സ്ത്രീകളെ അലട്ടുന്ന കൊഴുപ്പ് അടിയല്‍; വ്യായാമമില്ലാതെ ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ 6 കാര്യം
അമിതവണ്ണമുള്ളവര്‍ അവരുടെ തടി കുറയ്ക്കാനായി ആദ്യം വ്യായാമം ചെയ്യണം എന്നാണ് പറയാറ്. പൊതുവേ, തടി കുറയ്ക്കണമെങ്കില്‍ വ്യായാമം ചെയ്യുന്നത് തന്നെയാണ് നല്ലത്. ശരീരത്തിന്റെ ഏത് ഭാഗത്താണ് കൊഴുപ്പ് കുറയ്‌ക്കേണ്ടത് എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാം. എന്നാല്‍, വ്യായാമം ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിയുന്നത് ഒരു നല്ല കാര്യമല്ലേ? വാസ്തവത്തില്‍, ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കൊഴുപ്പ് കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.
വ്യായാമം ചെയ്യുമ്പോള്‍ അത് ശരീരത്തെയാകെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷേ, വ്യായാമം കൂടാതെ തന്നെ ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാനാകുമെന്നത് സത്യമാണ്. ഇതിനായി നിങ്ങളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി. സ്ത്രീകള്‍ക്ക് ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ സ്വീകരിക്കേണ്ട 6 കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിച്ചറിയാം.

സ്ത്രീകളിലെ ഇടുപ്പിലെ കൊഴുപ്പിന് കാരണം
ജനിതകശാസ്ത്രം, വാര്‍ദ്ധക്യം, ശരീരഭാരം, നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇടുപ്പിലെ അധിക കൊഴുപ്പിന് കാരണമാകാം. നിങ്ങളുടെ മെറ്റബോളിസം പ്രായമാകുമ്പോള്‍ മന്ദഗതിയിലാകുന്നു. ഇത് നിങ്ങളുടെ ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കുന്ന നിരക്ക് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിലും കാലുകളിലും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ ഫലമായി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ തടി കൂടാനുള്ള സാധ്യതയുണ്ട്. ഈ ഹോര്‍മോണുകള്‍ ഗര്‍ഭാവസ്ഥയിലും ആര്‍ത്തവവിരാമത്തിലും വര്‍ദ്ധിക്കുകയും ആ സമയങ്ങളില്‍ ഇടുപ്പിലും കാലുകളിലും കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം
ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും നിങ്ങള്‍ 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതാണ്. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടും. ചര്‍മ്മം, തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ശരീരഭാരം എന്നിവയിലും ഇത് നല്ല സ്വാധീനം ചെലുത്തുന്നു. വെള്ളം കുടിക്കുന്നത് ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
രാവിലെ വെറുംവയറ്റില്‍ നാരങ്ങ വെള്ളം
നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു കുടിച്ച് ദിവസം തുടങ്ങണമെന്ന് പല ആരോഗ്യ വിദഗ്ധരും ഉപദേശിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തത്തിന്റെ പിഎച്ച് നില മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. വേണമെങ്കില്‍ ഇതിലേക്ക് തേനും ചേര്‍ത്ത് കുടിക്കാം. ദിവസവും രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും.
ആരോഗ്യകരമായ ഭക്ഷണം
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം വളരെ പ്രധാനമാണ് എന്നത് ശരിയാണ്. ഇതോടൊപ്പം, നിങ്ങള്‍ എന്ത് കഴിക്കുന്നു, ഏത് അളവില്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്. ജങ്ക് ഫുഡുകളോ പ്രോസസ് ചെയ്ത ഭക്ഷണങ്ങളോ കഴിക്കുന്നത് പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. സാലഡ്, പഴങ്ങള്‍, പച്ചക്കറികള്‍, മുളപ്പിച്ച ഭക്ഷണം എന്നിവ കഴിക്കുക. ആരോഗ്യകരമായ ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിലെ കൊഴുപ്പിനെയും നീക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഏറെ സഹായകമാണ്. ഇതില്‍ ധാരാളമായി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഫലപ്രദമാണ്. നിങ്ങളുടെ ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയുമ്പോള്‍ ഇടുപ്പിലെ കൊഴുപ്പും കുറയാന്‍ തുടങ്ങും.
ആരോഗ്യകരമായ ജീവിതശൈലി
ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ ആദ്യം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ ഉറക്ക രീതി മെച്ചപ്പെടുത്തുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുമ്പോള്‍, അത് നിങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു. പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങള്‍ ഇതിലൂടെ കുറയുന്നു. ശരീരഭാരം കുറയുമ്പോള്‍ ഇടുപ്പിലെ കൊഴുപ്പും കുറയാന്‍ തുടങ്ങും.
വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ്
വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഇടുപ്പ്, അരക്കെട്ട്, തുട എന്നിവയ്ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കും. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിലൂടെ കോശ സ്തരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍, കൊഴുപ്പ് ഊര്‍ജ്ജമായി മാറാന്‍ തുടങ്ങുന്നു. വെളിച്ചെണ്ണ നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇടുപ്പിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങളുടെ അരക്കെട്ടും ഇടുപ്പും മസാജ് ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications