Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹ രോഗികളുടെ ശരീരത്തിലെ മുറിവ് അത്യന്തം അപകടം; വേണം കൃത്യമായ പരിചരണം
ഒരിക്കല്‍ വന്നാല്‍ വിട്ടുമാറാത്ത ഒരു അസുഖമാണ് പ്രമേഹം. പ്രമേഹരോഗികള്‍ അവരുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് എല്ലാവര്ക്കും അറിയാം. ഭക്ഷണക്രമത്തില്‍ മാത്രമല്ല, ജീവിതശൈലിയെക്കുറിച്ചും അവര്‍ ബോധവാന്മാരായിരിക്കണം. പ്രമേഹബാധിതരുടെ ജീവിതശൈലിയിലോ ഭക്ഷണക്രമത്തിലോ ഉള്ള ചെറിയ അശ്രദ്ധ പോലും പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കും. പ്രമേഹം സമയബന്ധിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍, ഇത് കാലക്രമേണ മാരകമായേക്കാം.
ഇതുകൂടാതെ പ്രമേഹരോഗികള്‍ക്ക് ശരീരത്തില്‍ എന്തെങ്കിലും മുറിവുണ്ടായാലും ഏറെ ശ്രദ്ധിക്കണം. പ്രമേഹ രോഗികളുടെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങില്ല. സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുത്താല്‍ അണുബാധ ഉണ്ടായി മുറിവ് പടരുകയും പ്രശ്നം ഗുരുതരമാകുകയും ചെയ്യും. അതിനാല്‍, പ്രമേഹ രോഗികള്‍ക്ക് അവരുടെ ശരീരത്തില്‍ മുറിവേറ്റാല്‍ എന്തുചെയ്യണമെന്ന് അറിഞ്ഞിരിക്കണം. അത്തരം ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്.

പരിക്ക് നന്നായി വൃത്തിയാക്കുക
മുറിവ് വൃത്തിയാക്കുന്നതിന് മുമ്പ്, പ്രമേഹ രോഗികള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. ഇതിനുശേഷം മുറിവ് ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകുക. അതില്‍ ഒരു അഴുക്കും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ അഴുക്ക് പോലും മുറിവിന്റെ ആഴം കൂട്ടും. നിങ്ങള്‍ക്ക് വേണമെങ്കില്‍, ചെറുചൂടുള്ള വെള്ളത്തില്‍ മുറിവ് കഴുകുകയും ചെയ്യാം. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നത് മുറിവ് നന്നായി വൃത്തിയാക്കാന്‍ സഹായിക്കുന്നു.
രക്തം പോകുന്നത് തടയുക
നിങ്ങളുടെ മുറിവ് കഴുകിയ ശേഷം രക്തസ്രാവമുണ്ടെങ്കില്‍, രക്തസ്രാവം നിര്‍ത്താന്‍ അത് അമര്‍ത്തിപ്പിടിക്കുക. മുറിവേറ്റ ഭാഗത്ത് നിന്ന് ധാരാളം രക്തസ്രാവമുണ്ടെങ്കില്‍ അത് നിസ്സാരമായി കാണരുത്. കുറച്ച് കോട്ടണ്‍, വൃത്തിയുള്ള തുണി എന്നിവയുടെ സഹായത്തോടെ മുറിവ് അമര്‍ത്തിപ്പിടിക്കുക. ഇത് രക്തസ്രാവം നിര്‍ത്തും. രക്തസ്രാവം തുടരുകയാണെങ്കില്‍, പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കുക.
ആന്റി-ബയോട്ടിക് ക്രീം പുരട്ടുക
പരിക്കേറ്റ ഭാഗത്ത് രക്തസ്രാവം തടയുകയും അത് നന്നായി വൃത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, മുറിവ് വീണ്ടെടുക്കാന്‍ ആന്റി-ബയോട്ടിക് ക്രീം പുരട്ടാന്‍ മറക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഫാര്‍മസിയില്‍ നിന്ന് ആന്റി-ബയോട്ടിക് ക്രീം വാങ്ങണം. ഇത് മുറിവ് വേഗത്തില്‍ ഉണക്കാന്‍ സഹായിക്കും.
ആവശ്യമെങ്കില്‍ ഡ്രസ്സിംഗ് നടത്തുക
മുറിവ് വളരെ ആഴമുള്ളതല്ലെങ്കില്, ഡ്രസ്സിംഗ് കൂടാതെ അത് സുഖപ്പെടുത്താന്‍ കഴിയുമെങ്കില്‍, മുറിവ് ഡ്രസ് ചെയ്യേണ്ട ആവശ്യമില്ല. അതേ സമയം, മുറിവ് വലുതാണെങ്കിലോ ശരിയായ ഡ്രസ്സിംഗ് ആവശ്യമാണെങ്കിലോ അത് അവഗണിക്കരുത്. ആന്റിബയോട്ടിക് ക്രീം പ്രയോഗിച്ച ശേഷം, മുറിവില്‍ ഒരു ബാന്‍ഡേജ് അല്ലെങ്കില്‍ ഡ്രസ്സിംഗ് വച്ച് കെട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുറിവ് മറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയുകയും ചെയ്യും.
ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുക
ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു പരിക്ക് പൂര്‍ണമായി ഭേദമാകില്ല. മുറിവ് സുഖപ്പെടാന്‍ സമയമെടുക്കും. ഈ സാഹചര്യത്തില്‍, പ്രമേഹ രോഗികള്‍ ദിവസവും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ നേരിയ ഏറ്റക്കുറച്ചിലുകള്‍ പോലും നിങ്ങളുടെ മുറിവ് ഉണക്കുന്നതിന് തടസ്സമാകും. ഈ ദിവസങ്ങളില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇതിനായി, ആരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
