Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇളം ചുവപ്പ് നിറത്തിലെ വെള്ളപോക്കിനെ ഭയക്കണോ, അതിന്റെ കാരണങ്ങള്‍ ഇവയാണ്
വെള്ളപോക്ക് അഥവാ യോനീസ്രവം സ്ത്രീകളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന കാര്യമാണ്. പലരും ഇതിനെ ഒരു രോഗാവസ്ഥയായോ രോഗലക്ഷണമായോ കരുതാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെള്ളപോക്ക് എന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. യോനീഭാഗത്തെ ശുചിത്വം നിലനിര്‍ത്തുന്നതിനും അവിടം അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ശരീരം പുറപ്പെടുവിപ്പിക്കുന്ന സ്രവം ആണിത്.

ഇളംചുവപ്പ് നിറത്തില്‍ വെള്ളപോക്ക്
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ആര്‍ത്തവചക്രത്തിലുടനീളം നിറമടക്കം യോനീസ്രവത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. ചിലരിത് ശ്രദ്ധിക്കുകയും മറ്റുചിലര്‍ അവഗണിക്കുകയും ചെയ്യും. വെള്ള, മഞ്ഞ, പച്ച, തവിട്ട്, ചുവപ്പ് നിറങ്ങളില്‍ വെള്ളപോക്ക് ഉണ്ടടാകാമെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്. ചില സമയങ്ങളില്‍ ഇളംചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറങ്ങളില്‍ യോനീസ്രവം വിസര്ജ്ജിക്കപ്പെടാം. ഇത് ചില സ്ത്രീകളില്‍ ആശങ്കയ്ക്ക് കാരണമാകാറുമുണ്ട്. എന്നാലിതില്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല.
ആര്‍ത്തവത്തിന് മുമ്പോ അതിന് ശേഷമോ പിങ്ക് നിറത്തില്‍ വെള്ളപോക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. യോനീസ്രവത്തിനൊപ്പം അല്‍പ്പം രക്തം കലരുന്നത് കൊണ്ടാണ് ഇതുണ്ടാകുന്നത്. ഇതിന്റെ കാരണങ്ങള്‍ മനസ്സിലാക്കിയാല്‍ ആശങ്കപ്പെടേണ്ട പ്രശ്നമല്ലെന്ന് ബോധ്യമാകും.
കാരണങ്ങള്‍
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
ഹോര്‍മോണുകളുടെ അളവുകളില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം യോനീസ്രവത്തിന്റെ അളവിലും നിറത്തിലും വ്യത്യാസമുണ്ടാകാം. ഇക്കാരണം കൊണ്ട്് പിങ്ക് നിറത്തില്‍ യോനീസ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവവിരാമ കാലയളവിലും അതിന് മുമ്പും പിങ്ക് യോനീസ്രവം ഉണ്ടാകാറുണ്ട്.
ഗര്‍ഭധാരണം
ഗര്‍ഭധാരണത്തിന്റെ ഭാഗമായും പിങ്ക് യോനീസ്രവം ഉണ്ടാകാം. ബീജസംയോഗത്തിന് ശേഷം അണ്ഡം ഗര്‍ഭാപാത്ര ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. അണ്ഡോല്‍പ്പാദനം നടന്ന് 6-12 ദിവസങ്ങളിലാണ് സാധാരണയായി ഇതുണ്ടാകുക.
ആര്‍ത്തവം
ആര്‍ത്തവത്തിന്റെ തുടക്കത്തിലും അവസാനത്തിലും പിങ്ക് നിറത്തിലുള്ള യോനീസ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവരക്തം തെളിഞ്ഞ യോനീസ്രവവുമായി കൂടിച്ചേരുമ്പോഴാണ് പിങ്ക് നിറത്തിലുള്ള സ്രവം ഉണ്ടാകുന്നത്. ആര്‍ത്തവ ദിവസങ്ങളിലെ രക്തമൊഴുക്ക് പോലെ അല്ലാതെ, ക്രമരഹിതമായ നേരിയ തോതിലുള്ള ആര്‍ത്തവത്തിലും പിങ്ക് നിറത്തിലുള്ള സ്രവം ആയിരിക്കും കാണുക.
ലൈംഗിക രോഗങ്ങള്‍
ഗൊണോറിയ, ക്ലമീഡിയ പോലുള്ള ചില ലൈംഗികരോഗങ്ങള്‍ പിടിപെടുമ്പോഴും പിങ്ക് നിറത്തില്‍ യോനീസ്രവം ഉണ്ടാകാറുണ്ട്. ഈ രോഗങ്ങള്‍ കാരണം യോഗിനിയില്‍ ചൊറിച്ചിലും മൂത്രമൊഴിക്കുമ്പോള്‍ വേദനയും അടിവയറ്റില്‍ വേദനയും ക്രമരഹിതമായ ആര്‍ത്തവവും ഉണ്ടാകാം.
ബാക്ടീരിയല്‍ വജൈനോസിസ്
യോനീഭാഗത്തെ ബാക്ടീരിയയുടെ അസന്തുലിതാവസ്ഥ കാരണം ഉണ്ടാകുന്ന തകരാറാണ് ബാക്ടീരിയല്‍ വജൈനോസിസ്. ഈ പ്രശ്നം ഉള്ളവരില്‍ പിങ്ക്, മഞ്ഞ, ചാര നിറങ്ങളിലുള്ള യോനീസ്രവം ഉണ്ടാകാം. ആര്‍ത്തവത്തിന് മുമ്പാണ് ഇവ ഉണ്ടാകുക. നേരിയ തോതില്‍ ദുര്‍ഗന്ധവും ഈ സ്രവത്തിന് ഉണ്ടാകാം. യോനീഭാഗത്ത് ചൊറിച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ആര്‍ത്തവ വിരാമം
ആര്‍ത്തവ വിരാമത്തിന് മുമ്പായും സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവിലുണ്ടാകുന്ന വ്യതിയാനം മൂലം യോനീസ്രവത്തിന് പിങ്ക് നിറം ഉണ്ടാകാറുണ്ട്.
ഗര്‍ഭത്തിന്റെ സങ്കീര്‍ണ്ണതകള്‍
ഗര്‍ഭകാലത്തും ചില സ്ത്രീകള്‍ക്ക് പിങ്ക് നിറത്തില്‍ യോനീസ്രവം ഉണ്ടാകാറുണ്ട്. ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഗര്‍ഭം അലസാനുള്ള സാധ്യത, ട്യൂബല്‍ ഗര്‍ഭധാരണം എന്നിവയുടെ ലക്ഷണമാകാം ഇത്. ഇങ്ങനെ കണ്ടാല്‍ ഉടനടി ഡോക്ടറെ കണ്ട് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.
പരിഹാരങ്ങള്‍
- ശുചിത്വം പാലിക്കുക
- പ്രോബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക
- ധാരാളം വെള്ളം കുടിക്കുക
- സുരക്ഷിതമായ ലൈംഗികബന്ധം
- അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
പിങ്ക് യോനീസ്രവത്തിനൊപ്പം മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയോ അമിതമായ അളവില്‍ സ്രവം പോകുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിഹാരം തേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
