Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ഫോണില്‍ കളിച്ച് ഉറങ്ങുന്നവരാണോ നിങ്ങള്‍? പതിയിരിക്കുന്ന അപകടം ചെറുതല്ല
ഇന്നത്തെക്കാലത്ത് മൊബൈല്‍ ഫോണ്‍ എന്നത് മിക്കവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ്. രാത്രിയും പകലുമെന്നില്ലാതെ പലരും മണിക്കൂറുകളോളം മൊബൈല്‍ഫോണില്‍ സമയം ചെലവഴിക്കുന്നു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ണിന് ദോഷരമാണെന്ന് എല്ലാവര്ക്കും അറിവുള്ളതായിരിക്കും. എന്നാല്‍, ഇതിനുമപ്പുറമാണ് നിങ്ങളെ കാത്തിരിക്കുന്ന അപകടം, പ്രത്യേകിച്ച് നിങ്ങള്‍ക്ക് രാത്രി കിടക്കുന്നതിനു മുമ്പായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍.
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്നത് ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കുക മാത്രമല്ല, അടുത്ത ദിവസമുള്ള നിങ്ങളുടെ ഊര്‍ജ്ജ നിലയെയും ബാധിക്കുന്നു. മൊബൈല്‍ ഫോണില്‍ നിന്നുള്ള പ്രകാശം മെലറ്റോണിനെ തടസ്സപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ഉറക്കത്തെ നശിപ്പിക്കുന്നു. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഉറങ്ങുന്നതിനു മുമ്പായി ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വന്നേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇതാ.

ഉറക്കം തടസപ്പെടുത്തുന്നു
മൊബൈല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്പാദനത്തെ ബാധിക്കുന്നു. ഒരാളെ ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണുകളില്‍ ഒന്നാണ് മെലറ്റോണിന്‍. ഇത് നിങ്ങളുടെ ഉറക്കചക്രം നിയന്ത്രിക്കുന്നു. നിങ്ങളുടെ മനസ്സ് അമിതമായി ആവേശഭരിതരാകുകയോ സജീവമാകുകയോ ചെയ്തേക്കാം എന്നതിനാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് രാത്രിയില്‍ മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. അതിനുപുറമെ, രാത്രിയിലെ നിങ്ങളുടെ ഫോണ്‍ ഉപയോഗം ഉറക്കസമയം വൈകുന്നതിനും നിങ്ങളുടെ ഉറക്ക സമയം കുറയ്ക്കുന്നതിനും ഇടയാക്കും.
റെറ്റിന തകരാറ്
മൊബൈല്‍ ഫോണ്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം കാഴ്ചയെ ബാധിക്കുകയും ദീര്‍ഘകാലത്തെ ആഘാതം റെറ്റിനയെ പോലും നശിപ്പിക്കുകയും ചെയ്യും. അമേരിക്കന്‍ മാക്യുലര്‍ ഡീജനറേഷന്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍, ഫോണുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം റെറ്റിനകള്ക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ച പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു എന്നാണ്.
വിഷാദരോഗ സാധ്യത
നിങ്ങള്‍ ഉറങ്ങേണ്ട സമയത്ത് നിങ്ങളുടെ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കും. മൊബൈല്‍ സ്ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം നിങ്ങളുടെ ഹോര്‍മോണുകളെ ബാധിച്ച് ഉറക്ക രീതികള്‍ തടസ്സപ്പെടുമ്പോള്‍, നിങ്ങള്‍ വിഷാദരോഗത്തിന് ഇരയാകുന്നു. കൂടാതെ, പകല്‍ സമയത്ത് ഊര്‍ജ്ജക്കുറവും സംഭവിക്കാം. ഉറക്കക്കുറവ് കാരണം ബ്രെയിന്‍ ഫോഗ് കൂടി ചേര്‍ന്ന് വൈകാരികവും മാനസികവുമായ ബലഹീനതയ്ക്കും കാരണമാകും.
കാന്‍സര്‍ സാധ്യത
ചിലതരം കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്ന വൈദ്യുതകാന്തിക വികിരണം പുറപ്പെടുവിക്കുന്നതിനാല് സെല്‍ ഫോണുകള്‍ മനുഷ്യര്‍ക്ക് അര്‍ബുദത്തിന് കാരണമായേക്കാമെന്ന് വേള്‍ഡ് ഹെല്‍ത്ത് അസോസിയേഷന് പറയുന്നു. മൊബൈല്‍ ഫോണിന്റെ നീല വെളിച്ചം ദീര്‍ഘനേരം അടിക്കുന്നത് ഉറക്കചക്രത്തില്‍ അതിന്റെ സ്വാധീനവും മസ്തിഷ്ക ക്യാന്‍സറിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതായി കാണിക്കുന്നു.
ഓര്‍മ്മ തകരാറ്
ഗാഡ്ജെറ്റുകളുടെ അമിതമായ എക്സ്പോഷര്‍ നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. രാത്രി ഫോണ്‍ ഉപയോഗവും ഉറക്ക തടസവും നിങ്ങളുടെ തലച്ചോറിന് പകല്‍ സമയത്ത് ശരിയായി ചിന്തിക്കുന്നതിന് തടസമാകുന്നു. ഉറക്കമില്ലാത്ത ഒരു രാത്രിക്ക് ശേഷം നിങ്ങള്‍ക്ക് വ്യക്തമായി ചിന്തിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
കണ്ണ് വേദന
ഇരുട്ടില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള നീല വെളിച്ചം കണ്ണുകളില്‍ നേരിട്ട് പതിക്കുകയും അത് കണ്ണിന് ആയാസവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. ദീര്‍ഘനേരം ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നത് തുടരുമ്പോള്‍, അത് കാഴ്ചയെ ശാശ്വതമായി നശിപ്പിക്കും.
മറ്റ് പ്രശന്ങ്ങള്‍
മൊബൈല്‍ ഫോണിലെ നീല വെളിച്ചം തിമിരത്തിലേക്ക് നയിക്കുമോ ഇല്ലയോ എന്ന് ഗവേഷകര്‍ പഠിച്ചുവരികയാണ്. കാലക്രമേണ, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ന്യൂറോടോക്സിന്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു. രാത്രിയില്‍ മൊബൈല്‍ ഫോണിലെ പ്രകാശവും അതുവഴി വരുന്ന അസ്വസ്ഥമായ ഉറക്കവും സ്തന, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും തമ്മില്‍ ബന്ധമുണ്ട്. മെലറ്റോണിന്‍, ഉറക്കം എന്നിവയെ തടസ്സപ്പെടുത്തുന്നതിലൂടെ, രാത്രിയിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ തകരാറിലാക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
എന്ത് ചെയ്യണം
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക, എന്നാല്‍ ആവശ്യമെങ്കില്‍, ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ ചില വഴികളുണ്ട്. നീല വെളിച്ചത്തെ തടയുന്ന ഒരു ഫൈറ്റര്‍ ഉപയോഗിക്കുക. ഉപകരണങ്ങളിലെ പ്രകാശം കുറച്ച് വയ്ക്കുകയും അവ നിങ്ങളുടെ മുഖത്ത് നിന്ന് 14 ഇഞ്ച് അകലത്തില്‍ പിടിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications